
പ്രതീക്ഷയ്ക്ക് വകയുള്ള ഇനിവരുന്ന മൂന്ന് മോഹൻലാൽ സിനിമകൾ ഏതെന്നറിയാം
മലയാളി സിനിമ പ്രേമികൾക്ക് എന്നും ആവേശത്തിന്റെ കൊടുമുടി തന്നെയാണ് മോഹൻലാൽ ചിത്രങ്ങൾ. ഇതിനോടകം പുറത്തിറങ്ങിയ താര രാജാവിന്റെ ചിത്രങ്ങളൊക്കെ വൻ ആഘോഷമാക്കി തന്നെയാണ് ആരാധകർ തിയേറ്ററിലെത്തിച്ചിട്ടുള്ളത്. ആറാട്ട്, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്നി ചിത്രങ്ങളാണ് ഏറ്റവുമൊടുവിലായി മോഹൻലാലിൻറെ പുറത്തിറങ്ങിയവ. ഈ സിനിമകൾ രണ്ടു ചിത്രവും വൻ പ്രതികരണം തന്നെയാണ് ആരാധകരുടെ ഭാഗത്തുനിന്നും നേടിയെടുത്തത്. അതുകൊണ്ടുതന്നെ ഈ വർഷം മോഹൻലാലിൻറെ പുതിയ ചിത്രങ്ങളുടെ ഏതിന്റെയെങ്കിലും റിലീസ് ഉണ്ടോ എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ഏതാണ്ട് മൂന്ന് ചിത്രങ്ങളാണ് ഇത്തവണ മോഹൻലാലിൻറെ ഉടൻതന്നെ പ്രദർശനത്തിനെത്തുമെന്ന് ആരാധകർ കരുതിയിരുന്നത്.
അതിൽ ജിത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ എത്തുന്ന ചിത്രമാണ് ’12 th മാൻ’.മിസ്ട്രി ത്രില്ലർ വിഭാഗത്തിൽപെടുന്ന ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസിനൊരുങ്ങുന്നു എന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. മോഹൻലാൽ ചിത്രമായ പൃഥ്വിരാജിന്റെ സംവിധാനത്തിൽ എത്തിയ ബ്രോഡാഡിയും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് പ്രദർശനത്തിനെത്തിയത്. ഉണ്ണി മുകുന്ദൻ, അനുശ്രീ, ലിയോണ ലിഷോയ്, അതിഥി രവി, ഷൈൻ ടോം ചാക്കോ, വീണ നന്ദകുമാർ, സൈജുകുറുപ്പ്, പ്രിയങ്ക നായർ, ശാന്തി പ്രിയങ്ക എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് ’12th മാൻ’. കെആർ കൃഷ്ണകുമാർ രചന നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ഇടുക്കിയിലെ കുളമാവ് ആയിരുന്നു.
സതീഷ് കുറുപ്പാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ഷാജി കൈലാസ് സംവിധാനത്തിൽ എത്തുന്ന എലോൺ വൈശാഖ് ചിത്രം മോൺസ്റ്റർ എന്നിവയും മോഹൻലാലിൻറെ പ്രദർശനത്തിന് ഒരുങ്ങിയിരിക്കുന്ന ചിത്രങ്ങളാണ്. എന്നാൽ ഇവയുടെ പ്രദർശന തീയതി ഇതുവരെ അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 12 വർഷത്തെ ഇടവേളയ്ക്കു ശേഷം മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എലോൺ. ചിത്രത്തിൻറെ പേര് നിർമ്മാതാവ് ആൻറണി പെരുമ്പാവൂരിന്റെയും സംവിധായകൻ ഷാജി കൈലാസിന്റെയും സാന്നിധ്യത്തിൽ മോഹൻലാൽ തന്നെയായിരുന്നു പ്രഖ്യാപിച്ചിരുന്നത്.
ആശിർവാദ് സിനിമാസ് ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന് രാജേഷ് ജയറാമാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ മുപ്പതാമത്തെ ചിത്രമാണിതെന്ന പ്രത്യേകതയും എലോണിന് അവകാശപ്പെടാനായുണ്ട്. എന്ത് തന്നെയാണെങ്കിലും മോഹൻലാലിൻറെ കാത്തിരുന്ന ചിത്രങ്ങളുടെ റിലീസ് തീയതി അറിയാൻ വേണ്ടി അക്ഷമരായി ഇരിക്കുകയാണ് ആരാധകർ.