
“തന്റെ ജീവിതവും കരിയർ മാറ്റിമറിച്ചത് മോഹൻലാൽ ആണ്” : ലെന
മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് ലെന. നായിക പ്രാധാന്യമുള്ള കഥാപാത്രം മാത്രമല്ല സഹനടിയായും താരം തിളങ്ങിയിട്ടുണ്ട്. സിനിമ ജീവിതത്തിന്റെ 25 വർഷം പിന്നിടുന്ന ലെനയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘എന്നാലും എന്റളിയാ’. റെഡ് എഫ് എം ന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ നൽകിയ ഒരു സീക്രട്ട് ടിപ്പിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരസുന്ദരി. പതറാതെ ഡയലോഗ് പറയാൻ പഠിപ്പിച്ചത് ആരാണെന്നുള്ള അവതാരകന്റെ ചോദ്യത്തിന് ഒരു സംശയവും കൂടാതെ മോഹൻലാൽ എന്ന ഉത്തരം നൽകുകയായിരുന്നു താരം.

സ്പിരിറ്റ് എന്ന സിനിമയിൽ അഭിനയിക്കുമ്പോഴാണ് ആ അനുഭവം ഉണ്ടായത്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും രഞ്ജിത്ത് ആയിരുന്നു. സ്പോട്ടിൽ ഡയലോഗുകൾ മാറ്റുന്നതും സീനുകൾ ക്രമീകരിക്കുന്നതും രഞ്ജിത്തിന്റെ പ്രത്യേകതയാണ്. സിനിമയിലെ ഒരു പോലീസ് സീനിൽ മുഴുനീളൻ ഡയലോഗ് ആയിരുന്നു ഉണ്ടായിരുന്നത്. 2013 ആയിരുന്നു സംഭവം ആ സമയത്ത് അത്ര എക്സ്പീരിയൻസ് ഉണ്ടായിരുന്നില്ല മോഹൻലാലിനെ പോലെ ഒരു വലിയ നടന്റെ മുന്നിൽ ഡയലോഗ് പറയാനുള്ള ധൈര്യവും ഇല്ലായിരുന്നു.

താൻ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ട് ലാലേട്ടൻ തന്നെ വന്ന് എന്താണ് ചെയ്യുന്നത് എന്ന് ചോദിക്കുകയും ഡയലോഗ് പഠിക്കുകയാണ് എന്നും പറഞ്ഞു. സ്കൂളിൽ ഹിസ്റ്ററി പരീക്ഷയ്ക്ക് പഠിക്കുന്നതു പോലെ കാണാപ്പാഠം പഠിക്കുകയാണ് എന്ന് പറഞ്ഞപ്പോൾ അതിനുള്ള ഒരു ട്രിക്ക് മോഹൻലാൽ പറഞ്ഞു തന്നു. എന്നാൽ അത് ലാലേട്ടൻ തനിക്കു മാത്രം പറഞ്ഞു തന്നതാണ് അത് മറ്റാർക്കും താൻ പറഞ്ഞു കൊടുക്കില്ല എന്നും ലെന പറഞ്ഞു. ഇപ്പോൾ മുഴു നീളം ഡയലോഗുകൾ കണ്ടാൽ വളരെ സന്തോഷമാണ് എന്നും താരം കൂട്ടിച്ചേർത്തു.

ലാലേട്ടൻ, സിദ്ദിഖ് ഇക്ക, പൃഥ്വിരാജ് എന്നിവരെയാണ് ഡയലോഗുകൾ പറയുന്ന കാര്യത്തിൽ താൻ ആരാധിക്കുന്ന മൂന്നു പേർ. കൂടാതെ തന്നെ ഡബ്ബിങ് പഠിപ്പിച്ചത് മുരളി ഗോപിയും, അരുൺകുമാർ അരവിന്ദും ആണെന്നും താരം തുറന്നു പറയുകയാണ്. സിനിമയിൽ ഇതിനോടകം തന്നെ നല്ല അവസരങ്ങൾ ലഭിച്ചു എന്നും അതൊക്കെ വിനിയോഗിക്കാൻ കഴിഞ്ഞു എന്നുമാണ് താരം പറയുന്നത്.