“ഇന്ത്യൻ സിനിമയുടെ തന്നെ ഒരു അത്ഭുതമാണ് മോഹൻലാൽ”- മോഹൻലാലിനെ കുറിച്ച് ജിത്തു ജോസഫ് 
1 min read

“ഇന്ത്യൻ സിനിമയുടെ തന്നെ ഒരു അത്ഭുതമാണ് മോഹൻലാൽ”- മോഹൻലാലിനെ കുറിച്ച് ജിത്തു ജോസഫ് 

ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ട് മലയാളം സിനിമയുടെ ചരിത്രം തന്നെ മാറ്റിയെഴുതിയ ഒരു കൂട്ടുകെട്ടായിരുന്നു. ഈ കൂട്ടുകെട്ടിൽ പുറത്തു വന്ന ദൃശ്യം എന്ന ചിത്രം അത്രത്തോളം സ്വീകാര്യതയായിരുന്നു പ്രേക്ഷകരിൽ ഉണ്ടാക്കിയിരുന്നത്. ഇപ്പോൾ ഒരു അഭിമുഖത്തിൽ ജിത്തു ജോസഫിനോട് ചോദിച്ച ഒരു ചോദ്യവും ഇതിന് ജിത്തു ജോസഫ് പറയുന്ന മറുപടിയുമാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ അമ്പരപ്പിച്ചിട്ടുള്ള ഒരു നടൻ ആരാണ് എന്നായിരുന്നു ജോസഫിനോട് ചോദ്യം ചോദിച്ചിരുന്നത്. അദ്ദേഹത്തിന്റെ മറുപടി അത് ലാലേട്ടൻ തന്നെയാണ് എന്നാണ്. എനിക്ക് അങ്ങനെയാണ് തോന്നിയത് എന്നതാണ്. ഇന്ത്യൻ സിനിമയുടെ തന്നെ ഒരു അത്ഭുതമാണ് മോഹൻലാൽ എന്നും പറയുന്നുണ്ട്.

അദ്ദേഹത്തോടൊപ്പം ഉള്ള ചില അനുഭവങ്ങളിൽ നിന്നും വ്യക്തമായി അത് മനസ്സിലായി എന്നാണ് അദ്ദേഹം പറയുന്നത്. അതോടൊപ്പം മോഹൻലാലും പ്രണവ് മോഹൻലാലും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ജിത്തു ജോസഫ് പറയുന്നു. പ്രണവ് മോഹൻലാൽ അയാളുടെ കഴിവനുസരിച്ച് സിനിമയിൽ നിലനിൽക്കാൻ സാധിക്കുന്ന വ്യക്തിയാണ്. എന്നാൽ മറ്റൊരാളെ താരതമ്യപ്പെടുത്തി അയാളുടെ കഴിവിനെ കുറിച്ച് സംസാരിക്കാൻ പറ്റില്ല. പ്രണവ് മോഹൻലാൽ സിനിമയിൽ തന്നെ നിലനിൽക്കണമെന്ന് ആഗ്രഹമുള്ള വ്യക്തി ഒന്നുമല്ല. മോഹൻലാലിന് ഏതൊരു അച്ഛനെയും പോലെ അയാൾ എന്തെങ്കിലും പ്രൊഫഷണിൽ ജോലി ചെയ്യണമെന്ന് ആഗ്രഹം മാത്രമാണ് ഉള്ളത്. അല്ലാതെ സിനിമ തന്നെ വേണം എന്ന് നിർബന്ധം ഒന്നും അദ്ദേഹത്തിനില്ല എന്നും ജിത്തു പറയുന്നുണ്ട്.

മോഹൻലാലിനൊപ്പം ഉള്ള ചില രംഗങ്ങളെ കുറിച്ച് ഒക്കെ തന്നെ ജിത്തു ജോസഫ് വാചാലൻ ആകുന്നുണ്ട്. ഒരു രംഗം എടുക്കുന്ന സമയത്ത് വളരെ മനോഹരമായ രീതിയിൽ ആയിരുന്നു മോഹൻലാൽ ഒപ്പമുണ്ടായിരുന്നത്. ഒപ്പം ഉണ്ടായിരുന്ന താരവും മനോഹരം ആയി തന്നെയാണ് അഭിനയിച്ചിരുന്നത്. അങ്ങനെ തന്നെ നോക്കി നിന്നുപോയി എന്നും പറയുന്നുണ്ടായിരുന്നു ജിത്തു ജോസഫ് അദ്ദേഹത്തിന്റെ വാക്കുകളെല്ലാം വളരെ വേഗം തന്നെ ആളുകൾ ഏറ്റെടുക്കുകയാണ് ചെയ്തത്. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച ഒരു സിനിമ അദ്ദേഹത്തിന് സമ്മാനിച്ച ഒരു സംവിധായകൻ കൂടിയാണ് ജിത്തു ജോസഫ്. മലയാള സിനിമയിൽ ദൃശ്യം എന്ന ചിത്രം ഉണ്ടാക്കിയിട്ടുള്ള ട്വിസ്റ്റ്‌ എലമന്റ് ഇന്നും മറികടക്കുവാൻ ഒരു സിനിമയ്ക്കും സാധിച്ചിട്ടില്ല എന്നതാണ് സത്യം. ആദ്യമായി കോടി ക്ലബ്ബിലേക്ക് കയറിയ ഒരു ചിത്രം എന്ന വിശേഷണവും ദൃശ്യം എന്ന ചിത്രത്തിന് തന്നെ സ്വന്തമാണ്