ലക്കി നമ്പർ കൈ വിടാതെ പുതിയ കാരവാനിലും ഉറപ്പിച്ചു മോഹൻലാൽ
1 min read

ലക്കി നമ്പർ കൈ വിടാതെ പുതിയ കാരവാനിലും ഉറപ്പിച്ചു മോഹൻലാൽ

മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന ചിത്രത്തിൽ വില്ലനായി പിന്നെ എത്തി പിന്നീട് മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറിയ നടനാണ് മോഹൻലാൽ. ഒരിക്കലും ആർക്കും മറക്കാൻ സാധിക്കാത്ത ഒരുപിടി മനോഹരമായ കഥാപാത്രങ്ങളെ ഇന്നും പകരക്കാർ ഇല്ലാതെ അവിസ്മരണീയമാക്കി കൊണ്ടാണ് തന്റെ അഭിനയ ജീവിതം മോഹൻലാൽ മുൻപോട്ട് കൊണ്ടുപോകുന്നത്. അഭിനയം പോലെ തന്നെ അദ്ദേഹത്തിന് വളരെയധികം ഇഷ്ടപ്പെട്ട ഒന്നാണ് വാഹനങ്ങളെന്നു പറയുന്നത്.

 

നിരവധി വാഹനങ്ങളാണ് താരരാജാവിന് സ്വന്തമായുള്ളത്. ഇപ്പോഴിതാ ഒരു പുത്തൻ വാഹനം കൂടി ഈ വാഹനങ്ങൾക്കിടയിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്. ലൊക്കേഷനുകളിൽ നിന്നും ലൊക്കേഷനിലേക്ക് പോകുവാൻ ഒരു പുതുപുത്തൻ കാരവാൻ ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഇത് വാഹന ശേഖരത്തിലേക്ക് ചേർക്കുകയും ചെയ്തിട്ടുണ്ട് മോഹൻലാൽ. സാമൂഹിക മാധ്യമങ്ങളിൽ ഒക്കെ തന്നെ ഇപ്പോൾ ഈ കാരവാൻ ചിത്രങ്ങളാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. മോഹൻലാലിന്റെ ഇഷ്ടനമ്പർ ആയി 2255 എന്ന നമ്പർ തന്നെയാണ് ഈ കാരവാൻ നൽകിയിരിക്കുന്നതും.

ബ്രൗൺ നിറത്തിലുള്ള വാഹനത്തിന് കൂടുതൽ സൗന്ദര്യം നൽകുന്നതിനും മറ്റു വശങ്ങളിലായി നൽകിയിരിക്കുന്ന മനോഹരമായ ഗ്രാഫിക്സ് സ്റ്റിക്കറുകൾ ആണ് മികച്ച അലങ്കാരമായി തന്നെ തോന്നുന്നത്. ഇന്ത്യയിലെ തന്നെ മുൻനിര വാണിജ്യ വാഹന നിർമ്മാതാക്കളായ ഭാരത് ബെൻസ് 1017 ബസ്സിനെ ആണ് ആഡംബര കാരവാൻ ആയി മാറ്റിയിരിക്കുന്നത്. താര രാജാവിന് വേണ്ടി കിടപ്പുമുറി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളാണ് കാരവാനിന്റെ ഉള്ളിൽ ഒരുക്കിയിരിക്കുന്നത്. 3907 സി.സി. ശേഷിയുള്ള നാല് സിലിണ്ടർ 4ഡി34ഐ സി.ആർ.ഡി.ഐ ഡീസൽ എൻജിനാണ് ഈ വാഹനത്തിന്റെ ഒരു പ്രേത്യേകത. ഒപ്പം തന്നെ 170 എച്ച്.പി. പവറും 520 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവലാണ് ഇതിലെ ട്രാൻസ്മിഷൻ എന്നതാണ് ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം എന്ന് പറയുന്നത് താരരാജാവിന്റെ പുതിയ ക്യാരവാൻ കണ്ട് അമ്പരന്നു നിൽക്കുകയാണ് സിനിമാലോകം തന്നെ. ഇതിനുള്ളിലെ സൗകര്യങ്ങളും ആരെയും അമ്പരപ്പിക്കുന്നത് തന്നെയാണ്. അദ്ദേഹത്തിന്റെ ലക്കി നമ്പർ തന്നെയാണ് ഈ വാഹനത്തിന് നൽകിയിരിക്കുന്നത്. അതും ഈ വാഹനത്തെ മറ്റു ആളുകളുടെ ജനശ്രദ്ധ ആകർഷിക്കാൻ ഉള്ള കാരണമാകുന്നു.