പാന്‍ ഇന്ത്യ ലക്ഷ്യമിട്ട് “കാലാപാനി” 4 കെ ഡോള്‍ബി അറ്റ്മോസില് എത്തുന്നു ?
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്ശന് സംവിധാനം ചെയ്ത ചിത്രമാണ് കാലാപാനി. സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രം 1996ലെ വിഷുക്കാലത്താണ് പുറത്തിറങ്ങിയത്. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ കാലാപാനി എന്ന സെല്ലുലാര്‍ ജയിലില്‍ നടക്കുന്ന കഥയാണ് ഈ ചിത്രത്തില്‍ ആവിഷ്കരിച്ചിരിക്കുന്നത്. പ്രിയദര്‍ശന്റെ കഥയില്‍ തിരക്കഥ ഒറുക്കിയത് ടി ദാമോദരനാണ്. മലയാളം തമിഴ് ഭാഷകളിലായി ഇറങ്ങിയ ചിത്രത്തില്‍ രാജ്യത്തെ മുന്‍നിര സിനിമാ പ്രവര്‍ത്തകരാണ് അണിനിരന്നത്. 28 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ സ്ഫടികം വീണ്ടും പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ പ്രതീക്ഷയില്‍ കവിഞ്ഞ ഏറ്റെടുക്കലാണ് ആരാധകരില്‍ നിന്നുണ്ടായത്. ഇപ്പോഴിതാ 4 കെ ഡോള്‍ബി അറ്റ്മോസില് മോഹന്‍ലാലിന്റെ ആദ്യകാല ബ്രഹ്മാണ്ഡ ചിത്രങ്ങളിലൊന്നായ കാലാപാനി എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഇതുസംബന്ധിച്ചുള്ള ആലോചനകള്‍ക്ക് തുടക്കമായിട്ടുണ്ടെന്നും ഉടന്‍തന്നെ റി-റിലീസിനുള്ള ജോലികള്‍ ആരംഭിക്കുമെന്നുമാണ് സൂചനകള്‍ ലഭിക്കുന്നതും. ഇപ്പോള്‍ പുറത്തിറങ്ങിയ സ്ഫടികത്തിന്റെ നിര്‍മ്മാതാവായ ആര് മോഹനാണ് കാലാപാനിയുടെ സഹ നിര്‍മ്മാതാവ്. മോഹന്‍ലാലിന്റെ പ്രണവം ആര്‍ട്സ് നിര്‍മ്മിച്ച കാലാപാനിയുടെ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കുന്ന ആലോചനകള്‍ സ്ഫടികത്തിന്റെ പുതിയ പതിപ്പിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്തുതന്നെ ആലോചനയിലുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇന്ത്യ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പാന്‍ ഇന്ത്യ ലക്ഷ്യമിട്ടാണ് കാലാപാനി റിലീസിനൊരുങ്ങുന്നതെന്നാണ് സൂചനകള്‍. നിലവിലെ സാഹചര്യത്തില്‍ കാലാപാനി പോലുള്ള ഒരു ചിത്രത്തിന് ഇന്ത്യയൊട്ടുക്കും വിപണനസാധ്യതയുണ്ട്. ചിത്രം റിലീസായ 1996ല്‍ അത്തരമൊരു സാഹചര്യമല്ലായിരുന്നു. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. ഹിന്ദിയില്‍ ഉള്‍പ്പെടെ ചിത്രത്തിന് സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചിത്രവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. പ്രണവം ആര്‍ട്സ് നിര്‍മ്മിച്ച ചിത്രത്തിന്റെ പുതിയ പതിപ്പിന്റെ നിര്‍മ്മാണ നിര്‍വ്വഹണം നടത്തുന്നത് ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് ഫിലിംസ് ആയിരിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.
മൂന്ന് ദേശീയപുരസ്കാരങ്ങളും എട്ട് കേരളാ സംസ്ഥാന പുരസ്കാരങ്ങളും ഈ കാലാപാനി സ്വന്തമാക്കിയിരുന്നു. മലയാളത്തിലെ ആദ്യ ഡോള്‍ബി സ്ടീരിയോ ചിത്രം കൂടിയായിരുന്നു കാലാപാനി. ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടവയാണ്. മലയാള സിനിമ അന്നേ വരെ കാണാത്ത വലിയ ബജറ്റിലായിരുന്നു കാലപാനി പൂര്‍ത്തീകരിച്ചത്. 72 ദിവസങ്ങളാണ് ചിത്രത്തിന്റെ ചിത്രീകരണത്തിന് വേണ്ടി എടുത്തത്. സന്തോഷ് ശിവന് മികച്ച ഛായാഗ്രാഹകനും സാബു സിറിലിന് മികച്ച കലാ സംവിധായകനും ദീപന് ചാര്‍ജിക്ക് മികച്ച സൗണ്ട് മിക്സിങ്ങിനുമുള്ള ദേശീയ അവാര്‍ഡുകള്‍ കാലാപാനിയിലൂടെ ലഭിച്ചു. മികച്ച രണ്ടാമത്തെ ചിത്രം, മികച്ച സംവിധായകന്, മികച്ച നടന് എന്നിവയ്ക്കുള്ള സംസ്ഥാന പുരസ്കാരങ്ങളും കലാപനിക്ക് ലഭിച്ചിരുന്നു.