“നല്ലൊരു നടനാകണമെന്നാണ് ആഗ്രഹിച്ചത്. അതാണ് എൻ്റെ പ്രതിഛായ” : മമ്മൂട്ടി
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രത്തീന പി. ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഴു. ചിത്രത്തിൽ പാർവതി തിരുവോത്താണ് നായികയായി എത്തുന്നത്. മെയ് 13ന് സോണി ലൈവിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഒരു മമ്മൂട്ടി ചിത്രം ആദ്യമായാണ് ഒടിടി റിലീസിനെത്തുന്നതെന്ന പ്രത്യേകത കൂടെയുണ്ട്. ഒരു വനിത സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തില്‍ ആദ്യമായാണ് മമ്മൂട്ടി വേഷമിടുന്നത്. സിന് സില് സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ്ജ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാൻ്റെ വേഫെറര്‍ ഫിലിംസാണ് പുഴുവിൻ്റെ സഹനിര്‍മ്മാണവും വിതരണവും ഏറ്റെടുത്തിരിക്കുന്നത്.
അതേസമയം തൻ്റെ പുതിയ ചിത്രത്തെക്കുറിച്ചും, കഥാപാത്രത്തെക്കുറിച്ചും തുറന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടി ഈ കാര്യം വ്യക്തമാക്കിയത്. വനിതകള്‍ക്ക് ഇനിയും മമ്മൂട്ടിയെ കഥയുമായി സമീപിക്കാമോ എന്ന ചോദ്യത്തിന് വളരെ രസകരമായ മറുപടിയാണ് താരം നല്‍കിയത്. ‘ആര്‍ക്കും വരാം, ഇതുവരെ സ്ത്രീകള്‍ക്ക് പ്രവേശനം ഇല്ല എന്നു ഞാന്‍ ബോര്‍ഡൊന്നും വച്ചിട്ടില്ല’, എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.
മമ്മൂട്ടിയുടെ വാക്കുകള്‍ ഇങ്ങനെ : താൻ തുടക്കക്കാലത്ത് അഭിനയിച്ചതില്‍ ഭൂരിഭാഗവും പുതുമുഖ സംവിധായകരുടെ സിനിമയിലായിരുന്നു. പുതുമുഖ സംവിധായകര്‍ക്കും പുതിയതായി എന്തെങ്കിലും പറയാനുണ്ടാകും എന്ന വിശ്വാസത്തിലാണ് അവസരം കൊടുക്കുന്നത്. അഭിനയിക്കുന്ന കഥാപാത്രത്തിൻ്റെ അഭിപ്രായമൊന്നും തന്റേതല്ലെന്നും. സിനിമയെ സിനിമയായി മാത്രം കണ്ടാല്‍ മതിയെന്നും നല്ലൊരു നടന് ആകണമെന്നാണ് ഞാന്‍ ആഗ്രഹിച്ചിട്ടുള്ളത്. അതു മാത്രമാണ് തൻ്റെ പ്രതിഛായയെന്നും മമ്മൂട്ടി പറഞ്ഞു.
എല്ലാ കാലത്തും നായകനായോ സൂപ്പര്‍ സ്റ്റാര്‍ ആയോ നിലനില്ക്കാന് സാധിക്കില്ല. അതൊക്കെ ഓരോ കാലഘട്ടത്തില്‍ മാറിമറിഞ്ഞു വന്നു പോകുന്നതാണ്. പക്ഷേ നടന് എന്നും നടന് തന്നെയായിരിക്കും. വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള അഭിമുഖങ്ങളില്‍ ഉള്‍പ്പെടെ ഞാന്‍ പറഞ്ഞിട്ടുള്ളതും എനിക്കു നല്ലൊരു നടന് ആകണമെന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.