ഹിന്ദിയിൽ തരംഗം ആകാൻ മോഹൻലാലിന്റെ ‘ഒടിയൻ’!! ‘ഷേർ കാ ശിക്കാർ’ പ്രദർശനത്തിന്
മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രമാണ് ഒടിയന്. വി എ ശ്രീകുമാര്‍ സംവിധാനം ചെയ്ത ഈ ചിത്രം വളരെ ചര്‍ച്ചയായതാണ്. നൂറ് കോടി ക്ലബിലെത്തിയ ചിത്രമാണ് ‘ഒടിയന്’. കേരളത്തില്‍ റിലീസ് ദിവസം ഏറ്റവും കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രവുമാണ് ‘ഒടിയന്’. ‘കെജിഎഫ് രണ്ട്’ എത്തും വരെ ഒടിയന് തന്നെയായിരുന്നു മുന്നില്‍. മോഹന്‍ലാലും മഞ്ജുവാര്യരും തകര്‍ത്തഭിനയിച്ച ചിത്രമാണ് ഒടിയന്. 2018 ഡിസംബര്‍ പതിനാലിനാണ് റിലീസായി ഒടിയന് എത്തുന്നത്.
ഇപ്പോഴിതാ ഒടിയന് ഹിന്ദിയിലേക്ക് എത്തുന്നു. ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ ട്രെയ്ലര് പുറത്തിറങ്ങി. യൂട്യൂബ് ചാനലിലൂടെ ഈ മാസം 23ന് ഒടിയന് ഹിന്ദി പതിപ്പ് റിലീസ് ചെയ്യും. ട്രെയ്ലറിനെല്ലാം വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. ‘ഷേര്‍ കാ ഷിക്കാര്‍’ എന്നാണ് ട്രെയിലറില്‍ സിനിമയെ വിശേഷിപ്പിച്ചിരിക്കുന്നത്. പ്രധാനകഥാപാത്രമായ മാണിക്യനെ മറ്റുകഥാപാത്രങ്ങള്‍ താന്ത്രിക് മാണിക്യന് എന്ന് വിളിക്കുന്നതായും ട്രെയിലറില്‍ കാണിച്ചിട്ടുണ്ട്. പെന്‍ മൂവീസിന്റെ യൂട്യൂബ് ചാനലിലാണ് ട്രെയിലര്‍ റിലീസായിരിക്കുന്നത്. ഇതേ ചാനലിലൂടെയാണ് ഹിന്ദി പതിപ്പ് റിലീസ് ചെയ്യുക.
സമീപകാലത്ത് മലയാള ചിത്രങ്ങളുടെ ഹിന്ദി മൊഴിമാറ്റ പതിപ്പുകള്‍ ഹിറ്റായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മോഹന്‍ലാല്‍ നായകനായെത്തിയ ആറാട്ട് ഹിന്ദിയിലേക്ക് മൊഴി മാറ്റിയത് റിലീസ് ചെയ്തിരുന്നു. വന്‍ സ്വീകരണവും ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നുവെന്നെല്ലാമായിരുന്നു കാഴ്ച്ചക്കാര്‍ പറഞ്ഞത്. ഈ അനുഭവമുള്ളതിനാല്‍ ‘ഒടിയനും’ സ്വീകരിക്കപ്പെടും എന്നാണ് പ്രതീക്ഷ. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറിലായിരുന്നു നിര്‍മാണം. മാക്സ് ലാബ് സിനിമാസ് ആയിരുന്നു ചിത്രത്തിന്റെ വിതരണം.
ഭൂമുഖത്ത് ശേഷിക്കുന്ന അവസാന ഒടിയനായ മാണിക്യന്റെ കഥയാണ് ഈ ചിത്രത്തില്‍ പറഞ്ഞത്. ഒടിയന് മാണിക്യന് എന്ന കഥാപാത്രത്തിന്റെ യൗവനവും വാര്‍ദ്ധക്യവും ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നു. ചെറുപ്പക്കാരനായ മാണിക്യനെ അവതരിപ്പിക്കുന്നതിനായി മോഹന്‍ലാലിന് രൂപമാറ്റം നടത്തേണ്ടി വന്നിരുന്നു. ഫ്രാന്‍സില്‍ നിന്നുള്ള 25 വിദഗ്ദ്ധരുടെ മേല്‍നോട്ടത്തിനു കീഴില്‍ പ്രത്യേക വ്യായാമമുറകള്‍ അഭ്യസിച്ച മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ ശരീരഭാരം വളരെയധികം കുറയ്ക്കുകയും കഥാപാത്രത്തിനുവേണ്ട രൂപമാറ്റം നേടിയെടുക്കുകയും ചെയ്തതെല്ലാം വന്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
കുപ്രസിദ്ധമായ രൂപമാറ്റക്കാരനായ മാണിക്യന് (മോഹന്‍ലാല്‍) 15 വര്‍ഷത്തെ ആത്മീയ യാത്രയ്ക്ക് ശേഷം തന്റെ ഗ്രാമമായ തെങ്കുറിശിയിലേക്ക് മടങ്ങുന്നു. അദ്ദേഹത്തിന്റെ വരവ് ഗ്രാമവാസികള്‍ക്ക് പ്രത്യേകിച്ച് അദ്ദേഹത്തോട് വ്യക്തിപരമായ വിദ്വേഷമുള്ള രാവുണ്ണി നായര്‍ക്ക് (പ്രകാശ് രാജ്) അസ്വസ്ഥതയുണ്ടാക്കുകയും പിന്നീട് 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാണിക്യന് സംഭവിച്ച കാര്യങ്ങളിലേക്കും മാണിക്യന്റെ പ്രതികാരത്തിലക്കുമാണ് ചിത്രം നീങ്ങുന്നത്. ജോണ്‍ കുട്ടിയാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിച്ചത്. ദേശീയ അവാര്‍ഡ് ജേതാവായ കെ ഹരികൃഷ്ണനാണ് ഒടിയന്റെ തിരക്കഥ എഴുതിയത്. പ്രകാശ് രാജ്, ഇന്നസെന്റ്, സിദ്ദിഖ്, കൈലാഷ് തുടങ്ങിയവരാണ് മറ്റ് നിര്‍ണായ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പീറ്റര്‍ ഹെയ്നാണ് ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്തത്. ഈ സിനിമയിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച സാം സി.എസ്. ആണ് ഒടിയന്റെ പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്