വിജയ് ചിത്രത്തെ പിന്നിലാക്കി സൂര്യയുടെ പുതിയ ചിത്രത്തിന് റെക്കോര്‍ഡ് പ്രീ ബിസിനസ് കളക്ഷൻ
1 min read

വിജയ് ചിത്രത്തെ പിന്നിലാക്കി സൂര്യയുടെ പുതിയ ചിത്രത്തിന് റെക്കോര്‍ഡ് പ്രീ ബിസിനസ് കളക്ഷൻ

സൂര്യയെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് വലിയ അവേശത്തോടെയാണ് ആരാധകര്‍  ഏറ്റെടുത്തത്. ‘സൂര്യ 42’ എന്നാണ് ഇപ്പോൾ ചിത്രത്തിന് താല്‍ക്കാലികമായി പേര് നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയുമാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് പുതിയ അപ്‍ഡേറ്റ് പുറത്തു വന്നിരിക്കുകയാണ്. കോളിവുഡിൽ ഇപ്പോൾ നിറഞ്ഞു നികൽക്കുന്നത് ‘സൂര്യ 42’ന്റെ പ്രീ ബിസിനസ് റെക്കോര്‍ഡിനെ കുറിച്ചുള്ള വാര്‍ത്തകൾ ആണ് . ഷൂട്ടിംഗ് പുരോഗമിക്കുകയാണെങ്കിലും ചിത്രത്തിന് ഇതുവരെ പേര് നൽകിയിട്ടില്ല എങ്കിലും സൂര്യയുടെയും ഈ പുതിയ ചിത്രത്തിന് കോളിവുഡിലെ ഏറ്റവും വലിയ പ്രി ബിസിനസാണ്  ലഭിച്ചിരിക്കുന്നത്.  മൂവീ ട്രാക്കേഴ്‍സായ ലെറ്റ്‍സ് സിനിമയാണ് ഈ കാര്യം ട്വീറ്റ് ചെയ്‍തിരിക്കുന്നത്. 

സിരുത്തൈ ശിവയും സൂര്യയും ഒന്നിക്കുന്ന പുതിയ ചിത്രം തിയേറ്ററിൽ വൻ ഹിറ്റാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ശിവവെട്രി പളനിസാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം ഒരുക്കുന്നത് . ദിഷാ പതാനിയാണ് സിനിമയിൽ നായികയായി എത്തുന്നത് .സ്റ്റുഡിയോ ഗ്രീനിന്റെയും,യു വി ക്രിയേഷൻസിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും, വംശി പ്രമോദും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ആര്‍ എസ് സുരേഷ് മണ്യൻ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍ . രാമ ദോസ്സ് ആണ് പ്രൊഡക്ഷൻ എക്സിക്യുട്ടീവ് . ഇ വി ദിനേശ് കുമാറുമാണ് പ്രൊഡക്ഷൻ കോര്‍ഡിനേറ്റര്‍ .

‘സൂര്യ 42’ന്റെ  ഫസ്റ്റ് ഷെഡ്യൂള്‍ നേരത്തെ ഗോവയിൽ പൂര്‍ത്തിയാക്കിയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റുകളില്‍ നിന്നുള്ള ഒരു വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഷെയര്‍ ചെയ്യരുത് എന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍ രംഗത്ത് എത്തിയിരുന്നു.  മൊത്തം ടീമിന്റെ കഠിനാദ്ധ്വാനം അതിലുണ്ട് എന്നും അത് കൊണ്ട് എല്ലാവരും സഹകരിക്കണമെന്നും ആണ് ആവശ്യപ്പെട്ടത് . ചിത്രം മികച്ച ഒരു തിയറ്റര്‍ എക്സ്‍പീരിയൻസ് ആയി ആരാധകർക്ക് സമ്മാനിക്കണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പോസ്റ്റ് ചെയ്‍ത വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിന്ന് ഡിലീറ്റ് ചെയ്‍താല്‍ അത് നല്ല കാര്യമാകും. ഭാവിയില്‍ ഷെയര്‍ ചെയ്യാതിരിക്കാനും ഞങ്ങൾ അഭ്യര്‍ഥിക്കുന്നു. ഇത് തുടര്‍ന്നാല്‍ കടുത്ത നിയമ നടപടികള്‍ നിങ്ങൾ നേരിടേണ്ടി വരുമെന്നും നിർമ്മാതാക്കൾ അറിയിക്കാനും ആഗ്രഹിക്കുന്നു എന്നുമാണ് നിര്‍മാതാക്കളുടെ ഔദ്യോഗിക ട്വിറ്റര്‍  അക്കൗണ്ട് വഴി പുറത്തു വിട്ട കുറിപ്പില്‍ പറഞ്ഞിരുന്നത്.