
“ജനപ്രീതിയിൽ ഒന്നാമത് മോഹൻലാൽ തന്നെ!!”; തൊട്ടുപിന്നാലെ ഇടംനേടിയ നായകന്മാർ ഇവരൊക്കെ
മലയാളസിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള നടൻമാരുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ മീഡിയ കൺസൾട്ടിംഗ് സ്ഥാപനമായ ഓർമാക്‌സ് മീഡിയ. ഇവരുടെ കണക്കനുസരിച്ച് ജനപ്രീതിയിൽ ഒന്നാം സ്ഥാനത്ത് മോഹൻലാലും രണ്ടാമത് മമ്മൂട്ടിയും ആണ് ഇടം നേടിയിരിക്കുന്നത്. പിന്നാലെ മൂന്നാമത്തെയും നാലാമത്തെയും സംസ്ഥാനങ്ങളിലായി ഫഗത് ഫാസിലും ടോവിനോയും നിലയുറപ്പിച്ചിരിക്കുന്നു. ഈവർഷം ജനുവരിയിലെ ട്രെൻഡുകൾ അനുസരിച്ചുള്ള പട്ടികയാണ് ഓർമാക്‌സ് പുറത്തുവിട്ടിരിക്കുന്നത്. മോഹൻലാൽ, മമ്മൂട്ടി, ഫഹദ് ഫാസിൽ, ടോവിനോ എന്നിവർക്ക് പുറമേ പൃഥ്വിരാജ് സുകുമാരൻ, ദുൽഖർ സൽമാൻ, ദിലീപ്, ആസിഫ് അലി, നിവിൻപോളി, ഷെയിൻ നിഗം എന്നിവരുമുണ്ട്.
മലയാളത്തിലെ ഏറ്റവും ജനപ്രീതി നേടിയ നടിമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് മഞ്ജുവാര്യരും രണ്ടാം സ്ഥാനത്ത് ശോഭനയും മൂന്നും നാലും സംസ്ഥാനങ്ങളിലായി നസ്രിയയും നിമിഷയും പിന്നാലെ നയൻതാരയും ആണ് ഇടം നേടിയിരിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി താരങ്ങളുടെ പട്ടികയും ഓർമാക്‌സ് പുറത്തിറക്കി കഴിഞ്ഞു. വിജയ്, നയൻതാര എന്നിവർ തമിഴ് താരങ്ങളുടെ ലിസ്റ്റിൽ ഒന്നാമതെത്തിയപ്പോൾ സാമന്തയും അല്ലു അർജുനും ആണ് തെലുങ്കിൽ ജനപ്രീതിയിൽ ഒന്നാമത്. ബോളിവുഡിൽ ഇത് അക്ഷയ് കുമാറും ആലിയഭട്ട് കരസ്ഥമാക്കിയിരിക്കുകയാണ്.
കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ റിലീസ് എന്ന് മോഹൻലാലിൻറെ വിശേഷിപ്പിക്കപ്പെട്ട ചിത്രം ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ ആണ്. ഈ വർഷം ആദ്യം പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രമാകട്ടെ മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ബ്രോ ഡാഡിയാണ്. തൊട്ടുപിന്നാലെ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ‘ആറാട്ടും’ റിലീസ് ചെയ്തിരുന്നു. മമ്മൂട്ടിയുടെ ഈ വർഷത്തെ ആദ്യ റിലീസ് ചിത്രം ‘ഭീഷ്മ പർവ്വം’ ആണ്. ടീസർ യൂട്യൂബിൽ റിലീസ് ചെയ്തപ്പോൾ തന്നെ അത് ട്രെൻഡിങ് ഒന്നാംസ്ഥാനത്ത് ഇടം നേടുകയുണ്ടായി.
നവാഗതയായ റത്തിനയുടെ പുഴു,കെ മധു-എസ് എൻ സ്വാമി ടീമിന്റെ സി ബി ഐ 5,ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം, നെറ്റ് ഫ്ലിക്സിന്റെ എം ടി വാസുദേവൻ നായർ ആന്തോളജിയിൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണ് മമ്മൂട്ടിയുടെ ഇനി റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.
എന്തൊക്കെയായാലും പ്രിയ താരങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വൻ ഹിറ്റാകുമെന്നതിനുപുറമേ തന്നെ ആരാധകരുടെ മനം മയക്കുവാൻ ഇടയാക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് സിനിമാലോകം ഒന്നടങ്കം ഉള്ളത്.