‘മലയാള സിനിമയുടെ വ്യവസായിക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ നടനാണ് മോഹന്‍ലാല്‍…! ഏറ്റവും വലിയ റിലീസുമായി വരുന്നു….’
മലയാളത്തിന്റെ എക്കാലത്തെയും സൂപ്പര്‍ താരമാണ് മോഹന്‍ലാല്‍. മലയാളത്തിന്റെ ലാലേട്ടനായി മാറിയതില്‍ പിന്നില്‍ ഒരുപാട് വിജയഗാഥകളുണ്ട്. വില്ലനായി തുടക്കം. സഹനടനായി മുന്നേറ്റം. അങ്ങനങ്ങ് സൂപ്പര്‍ താരമായുള്ള വളര്‍ച്ച. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ മലയാളത്തില്‍ സംഭവിച്ച മൂന്ന് പ്രധാന ഇന്‍ഡസ്ട്രി ഹിറ്റുകളിലും നായകന് മോഹന്‍ലാല്‍ ആയിരുന്നു. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ദൃശ്യം, വൈശാഖിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച പുലിമുരുകന്, മലയാള സിനിമയുടെ വിപണി വികസിപ്പിച്ചതില്‍ പുലിമുരുകന്റെ തുടര്‍ച്ചയാണ് മൂന്ന് വര്‍ഷത്തിന് ശേഷമെത്തിയ ലൂസിഫര്‍. വാണിജ്യപരമായി മലയാളസിനിമയുടെ ചക്രവാളങ്ങള്‍ ഇനിയും വികസിപ്പിക്കാന്‍ സാധ്യതയുള്ള ചിത്രങ്ങള്‍ മോഹന്‍ലാലിന്റെതായി ഇനിയും പുറത്തുവരാനുണ്ട്. മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റ ചിത്രവും ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാനുമെല്ലാം ഇന്ഡസ്ട്രിഹിറ്റായിരിക്കുമെന്ന് ഇപ്പോഴെ പ്രേക്ഷകരും സിനിമാപ്രേമികളും ഉറപ്പിച്ചു കഴിഞ്ഞു. മോഹന്‍ലാലിന്റെ സിനിമകളെക്കുറിച്ച് ഒരു ചെറിയ കുറിപ്പാണ് വൈറലാവുന്നത്.
‘മലയാള സിനിമയ്ക്ക് ഗ്ലോബല്‍ ലെവലില്‍ റീച് നേടികൊടുത്ത സിനിമകളാണ് ദൃശ്യം സീരീസ്. കന്നഡ തമിഴ് തെലുങ്ക് സിനിമകള്‍ കേരളത്തില്‍ വന്ന് കോടികള്‍ വാരുമ്പോ ഇന്നും അവര്‍ക്ക് മുന്നില്‍ അടിയറവു പറയാതെ നില്ക്കാന് നമുക്കൊരു പുലിമുരുകന് ഉണ്ട്! ഓവര്‍സീസ് ല്‍ മലയാള സിനിമയുടെ പൊട്ടന്‍ഷ്യല്‍ എന്താണെന്നും അവിടെ മലയാളസിനിമയുടെ മാര്‍ക്കറ്റ് എക്സ്പാന്‍ഡ് ചെയ്യുന്നതിനും ലൂസിഫര്‍ വഹിച്ച പങ്ക് ചില്ലറയൊന്നും അല്ല. മരക്കാറും ഒടിയനും കൊടുത്ത ഹൈപ്പ് നോട് നീതി പുലര്‍ത്തിയിരുന്നെങ്കില്‍ വലിയ അച്ചീവ്മെന്സ് വേറെയും കാണമായിരുന്നു. പരാജയങ്ങള്‍ അദ്ദേഹത്തെ തളര്‍ത്തുന്നില്ല. എറ്റവും വലിയ റിലീസും വലിയ പ്രൊജക്റ്റ്സ് കളുമായി അദ്ദേഹം വന്ന് കൊണ്ടേ ഇരിക്കുമെന്ന്’ പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ് ആണ് ബറോസ്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. ആശിര്‍വാദ് സിനിമാസാണ് ‘ബറോസ്’ നിര്‍മ്മിക്കുന്നത്. ബറോസിന്റെ ഷൂട്ടിംഗും എഡിറ്റിംഗും കഴിഞ്ഞു. ഇനി സ്പെഷല്‍ എഫക്റ്റ്സ് ചെയ്യാനുണ്ട്. ഒരു തായ്ലന്ഡ് കമ്പനിയാണ് അത് ചെയ്യുന്നത്. ചിത്രം മാര്‍ച്ചില്‍ റിലീസ് ചെയ്യാനുള്ള പ്ലാനിലാണ് ഞങ്ങള്‍ എന്നും മോഹന്‍ലാല്‍ ഈ അടുത്ത് ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി.