വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ അരങ്ങു കീഴടക്കാൻ മോഹൻലാൽ; 2023 കമ്പ്ലീറ്റ് ആക്ടർക്ക് ഒരുപാട് പ്രതീക്ഷയേറിയ വർഷം
മലയാള ചലച്ചിത്രരംഗത്ത് എന്നും മികച്ച സംഭാവനകൾ നടത്തിയിട്ടുള്ള താരമാണ് മോഹൻലാൽ. ലാലിൻറെ കരിയറിലെ തന്നെ മികച്ച വർഷങ്ങളിൽ ഒന്നെന്ന് വിശേഷിപ്പിക്കുന്നത് 1986 നെ ആണ്. ഈ വർഷത്തിൽ പുറത്തിറങ്ങിയ ടി പി ബാലഗോപാലൻ എം എ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ ആദ്യമായി മികച്ച നടനുള്ള കേരള സംസ്ഥാന സർക്കാർ പുരസ്കാരം താരത്തിന് ലഭ്യമായി. പിന്നീട് പുറത്തിറങ്ങിയ രാജാവിന്റെ മകൻ എന്ന ചിത്രം മോഹൻലാലിന് മലയാളസിനിമയിൽ ധാരാളം ആരാധകരെ നേടിക്കൊടുക്കുകയും വൻ വിജയമായ ഈ ചിത്രം മൂലം മോഹൻലാൽ മലയാള സിനിമയിലെ സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയരുകയും ചെയ്തു. മോഹൻലാൽ ഒരു അധോലോകനായകന്റെ വേഷം കൈകാര്യം ചെയ്ത ഈ ചിത്രം സംവിധാനം ചെയ്തത് തമ്പി കണ്ണന്താനം ആയിരുന്നു.
പ്രിയദർശൻ സംവിധാനം ചെയ്ത താളവട്ടം എന്ന ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ചതും ഇതേ വർഷം തന്നെയായിരുന്നു. മാനസികനില തെറ്റിയ ഒരു യുവാവിന്റെ വേഷമായിരുന്നു ചിത്രത്തിൽ മോഹൻലാലിന്. വാടകക്കാർ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന വീട്ടുടമസ്ഥൻ ആയി സന്മനസ്സുള്ളവർക്ക് സമാധാനം എന്ന ചിത്രവും പത്രപ്രവർത്തകനായ അഭിനയിച്ച പഞ്ചാഗ്നി എന്ന ചിത്രവും മുന്തിരിത്തോട്ടം മുതലാളിയുടെ വേഷം ചെയ്ത നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രവും ഒരു ഗുർഖയായി വേഷമിട്ട ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് എന്ന ചിത്രവുമൊക്കെ ആ കാലഘട്ടത്തിലെ ബോക്സ് ഓഫീസ് ഹിറ്റുകൾ തന്നെയായിരുന്നു .തുടക്കത്തിൽ വില്ലൻ വേഷത്തിലൂടെയാണ് വന്നതെങ്കിലും പിന്നീട് നായകവേഷങ്ങൾ നന്നായി ചെയ്തു തുടങ്ങിയത് മുതൽ അദ്ദേഹം മലയാളികളുടെ മനസ്സിൽ മായ്ക്കാൻ പറ്റാത്ത രൂപമായി മാറി.
കിരീടം എന്ന ചിത്രത്തിലെ സേതുമാധവൻ എന്ന കഥാപാത്രം ഇതിൽ മുൻപന്തിയിൽ നിൽക്കുന്നതാണ്. ഒരു പോലീസുകാരൻ ആവാൻ ആഗ്രഹിക്കുകയും പിന്നീട് സാഹചര്യങ്ങൾ മൂലം ഒരു കുറ്റവാളിയായി തീരുകയും ചെയ്ത ഒരു കഥാപാത്രം ആയിരുന്നു കിരീടത്തിലെ സേതുമാധവൻ. 1989 ദേശീയ ചലച്ചിത്ര പുരസ്കാര ജൂറിയുടെ പ്രത്യേക പരാമർശം നേടിയ ഈ ചിത്രത്തിലെ അഭിനയത്തിലൂടെ ലാൽ മലയാള സിനിമയിലെ അഭിവാജ്യ ഘടകമായി മാറുകയും ചെയ്തു. മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിൽ ലാൽ അഭിനയിച്ചിട്ടുണ്ട്. 97 ലാണ് മോഹൻലാൽ മണീരത്നം സംവിധാനം ചെയ്ത ഇരുവർ എന്ന തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നത്. ലോകസുന്ദരിയായിരുന്ന ഐശ്വര്യ റായ് ആയിരുന്നു ഈ ചിത്രത്തിലെ നായിക.
ഐശ്വര്യ റായിയുടെ ആദ്യചിത്രം ആയിരുന്നു ഇത്. ഈ ചിത്രത്തിന് ശേഷം മോഹൻലാൽ മലയാളഭാഷേതര ചിത്രങ്ങളിൽ ശ്രദ്ധേയം ആവുകയും ചെയ്തു. ബോളിവുഡ് ചിത്രമായ കമ്പനി എന്ന ചിത്രത്തിൽ 2002 ൽ അഭിനയിക്കുകയും ഈ ചിത്രത്തിലെ അഭിനയത്തിലൂടെ ഇൻറർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമിയുടെ നല്ല സഹ നടനുള്ള അവാർഡ് ലഭിക്കുകയും ചെയ്തു. മോഹൻലാലിൻറെ മലയാള ചിത്രങ്ങളിൽ കൂടുതലായി നായികയായി പ്രത്യക്ഷപ്പെട്ടത് ശോഭന ആയിരുന്നു. മികച്ച താര ജോഡി എന്ന് തന്നെയായിരുന്നു ഒരുകാലത്ത് മോഹൻലാലിനെയും ശോഭനേയും വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഏറെ നാളായി അഭിനയ രംഗത്ത് നിന്നും വിട്ടുനിൽക്കുകയായിരുന്നു ശോഭന.
എന്നാൽ വരനെ ആവശ്യമുണ്ട് എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെ ശോഭന തൻറെ രണ്ടാം തിരിച്ചുവരവ് നടത്തിയപ്പോൾ, ഇതേ ചിത്രത്തിലൂടെ തന്നെ അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് അനൂപ് സത്യൻ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിക്കാൻ പോകുന്ന അനൂപ് സത്യന്റെ ഏറ്റവും പുതിയ ചിത്രത്തിൽ മോഹൻലാൽ- ശോഭന ജോഡി വീണ്ടും ഒന്നിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇവരെ കൂടാതെ മുകേഷ്, ഷൈൻ നീഗം എന്നിവരും ചിത്രത്തിൻറെ ഭാഗമായി എത്തിയേക്കാം എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ചിത്രത്തിൽ മോഹൻലാൽ- ശോഭന ദമ്പതികളുടെ മകനായി ഷൈൻ നീഗം പ്രത്യക്ഷപ്പെടുമെന്നും ലിജോ ജോസ്, പൃഥ്വിരാജ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ തീർത്തതിനുശേഷം ഈ ചിത്രത്തിനായി മോഹൻലാൽ സമയം നീക്കി വയ്ക്കും എന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നു.