‘ആദ്യസിനിമ തന്നെ ഉജ്വലമാക്കി വിഷ്ണു; അഭിനന്ദനങ്ങള്‍! ; ഉണ്ണിമുകുന്ദന്‍ സൂപ്പര്‍താര പദവിയിലേക്ക് പ്രശംസിച്ച് എം പദ്മകുമാര്‍
1 min read

‘ആദ്യസിനിമ തന്നെ ഉജ്വലമാക്കി വിഷ്ണു; അഭിനന്ദനങ്ങള്‍! ; ഉണ്ണിമുകുന്ദന്‍ സൂപ്പര്‍താര പദവിയിലേക്ക് പ്രശംസിച്ച് എം പദ്മകുമാര്‍

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന മാളികപ്പുറം ഡിസംബര്‍ 30നാണ് തിയേറ്ററുകളില്‍ എത്തിയത്. ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രം പ്രേക്ഷകരെ മറ്റൊരു തലത്തില്‍ എത്തിച്ചുവെന്നും, ഉണ്ണി മുകുന്ദന്റെ കരിയര്‍ ബെസ്റ്റ് സിനിമ ആണെന്നുമാണ് പ്രതികരണങ്ങള്‍.

<!-- SELF_REFRESH -->

ഈ അവസരത്തില്‍ മാളികപ്പുറത്തെയും ഉണ്ണി മുകുന്ദനെയും പ്രശംസിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ എം. പദ്മകുമാര്‍. സൂപ്പര്‍താര പദവിയിലേക്ക് ഏതാനും ചുവടുകള്‍ മാത്രം ബാക്കിയുള്ള തന്റെ പ്രിയപ്പെട്ട ഹീറോ എന്നാണ് സംവിധായകന്‍ പദ്മകുമാര്‍ ഉണ്ണി മുകുന്ദനെ വിശേഷിപ്പിച്ചത്. അതുപോലെ, ആദ്യസിനിമ തന്നെ ഉജ്വലമാക്കിയതിന് വിഷ്ണുവിനും അവനെ കൈപിടിച്ചു നയിച്ച അഭിലാഷിനും, ആന്റോക്കും വേണു സാറിനും, രഞ്ജിനും, ഷമീറിനും, ബാക്കി എല്ലാവര്‍ക്കും ഹാര്‍ദ്ദമായ അഭിനന്ദനങ്ങളെന്നും പദ്മകുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അതേസമയം, ബിജെപി നേതാക്കളായ കെ സുരേന്ദ്രന്‍, സന്ദീപ് വാര്യര്‍ തുടങ്ങി നിരവധി പേരാണ് ചിത്രത്തെയും മാളികപ്പുറം ടീമിനേയും പ്രശംസിച്ച് രംഗത്തെത്തിയത്.

Webinar | IndywoodTalentHunt

പദ്മകുമാറിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം….

കഥയിലെ നായക/നായിക കഥാപാത്രത്തിന് ഒരു ലക്ഷ്യമുണ്ടാവുക; അതിനോടൊപ്പം സഞ്ചരിക്കാന്‍ സിനിമക്കും പ്രേക്ഷകനും കൃത്യമായും സാധിക്കുക. അതാണ് ഒരു സിനിമയുടെ വാണിജ്യവിജയത്തിനു പിന്നിലെ സമവാക്യമെങ്കില്‍ ‘മാളികപ്പുറം’ അതിന്റെ വ്യക്തമായ ഉദാഹരണമാണ്… എട്ടു വയസ്സുകാരിയായ കല്യാണിക്ക് ശബരിമലയിലെത്തി അയ്യപ്പനെ കാണണം എന്നതാണ് ലക്ഷ്യമെങ്കില്‍ അവളെ അവിടെയെത്തിക്കുന്നത് അവളുടെ ഇഛാശക്തി തന്നെയാണ്, അതിനവളെ സഹായിക്കുന്നത് ഏതു രൂപത്തിലും വരുന്ന ദൈവമാണെന്ന് അവള്‍ വിശ്വസിക്കുന്നുവെങ്കിലും. ഇവിടെ ലക്ഷ്യത്തില്‍ എത്തിച്ചേരുന്നത് കല്യാണി മാത്രമല്ല, ഒരു ജ്യേഷ്ഠസഹോദരനെപ്പോലെ ഞാന്‍ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്ത സംവിധായകന്‍ ശശി ശങ്കറിന്റെ മകന്‍ വിഷ്ണുവും കൂടിയാണ്… ആദ്യസിനിമ തന്നെ ഉജ്വലമാക്കിയതിന് വിഷ്ണുവിനും അവനെ കൈപിടിച്ചു നയിച്ച അഭിലാഷിനും, ആന്റോക്കും വേണു സാറിനും, രഞ്ജിനും, ഷമീറിനും, ബാക്കി എല്ലാവര്‍ക്കും ഹാര്‍ദ്ദമായ അഭിനന്ദനങ്ങള്‍ ഒപ്പം സൂപ്പര്‍താര പദവിയിലേക്ക് ഏതാനും ചുവടുകള്‍ മാത്രം ബാക്കിയുള്ള എന്റെ പ്രിയപ്പെട്ട ഹീറോ ഉണ്ണി മുകുന്ദനും.

Unni Mukundan's Malikapuram trailer out- Cinema express

നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് മാളികപ്പുറം. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണിത്. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്റോ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഉണ്ണി മുകുന്ദനെ കൂടാതെ, സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് ‘മാളികപ്പുറം’.

Malikapuram | കുഞ്ഞ് മാളികപ്പുറത്തിന്റെ സൂപ്പർ ഹീറോ അയ്യപ്പൻ; ഉണ്ണി മുകുന്ദന്റെ 'മാളികപ്പുറം' | Unni Mukundan movie Malikapuram is about a little female Ayyappa devotee – News18 Malayalam