‘ഹേറ്റേഴ്സിന്റെ ഈ കരച്ചില് കാണാന്‍ തന്നെ ആണോ മോഹന്‍ലാല്‍ ഇങ്ങനെ ചെയ്യുന്നേ എന്ന് തോന്നാറുണ്ട് പലപ്പോഴും’; കുറിപ്പ് ശ്രദ്ധ നേടുന്നു
നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സങ്കല്പ്പങ്ങളില് നിന്ന് മാറ്റി നിര്‍ത്താനാകാത്ത അഭിനയ യാത്രയുമായി മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ സിനിമാ ജീവിതം മുന്നോട്ട് തുടരുകയാണ്. തിരനോട്ടത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച്, പിന്നീട് മലയാളത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറം വളര്‍ന്ന് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ സുപരിചിതനായി മാറുകയായിരുന്നു മോഹന്‍ലാല്‍. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ നേടിയ മോഹന്‍ലാല്‍ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാചിത്രങ്ങളിലും തന്റെ പ്രതിഭ രേഖപ്പെടുത്തി.
ഇപ്പോഴിതാ മോഹന്‍ലാല്‍ ആരാധകന് സിനിഫൈല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടന്നത്. ഇദ്ദേഹം എന്ത് ചെയ്താലും അത് വാര്‍ത്ത ആവുന്നു മോഹന്‍ലാല്‍ എന്ന വ്യകതി യുടെ പേര് കേള്‍ക്കാത്ത ഒരു ദിവസം പോലും ഉണ്ടാവില്ല. ഹേറ്റേസിന്റെ ഈ കരച്ചില് കാണാന്‍ തന്നെ ആണോ ഇദ്ദേഹം ഇങ്ങനെ ഒകെ ചെയ്യുന്നേ എന്ന് തോന്നാറുണ്ട് പലപ്പോഴും. എന്നും മോഹന്‍ലാല്‍ കുടുംബ പ്രേഷകര്‍ക് ഒരു അയലത്തെ പയ്യന് അല്ലേല്‍ അടുത്ത ബന്ധു വിനെ പോലെ ആണ് പ്രേഷകന്റെ സ്വീകരണ മുറിയില്‍ അദ്ദേഹം ഒന്നുകില്‍ ഒരു പരസ്യത്തിലൂടെ അല്ലേല്‍ ഒരു റിയാലിറ്റി ഷോയിലൂടെ അല്ലേല്‍ പഴയ ഒരു സിനിമയിലൂടെ എന്നും വന്നു പോകുന്നു അദ്ദേഹത്തെ അത് കൊണ്ട് തന്നെ പ്രേഷകര്‍ എന്നും ഓര്‍ക്കുന്നു.
ഇത് ഒരു തരത്തില്‍ അദ്ദേഹത്തിന് ഒരു മുതല്‍ കൂട്ട് ആവുക തന്നെ ആണ് കാരണം അദ്ദേഹത്തിന് കുടുംബ പ്രേഷകര്‍ക്ക് ഇടയില്‍ ഉള്ള സ്വീകാര്യത വര്‍ധിച്ചു കൊണ്ടേ ഇരിക്കുന്നു. അതിനുള്ള ബെസ്റ്റ് എക്സാംപിള് ആണ് അവസാനം ടെലിവിഷനില്‍ ഇറങ്ങിയ 2 സിനിമ കളുടെ റേറ്റിംഗ് തിയേറ്റര്‍ പരാജയം ആയ ആറാട്ടി നു 11+ ഉം തിരുവോണം ദിനത്തില്‍ മറ്റു പടങ്ങള്‍ക് ഒപ്പം ഇറക്കി ബ്രോ ഡാഡി നേടിയ 8+ റേറ്റിംഗ് ഉം. മറ്റൊരു പ്രമുഖന്റെ തിയേറ്റര്‍ ഹിറ്റ് പടം ഒറ്റക് ഇറക്കി നേടിയത് 6+ ആണ് ഉള്ളൂ എന്നും ഓര്‍ക്കണം. അപ്പോള്‍ പറഞ്ഞു വരുന്നത് ഹേറ്റേഴ്സ് വിമര്‍ശിച്ചു കൊണ്ടേ ഇരിക്കു. അദ്ദേഹം അദ്ദേഹത്തിന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തുന്ന തിരക്കില്‍ ആണ്. Nb: ഇനി ഇദ്ദേഹത്തിന്റെ ഒരു പോസിറ്റീവ് റെസ്പോണ്‍സ് ഉള്ള പടം വരുന്നത് വരെ ഉള്ളു ഇവിടെ പലരുടെയും ബോക്സ് ഓഫീസ് പവര്‍. ബൈ ദ ബൈ ഈ താഴത്തെ 2 ഫോട്ടോസില്‍ ഇത്ര കുരു പൊട്ടിക്കാന്‍ മാത്രം എന്താണ് ഉള്ളത് എന്നുടെ ഒന്നു പറഞ്ഞാല്‍ കൊള്ളാമെന്ന് കുറിച്ചാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.