‘മലയാള സിനിമ കണ്ട ഏറ്റവും വലിയ താരം മോഹന്‍ലാല്‍’! ; പ്രമുഖ മീഡിയ ചാനൽ തെളിവ് വെളിപ്പെടുത്തുന്നു
വര്‍ഷങ്ങളായി മലയാളത്തിലെ സൂപ്പര്‍ താരമാണ് മോഹന്‍ലാല്‍. ഏത് തരം കഥാപാത്രമായാലും വളരെ ലളിതമായി അഭിനയിച്ച് ഫലിപ്പിക്കാന്‍ കഴിവുള്ള ഒരാള്‍ ആണ് നാം എല്ലാം ഒറ്റ സ്വരത്തില്‍ വിളിക്കുന്ന നമ്മുടെ സ്വന്തം ലാലേട്ടന്. ഇപ്പോള്‍ ചെയ്യുന്ന പടങ്ങളെക്കാളും പണ്ട് കാലങ്ങളില്‍ ചെയ്തിരുന്ന പടത്തിനായിരുന്നു മോഹന്‍ലാലിന് ആരാധകര്‍ ഏറെയും. മോഹന്‍ലാലിനെ ആരാധിക്കുന്ന ഒരു കൂട്ടം ജനങ്ങള്‍ അദ്ദേഹത്തിന്റെ പണ്ടു കാലങ്ങളിലെ സിനിമകള്‍ ആണ് കാണാന്‍ കൊതിക്കുന്നത്. മലയാളത്തിനു പുറത്ത് തമിഴ്, തെലുങ്ക് , കന്നഡ, ഹിന്ദി തുടങ്ങിയ സിനിമകളിലും മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ട്. ഇതോടെ അദ്ദേഹത്തിന് ആരാധകരും ഇരട്ടിയായി. രണ്ട് തവണ മികച്ച നടനടക്കം അഞ്ചോളം ദേശീയ അവാര്‍ഡുകള്‍ക്കും ഒന്‍പതോളം തവണ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്ക്കാരങ്ങള്‍ക്കും മോഹന്‍ലാല്‍ അര്‍ഹനായി. ആരാധകരെല്ലാം ഏട്ടനെന്നും, ലാലേട്ടനെന്നുമാണ് അദ്ദേഹത്തെ സ്നേഹത്തോടെ വിളിക്കുന്നത്.
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ആണ് മോഹന്‍ലാലിന്റെ ആദ്യ സിനിമ. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായിരുന്നു മോഹന്‍ലാലിന്റേത്. പിന്നീടങ്ങോട്ട് കുറേ വില്ലന്‍ കഥാപാത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. ആ ഒരു കാലങ്ങളില്‍ മോഹന്‍ലാല്‍ ചെയ്ത ശ്രദ്ധേയമായ സിനിമകള്‍ ആയിരുന്നു എന്റെ മാമാട്ടികുട്ടിമ്മയ്ക്ക്, ആട്ടക്കലാശം, പൂച്ചയ്ക്കൊരു മൂക്കുത്തി തുടങ്ങിയവ. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിനു ശേഷം മോഹന്‍ലാലിന് ധാരാളം അവസരങ്ങള്‍ ലഭിക്കുകയും പിന്നീടങ്ങോട്ട് എല്ലാവരുടെയും പ്രിയ നടനാായി മാറുകയും ചെയ്തു.
1987 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമാണ് ഇരുപതാം നൂറ്റാണ്ട്. കെ മധു സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, ജഗതി ശ്രീകുമാര്‍, അംബിക, ഉര്‍വശി എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തി. ഇരുപതാം നൂറ്റാണ്ട് മോഹന്‍ലാലിന്റെ ഹിറ്റ് സിനിമകളില്‍ ഒന്നാണ്. അത്പോലെ 1991ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് കോമഡി ചിത്രമാണ് കിലുക്കം. പ്രിയദര്ശന് സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലും, ജഗതി ശ്രീകുമാറും, രേവതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഈ ചിത്രവും മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ്. നടന് എന്നതിലുപരി ഒരു സംവിധായകന് കൂടിയാണ് മോഹന്‍ലാല്‍. ബറോസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അദ്ദേഹമാണ്. പേര് പ്രഖ്യാപിച്ചത് മുതല്‍ വളരെ ശ്രദ്ധ നേടിയ ചിത്രമാണ് ബറോസ്. ആശിര്‍വാദ് സിനിമാസാണ് ‘ബറോസ്’ നിര്‍മ്മിക്കുന്നത്. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.