‘സോഷ്യല്‍ മീഡിയകളില്‍ വരുന്ന വിമര്‍ശനങ്ങളെ മനസില്‍ എടുക്കാറില്ല’ ; മോഹന്‍ലാല്‍ മനസ് തുറക്കുന്നു
എഴുത്തുകാരനും സംവിധായകനുമൊക്കെ മനസ്സില്‍ കണ്ട കഥാപാത്രത്തെ അഭിനയം കൊണ്ട് ഏറെ ഉന്നതിയിലെത്തിച്ച നടനാണ് മോഹന്‍ലാല്‍. നാല്പ്പത്തിനാല് വര്‍ഷത്തോളമായി മലയാള സിനിമയില്‍ നിറഞ്ഞ് നില്ക്കുന്ന മലയാളികളുടെ സ്വന്തം ലാലേട്ടന് ഇതിനകം 360ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തിരനോട്ടത്തിലൂടെ ക്യാമറയ്ക്ക് മുന്നില്‍ എത്തി ആറാട്ട് ആണ് ഓടുവില്‍ പുറത്തിറങ്ങിയ ചിത്രം. മെയ് വഴക്കം കൊണ്ടും, മുഖ ഭാവങ്ങള്‍ കൊണ്ടും ഡയലോഗ് ഡെലിവറി കൊണ്ടും എല്ലാം അഭിനയം മോഹന്‍ലാലിന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നത് തന്നെയാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു അഭിമുഖമാണ് വൈറലാവുന്നത്. ഏഷ്യാവില്ല മലയാളത്തിന് നല്കിയ ഒരു അഭിമുഖമാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്.
സോഷ്യല്‍ മീഡിയയില്‍ വരുന്ന വിമര്‍ശനങ്ങളെ മനസിലേക്ക് എടുക്കാറില്ലെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ബ്ളോഗ് എഴുതുമ്പോള്‍ ഏതെങ്കിലും വിഷയം തിരഞ്ഞെടുക്കാനൊ, അല്ലെങ്കില്‍ ആ വിഷയം സെലക്ട് ചെയ്യണോ എന്നുള്ള കണ്ഫ്യൂഷന് ഉണ്ടായിരുന്നോ എന്ന അവതാരകയുടെ ചോദ്യത്തിന് മോഹന്‍ലാല്‍ മറുപടി പറഞ്ഞത് അങ്ങനെ താന്‍ ചെയ്യാറില്ലെന്നും എല്ലാ മാസവും 21നാണ് വ്ളോഗ് എഴുതാറുള്ളത്. ചിലപ്പോള്‍ 19നായിരിക്കും വിഷയം ഏതാണെന്ന് തീരുമാനിക്കുന്നത്. അല്ലാതെ നേരത്തെ നോക്കിവെക്കാറില്ല. ചിലപ്പോള്‍ ഞാന്‍ എഴുതാറില്ലെന്നും മോഹന്‍ലാല്‍ പറയുന്നു.
കുഞ്ഞാലിമരക്കാര്‍ ചിത്രത്തെക്കുറിച്ച് ബ്ലോഗ് എഴുതിയ കാര്യവും മോഹന്‍ലാല്‍ പറയുന്നുണ്ട്. ഒരു വര്‍ഷമെടുത്ത് തീര്‍ക്കേണ്ടിവരുമെന്ന് വിചാരിച്ച ചിത്രം മൂന്ന് മാസംകൊണ്ട് തീര്‍ത്തത് ഒരു ബ്ലെസിംങ് ആണെന്നും അദ്ദേഹം പറയുന്നു. താരത്തിന്റെ ജിം വര്‍ക്കൗട്ടുകളെല്ലാം വൈറലാവാറുണ്ടായിരുന്നു പണ്ട്കാലത്ത് വര്‍ക്കൗട്ട് ചെയ്യാനുള്ള സൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാനുള്ള സമയവും ഉണ്ടായിരുന്നില്ല. പിന്നെ ഇത് ചെയ്തു തുടങ്ങിയപ്പോള്‍ നമ്മുടെ ശരീരത്തിന് നല്ലതായി തോന്നിയെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
സോഷ്യല്‍ മീഡിയയില്‍ സിനിമയെ കുറിച്ചും ബ്ലോഗുകുകളെ കുറിച്ചും ധാരാളം വിമര്‍ശനങ്ങള്‍ വരാറുണ്ട്. പക്ഷേ അതൊന്നും മനസിലേക്ക് എടുക്കാറില്ല. എന്നെ ക്കുറിച്ച് മോശമായി ഒരാള്‍ എഴുതിയെന്ന് എന്നോട് ഒരാള്‍ വിളിച്ച് പറഞ്ഞ് ഞാന്‍ അത് വായിച്ചാല്‍ അല്ലെ കുഴപ്പമുള്ളൂ. അങ്ങനെയുള്ള കാര്യങ്ങള്‍ ഞാന്‍ അധികം മനസിലേക്ക് എടുക്കാറില്ല. അതെല്ലാം ഒരാളുടെ ഇഷ്ടമാണ്. ബ്ലോഗിനെയും സിനിമയേയും വിമര്‍ശിച്ച് എഴുതുന്നവര്‍ക്ക് അതിലൂടെ സന്തോഷം കിട്ടുന്നുണ്ടെങ്കില്‍ കിട്ടിക്കോട്ടെ എന്നെ പറയാനാവുള്ളൂ. അവരാണ് റിയലൈസ് ചെയ്ത് മാറി ചിന്തിക്കേണ്ടത്. മോശം പ്ലാറ്റ്ഫോമാക്കി ഉപയോഗിക്കുന്നവരോട് നമുക്ക് സിംപതിയേ ഉള്ളൂവെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.