‘മലൈക്കോട്ടൈ വാലിബൻ’ ചിത്രീകരണം രാജസ്ഥാനിൽ; ഷൂട്ടിംഗ് ഉടൻ
ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകള് എല്ലാം തന്നെ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കറുള്ളത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് സംബന്ധിച്ച വിവരങ്ങളാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം 18ന് ആരംഭിക്കും.
ഒരുക്കിയ കൂറ്റന്‍ സെറ്റിലായിരിക്കും ചിത്രീകരണം നടക്കുക. ട്രേഡ് അനലിസ്റ്റ് ആീകരണം ഈ മാസം 18ന് ആരംഭിക്കും എന്നാണ് വിവരം. രാജസ്ഥാനിലെ ജെയ് സാല്‍മീറില്‍ ഒരുക്കിയ കൂറ്റന്‍ സെറ്റിലായിരിക്കും ചിത്രീകരണം നടക്കുക എന്നും വിവരമുണ്ട്. മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണത്തിനായി മോഹന്‍ലാല്‍ 18ന് ജോയിന്‍ ചെയ്യും. മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം 2023ല്‍ ആരംഭിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 23നാണ് സസ്പെന്‍സുകള്‍ക്ക് ഒടുവില്‍ ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചത്. ഗുസ്തിക്കാരനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുക എന്നാണ് പ്രെഡിക്ഷനുകള്‍. ഇക്കാര്യങ്ങള്‍ക്ക് വരും ദിവസങ്ങളില്‍ വ്യക്തത വരുമെന്നാണ് കരുതപ്പെടുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠനാണ് നിര്‍വ്വഹിക്കുക. പ്രശാന്ത് പിള്ള സംഗീതം പകരും. കലാസംവിധാനം ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്,സെഞ്ച്വറി ഫിലിംസ് എന്നിവരും നിര്‍മ്മാണ പങ്കാളികളാണ്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ചാണെങ്കില്‍ അതിഥി വേഷത്തില്‍ കമല്‍ ഹാസനും ചിത്രത്തില്‍ ഉണ്ടാകും. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠന് ആചാരി എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.