‘കിടപ്പിലായപ്പോള്‍ സഹായിച്ചത് ബാവ സാര്‍’; നന്ദി പറയാന്‍ ബാലയുടെ അടുത്തെത്തി മോളി കണ്ണമാലി
നായകനായും വില്ലനായും സഹനടനായുമെല്ലാം തിളങ്ങിയ താരമായ ബാല മലയാളികളുടേയും പ്രിയ നടനാണ്. ബാല ഇതിനോടകം നിരവധി കഥാപാത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ഈയിടെ ബാലയുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. പ്രത്യേകിച്ച് താരത്തിന്റെ നന്മ പ്രവര്‍ത്തികള്‍ ജനശ്രനേടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് വൈറലാകുന്നത്.
നടി മോളി കണ്ണമാലിയെ കുറിച്ചുള്ളതാണ് വീഡിയോയാണത്. കഴിഞ്ഞ കുറച്ച് നാളുകള്‍ത്ത് മുന്നേ ന്യുമോണിയ ബാധിതയായ മോളി കണ്ണമാലിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പനിയും ശ്വാസം മുട്ടലും രൂക്ഷമായതിനെ തുടര്‍ന്നാണ് മോളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാമ്പത്തികമായി ബുദ്ധിമുട്ടിയ കുടുംബത്തിന് സഹായ അഭ്യര്‍ത്ഥനയുമായി നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഈ അവസരത്തില്‍ മോളി സഹായിച്ചവരില്‍ ഒരാളാണ് നടന്‍ ബാല.
ഇപ്പോള്‍ അസുഖമെല്ലാം ബേദമായി ജീവിതത്തിലേക്ക് തിരികെ എത്തിയ മോളി, ബാലയെ കാണാന്‍ നേരിട്ടെത്തി നന്ദി പറയുന്ന വീഡിയോയാണ് വൈറലാകുന്നത്. ദൈവത്തിന്റെ അത്ഭുതപ്രവൃത്തി കാണുവെന്ന് പറഞ്ഞ് കൊണ്ടാണ് ബാല വീഡിയോ പങ്കുവെച്ചത്.
‘ഇതൊന്നും പ്ലാന്‍ഡ് അല്ല. പ്ലാന്‍ ചെയ്ത് ചെയ്യാന്‍ ഇത് ഷൂട്ടിങ്ങല്ല. ഇത് ചാള മേരി. അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയില്‍ നല്ല കോമഡി ചെയ്തിരുന്നു. മരണം വരെ മേരി ചേച്ചി എത്തി. പക്ഷെ എന്തോ എനിക്ക് തോന്നി ചേച്ചി തിരിച്ച് വരുമെന്ന്. ചേച്ചി തിരിച്ചുവന്നു. അത് തന്നെ ഏറ്റവും വലിയ ഭാഗ്യം. ദൈവത്തിന്റെ കൃപ. എല്ലാവരുടെയും സ്‌നേഹവും പ്രാര്‍ത്ഥനയും കൊണ്ട് ചേച്ചി തിരിച്ച് വന്നു. ഇപ്പോള്‍ എന്റെ അടുത്ത് ഇരിക്കുന്നു. അന്ന് ഞാന്‍ കണ്ടപ്പോള്‍ ആശുപത്രി കിടക്കയിലായിരുന്നു. നമ്മള്‍ എല്ലാവരും ജനിക്കുമ്പോള്‍ അച്ഛനും അമ്മയും ആരെന്ന് അറിയില്ല. പക്ഷെ മരിക്കുമ്പോള്‍ ആരൊക്കെ നമുക്ക് ഒപ്പമുണ്ടാകുമെന്ന് അറിയാന്‍ പറ്റും’, എന്നാണ് ബാല വീഡിയോയില്‍ പറയുന്നത്.
https://www.facebook.com/watch/?v=576834374390842
അതേസമയം, ചികിത്സയ്ക്കും മറ്റുമായി ചെറിയ തുകയുടെ ചെക്കും ബാല കൈമാറുന്നുണ്ട്. ‘ഇത് ഞാന്‍ തരുന്നത് ആശുപത്രി ചെലവിനും മറ്റ് ചെലവുകള്‍ക്കും വേണ്ടിയാണ്. കലാകാരന്‍ എന്നും വലിയ സംഭവം തന്നെയാണ്. മരിച്ചാലും അവര്‍ ആളുകള്‍ക്കുള്ളില്‍ ജീവിച്ചിരിക്കും’ എന്ന് ചെക്ക് കൈമാറിയ കൊണ്ട് ബാല പറഞ്ഞു.
അതേസമയം, മോളി കണ്ണമാലിയും ബാല ചെയ്ത നന്മയെ കുറിച്ച് സംസാരിക്കുന്നുണ്ട്. ‘മരണത്തെ നേരിട്ട് പോയി കണ്ടിട്ട് തിരിച്ച് വന്നയാളാണ് ഞാന്‍. ഇപ്പോഴും എന്റെ മക്കള്‍ എന്റെ ചികിത്സയ്ക്കായി ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. മക്കള്‍ മത്സ്യതൊഴിലാളികളാണ്. എനിക്ക് ആദ്യം അറ്റാക്ക് വന്നപ്പോള്‍ പട്ടയം കൊണ്ട് പണയം വച്ച് നാല് ലക്ഷം രൂപ മേടിച്ചിട്ടുണ്ടായിരുന്നു. കൊറോണ വന്ന സമയത്ത് വര്‍ക്ക് കുറവായിരുന്നു. ഇപ്പോള്‍ എനിക്ക് ജപ്തി വന്നിരിക്കുകയാണ്. പതിമൂന്നാം തീയതി ആറ് ലക്ഷം രൂപയോളം കൊടുക്കണം. എനിക്ക് ഒരു നിവര്‍ത്തിയുമില്ല. അക്കാര്യം ബാല സാറിനോട് പറയാന്‍ വന്നതാണ് ഞാന്‍. ഞാന്‍ കിടപ്പിലായപ്പോള്‍ എന്റെ മകന്‍ ഓടി വന്നു, അപ്പോള്‍ ബാല സാര്‍ സഹായിച്ചു. ഇന്ന് മരണപ്പായയില്‍ നിന്ന് ഇറങ്ങി ഞാന്‍ ആദ്യം കാണാന്‍ വന്നത് ബാല സാറിനെയാണ്.’ മോളി പറയുന്നു.