മോഹന്‍ലാല്‍ എന്ന നടനെ കൂടുതല്‍ ജനകീയനാക്കാന്‍ എയ് ഓട്ടോ എന്ന സിനിമയും സഹായിച്ചിട്ടുണ്ട്
നടനവിസ്മയം എന്ന പേരില്‍ മോഹന്‍ലാല്‍ അറിയപ്പെടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ചില വര്‍ഷം താരങ്ങള്‍ക്ക് നഷ്ടങ്ങള്‍ മാത്രം സമ്മാനിക്കുമ്പോള്‍ ചിലത് ഹിറ്റ് സിനിമകള്‍ക്ക് വേണ്ടിയുള്ളതാണ്. അത്തരത്തില്‍ മോഹന്‍ലാലിനെ സംബന്ധിച്ച് 1989-90 സൂപ്പര്‍ ഹിറ്റ് സിനിമകളുടെ കാലമായിരുന്നു. ക്ലാസ്സുണ്ട് മാസ്സുണ്ട് കോമഡിയുണ്ട് റൊമാന്‍സുണ്ട് ആക്ഷനുണ്ട് സെന്റിയുണ്ട് അങ്ങനെ ലാലേട്ടന് നിറഞ്ഞാടിയ വര്‍ഷമായിരുന്നു 1989-90. ലക്ഷത്തില്‍ ഒന്നെ കാണു ഇതുപോലൊരു ഐറ്റം കാണുകയുള്ളു.
അങ്ങനെ 1990 ല്‍ പുറത്തിറങ്ങിയ മലയാള സിനിമയാണ് ഏയ് ഓട്ടോ. മോഹന്‍ലാല്‍, ശ്രീനിവാസന്, രേഖ, മുരളി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ വലിയ വിജയമായിരുന്നു. സുധി, മീനുകുട്ടി എന്നീ രണ്ട് കഥാപാത്രങ്ങള്‍ സിനിമയിലൂടെ ഹിറ്റായി. വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ പേരുകള്‍ കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ ഓര്‍ക്കുന്നത് ഏയ് ഓട്ടോ എന്ന സിനിമ ആണ്. വേണു നാഗവള്ളിയായിരുന്നു സിനിമയുടെ രചനയും സംവിധാനവും. മണിയന് പിള്ള രാജു ആയിരുന്നു സിനിമ നിര്‍മ്മിച്ചത്.
ഇപ്പോഴിതാ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി രേഖ. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഏയ് ഓട്ടോ എന്ന സിനിമയും കഥാപാത്രങ്ങളും പ്രേക്ഷക മനസ്സില്‍ നിലകൊള്ളുന്നുണ്ട്. ഇപ്പോഴിതാ ഒരു പ്രേക്ഷകന് സിനിഫൈല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. മലയാള സിനിമയില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും നിഷ്കളങ്കമായ Character ആയിട്ട് ‘എയ് auto’ യിലെ ‘സുധി ‘യെ തോന്നിയിട്ടുണ്ട്. ‘ഇത് മുഴുവന്‍ പനിക്കുള്ള വിറ്റാമിന്‍ കളാണ് ‘ എന്ന് മീനു കുട്ടിയോട് പറയുന്ന, മീനുകുട്ടിയുടെ അമ്മൂമ്മ ഇറക്കി വിടുമ്പോള്‍ അങ്ങേയറ്റം ദയ തോന്നുന്ന മുഖത്തോടെ ഇറങ്ങി പോവുന്ന സുധി. മോഹന്‍ലാല്‍ എന്ന നടനെ കൂടുതല്‍ ജനകീയനാക്കാന്‍ എയ് ഓട്ടോ എന്ന സിനിമയും സഹായിച്ചിട്ടുണ്ട്.