
“മോഹൻലാൽ എന്നത് വലിയൊരു നടൻ മാത്രം അല്ല നല്ലൊരു മനുഷ്യനും കൂടിയാണ്” – ഭാനുപ്രിയ
മലയാളമടക്കമുള്ള സിനിമകളിലെ സൂപ്പർ നായികയാണ് ഭാനുപ്രിയ. ആരെയും കൊതിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും നാട്യവൈഭവം കൊണ്ടും പ്രേക്ഷകർക്കിടയിൽ ഇടം നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുള്ള താരമാണ് യഥാർത്ഥത്തിൽ ഭാനുപ്രിയ. എന്നാൽ മലയാളം, തമിഴ്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ഒക്കെ തന്നെ തന്റെ സാന്നിധ്യം താരം അറിയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ രാജശില്പി എന്ന ചിത്രത്തിലൂടെ ആയിരുന്നു മലയാള സിനിമയിലേക്കുള്ള ഭാനുപ്രിയയുടെ എൻട്രി. മമ്മൂട്ടിക്കൊപ്പം അഴകിയ രാവണൻ എന്ന ചിത്രത്തിൽ നായികയായി. സുരേഷ് ഗോപിയുടെ ഒപ്പം ഹൈവേ, കുലം എന്നീ ചിത്രങ്ങളിലും ജയറാമിനൊപ്പം കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിൽ ഇടം നേടിയിട്ടുണ്ട്.
ഇപ്പോൾ മോഹൻലാലിനും, മമ്മൂട്ടിക്കും, സുരേഷ് ഗോപിയ്ക്കും ജയറാമിനും ഒപ്പം ഉള്ള തന്റെ അനുഭവങ്ങളെ കുറിച്ചാണ് ഭാനുപ്രിയ മനസ്സു തുറക്കുന്നത്. രാജശില്പിയുടെ ചിത്രീകരണത്തിനിടയിൽ തനിക്കൊരു കാര്യം മനസ്സിലായി, മോഹൻലാൽ എന്നത് വലിയൊരു നടൻ മാത്രം അല്ല നല്ലൊരു മനുഷ്യനും കൂടിയാണ് എല്ലാവരെയും വലുപ്പച്ചെറുപ്പം ഇല്ലാതെ കാണുന്ന ആൾ കൂടിയാണ് മോഹൻലാൽ. മമ്മൂട്ടി കുറച്ച് റിസർവ്ഡ് ആണ്. അനാവശ്യമായി സംസാരത്തിൽ ഒന്നും വരില്ല. എന്നാലും നല്ല ഫ്രണ്ട്ലി ആയിരിക്കും. മമ്മൂട്ടിയോടൊപ്പം മലയാളത്തിൽ മാത്രമല്ല അഴകൻ എന്ന തമിഴ് ചിത്രത്തിലും താൻ അഭിനയിച്ചിട്ടുണ്ട്. മികച്ച ഒരു വ്യക്തിയാണ് അദ്ദേഹം. സുരേഷ് ഗോപിയെ കുറിച്ചും താരം പറഞ്ഞിരുന്നു. മമ്മൂട്ടിയെ പോലെ കുറച്ച് റിസർവ്ഡ് ആയിരുന്നു. അദ്ദേഹവും കൂടെ അഭിനയിക്കുന്ന ആർട്ടിസ്റ്റുകളോട് പരമാവധി സഹകരിക്കുന്ന ഒരു മനുഷ്യനാണ്.
എന്നാൽ ജയറാം വളരെയധികം പൊട്ടിച്ചിരിപ്പിക്കുന്ന ഒരു മനുഷ്യനാണ്. ജയറാം സെറ്റിൽ ഉള്ളപ്പോൾ സമയം പോകുന്നതു പോലും അറിയില്ല. മിമിക്രിയും തമാശയും ഒക്കെ ആയി ഓടി നടക്കും ജയറാമെന്നും നടി പറയുന്നുണ്ട്. നടിയുടെ വാക്കുകൾ വളരെ വേഗമാണ് ശ്രദ്ധ നേടിയിരുന്നത്. മലയാളത്തിൽ ഒരുപറ്റം സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ച അനുഭവമായിരുന്നു ഭാനുപ്രിയ വ്യക്തമാക്കിയത്. ഭാനുപ്രിയയെ കുറിച്ച് പറയുമ്പോൾ മലയാളി പ്രേക്ഷകരുടെ മനസ്സിൽ എപ്പോഴും തെളിഞ്ഞു നിൽക്കുന്ന ഒരു ചിത്രം എന്നത് അഴകിയ രാവണൻ തന്നെയായിരിക്കും. അതുപോലെ തന്നെ കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലെ നടിയുടെ നൃത്തവും വളരെയധികം ശ്രദ്ധ നേടിയതാണ്.