ആന്ധ്രയിലെ ലോക്കല്‍ ഗുസ്തിയുടെ കഥയുമായി മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ; പുതിയ അപ്ഡേറ്റ് പുറത്ത്
മലയാളത്തിലെ പ്രശസ്ത സംവിധായകരില്‍ ഒരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. ജല്ലിക്കട്ട്, ചുരുളി എന്നീ ചിത്രങ്ങളിലൂടെ ലോകമെമ്പാടുമുളള സിനിമാ പ്രേമികളുടെ ഇഷ്ടം നേടിയെടുത്ത സംവിധായകനാണ് ലിജോ ജോസ്. ചുരുളി ചിത്രത്തിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. അദ്ദേഹത്തിന്റെ റിലീസിനായി കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായെത്തുന്ന നന്‍പകല്‍ നേരത്ത് മയക്കം. ഇതിനിടയില്‍ ലിജോ ജോസിന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മോഹന്‍ലാല്‍ – ലിജോ ജോസ് ഒന്നിക്കുന്നുവെന്ന വാര്‍ത്തയായിരുന്നു കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തുവന്നത്. ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടക്കുകയാണെന്നായിരുന്നു റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിച്ചത്.
ജീത്തു ജോസഫ് ചിത്രം ‘റാം’ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും മോഹന്‍ലാല്‍-ലിജോ സിനിമ ആരംഭിക്കുക. 2023 ജനുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള ഒരു അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ആന്ധ്രയിലെ ലോക്കല്‍ ഗുസ്തിയുടെ കഥ പറയുന്ന സിനിമയാണിതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ചിത്രത്തിന്റെ സ്ക്രിപ്റ്റ് വര്‍ക്കുകള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ സിനിമ എത്തുന്നുവെന്ന വാര്‍ത്ത സിനിമ പ്രേമികളെ ആവേശത്തിലാക്കിയിരിക്കുകയാണ്.
ഈ ചിത്രം ഒരു സൂപ്പര്‍ ഐറ്റം തന്നെയായിരിക്കുമെന്നാണ് പ്രേക്ഷകരും സിനിമാ പ്രേമികളും പറയുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍. എന്നാല്‍ ലിജോയുടെ ചുരുളി സിനിമയില്‍ തെറികള്‍ പറയുന്നത് പോലെ മോഹന്‍ലാല്‍ പുതിയ സിനിമയില്‍ പറയുമോ എന്നുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. അതേമസമയം മോഹന്‍ലാലിന്റെതായി ഒരുങ്ങുന്ന പുതിയ ചിത്രം റാം ആണ്. കഴിഞ്ഞ മാസമാണ് മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന റാമിന്റെ ചിത്രീകരണം പുനരാരംഭിച്ചത്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് സിനിമ വീണ്ടും തുടങ്ങിയത്. തെന്നിന്ത്യന്‍ താരം തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുക. ഇന്ദ്രജിത്ത് സുകുമാരന്‍, സായ് കുമാര്‍, ദുര്‍ഗ കൃഷ്ണ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആന്റണി പെരുമ്പാവൂര്‍, രമേഷ് പി പിള്ള, സുധന് പി പിള്ള എന്നിവരാണ് റാം എന്ന ചിത്രം നിര്‍മ്മിക്കുന്നത്.