“മോഹൻലാലിൻറെ ആലാപന  ഭംഗിയിൽ കാണികൾ ലയിച്ചു കേട്ടിരിക്കുന്നു എന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം”
1 min read

“മോഹൻലാലിൻറെ ആലാപന ഭംഗിയിൽ കാണികൾ ലയിച്ചു കേട്ടിരിക്കുന്നു എന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം”

മലയാള സിനിമയ്ക്ക് എന്നും അഭിമാനമായി മാറിയ താരമാണ് മോഹന്‍ലാല്‍. ഇന്നും താരരാജാവായി വാഴുകയാണ് താരം.വിവരണങ്ങൾക്കും വിശേഷങ്ങൾക്കും അതീതമായി ഓരോ തലമുറയുടെയും ഇഷ്ടം നേടിയാണ് ഒരേ സമയം നടനും താരവുമായി മോഹൻലാൽ ജനങ്ങളുടെ ഹൃദയത്തിൽ ഇടം പിടിച്ചത്. ഒരു നാല് വയസുകാരന്റെ മനസിൽ പതിച്ച പുലിമുരുകൻ മുതൽ ഓരോ പ്രേക്ഷകനും ആ നടനതികവിനെ കുറിച്ച് പറയാൻ ഏറെയുണ്ടാകും.ഏത് കാലഘട്ടത്തിലും മോഹൻലാൽ കഴിഞ്ഞെ മലയാളിക്ക് മറ്റൊരു താരമുള്ളു. ഇപ്പോഴിതാ മോഹൻലാൽ വനിതാ ഫിലിം അവാർഡിൽ പാട്ട് പാടിയതിനെ കുറിച്ച് ഒരു പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പ് വായിക്കാം.

കുറിപ്പിൻ്റെ പൂർണരൂപം

 

വനിതാ ഫിലിം അവാർഡ് ൽ മോഹൻലാൽ പാട്ട് പാടുന്ന വീഡിയോ കണ്ടു. പാടും മുൻപ് അദ്ദേഹം പറയുന്നുണ്ട് താൻ ഒരു ഗായകൻ അല്ല, ആഗ്രഹം കൊണ്ട് മാത്രം പാടുന്നതാണ് എന്ന്.!!””. എന്നിട്ടും എന്ത് മനോഹരമായി അദ്ദേഹം പാടുന്നു. അതിലുപരി, ആ ആലാപന ഭംഗിയിൽ കാണികൾ ലയിച്ചു കേട്ടിരിക്കുന്നു എന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. മമ്മൂക്ക യും, മഹിമ യും നിമിഷയും അനുസിതരാ യും മഞ്ജു വാര്യരും സിദിഖ് ഉം തുടങ്ങി എല്ലാവരും അത് ആസ്വദിക്കുന്നുണ്ട്.. പ്രൊഫഷണൽ ഗായകൻ അല്ലാഞ്ഞിട്ട് കൂടി ഇത്രയധികം പേരെ കുറേ സമയം തന്റെ പെർഫോമൻസ് കൊണ്ട് പിടിച്ചിരുത്തുക എന്നത് നിസാര കാര്യമല്ല!! ഏത് കാര്യമായാലും ചെയുന്ന പ്രവർത്തി ആസ്വദിച്ചു സ്വയം സമർപ്പിച്ചു ചെയ്താൽ അതിന്റെ റിസൾട്ട്‌ ഒന്നു വേറെ തന്നെയാവും..!!