ആറാട്ടിന്റെ ആ റെക്കോർഡ് തകർക്കും വെല്ലുവിളിയുമായി മമ്മൂട്ടി ആരാധകർ
ആരാധകരെ ആവേശത്തിലാഴ്ത്തി കൊണ്ടാണ് പുതിയ മോഹൻലാൽ ചിത്രം ‘ആറാട്ട്’ ടീസർ യുട്യൂബിൽ റിലീസ് ചെയ്തത്. മോഹൻലാലിന്റെ ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായ ടീസറിന് ഗംഭീര വരവേൽപ്പാണ് ലഭിച്ചത്. 24 മണിക്കൂർ കൊണ്ട് 3.30മില്യൺ ആളുകളാണ് യൂട്യൂബിലൂടെ ടീസർ കണ്ടത്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ 24 മണിക്കൂർ കൊണ്ട് കാണുന്ന രണ്ടാമത്തെ ടീസർ എന്ന റെക്കോർഡ് ഇതോടെ ആറാട്ടിന്റെ ടീസർ സ്വന്തമാക്കുകയും ചെയ്തു. കൂടാതെ ചുരുങ്ങിയ സമയം കൊണ്ട് ഏറ്റവും കൂടുതൽ കമന്റുകൾ നേടുന്ന ടീസർ എന്ന റെക്കോർഡും ആറാട്ടിന്റെ ടീസർ നേടി. മോഹൻലാലിന്റെ തകർപ്പൻ സംഘട്ടനരംഗങ്ങൾ തന്നെയാണ് ടീസറിന്റെ ആകർഷണ ഘടകം. കേരളം മുഴുവൻ വലിയ രീതിയിൽ ശ്രദ്ധ നേടിയ ടീസർമമ്മൂട്ടി ആരാധകർക്ക് വലിയ വെല്ലുവിളി തന്നെയാണ് ഉയർത്തിയിരിക്കുന്നത്. 24 മണിക്കൂർ കൊണ്ട് ഏറ്റവും കൂടുതൽ ആളുകൾ കണ്ടിട്ടുള്ള ടീസർ എന്ന റെക്കോർഡിൽ ആദ്യത്തെ അഞ്ച് സ്ഥാനങ്ങളിലും ഒരു മമ്മൂട്ടി ചിത്രം പോലും ഇല്ല എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. ഫാൻസ് ഫൈറ്റുകൾ സാധാരണമായി നിലനിൽക്കുന്ന ആരാധകർക്കിടയിൽ ഈ വിഷയം വലിയൊരു ചർച്ച തന്നെയാണ്. ഒരു അഡാർ ലൗ,(4.68M) ആറാട്ട്(3.30), കുറുപ്പ്(2.60), അങ്ങ് വൈകുണ്ഠപുരത്ത്(1.91), സല്യൂട്ട്(1.70) എന്നീ ക്രമത്തിലാണ് ടീസർ റെക്കോർഡുകൾ.
ആദ്യ 5 സ്ഥാനങ്ങളിലും മമ്മൂട്ടിയുടെ ഒരു ചിത്രത്തിന്റെയും ടീസർ റെക്കോർഡ് ആയി കിടക്കുന്നില്ല എന്നത് ഒരു ചലഞ്ച് ആയി തന്നെയാണ് മമ്മൂട്ടി ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. പുതിയ റെക്കോർഡിടാൻ ആരാധകർ കാത്തിരിക്കുന്നത് അമൽ നീരദ് സംവിധാനം ചെയ്യുന്ന പുതിയ മമ്മൂട്ടി ചിത്രമായ ഭീഷ്മപര്വ്വത്തിന്റെ ടീസറിലൂടെയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയ ആകെ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. വലിയ സ്വീകാര്യത ലഭിച്ച ചിത്രത്തിന്റെ പോസ്റ്റർ തന്നെയാണ് വരാനിരിക്കുന്ന ടീസർ ഗംഭീരമാകും എന്ന് ആരാധകർ വിശ്വസിക്കുന്നത്.ചിത്രത്തിലെ ടീസർ റെക്കോർഡുകൾ നേടുമോ ഒന്നാം സ്ഥാനം തന്നെ കരസ്ഥമാക്കുമൊ എന്നൊക്കെ കാത്തിരുന്നു കാണേണ്ട കാര്യം തന്നെയാണ്. എങ്കിലും സോഷ്യൽ മീഡിയയുടെ ആരാധകക്കൂട്ടത്തിനിടയിൽ വലിയ തയ്യാറെടുപ്പുകളാണ് ഭീഷ്മപർവ്വം ടീസറിന് വേണ്ടി ഉള്ളത്.