‘ആ ബി ഉണ്ണികൃഷ്ണൻ – മോഹൻലാൽ സിനിമ ചെയ്യണ്ട എന്നുവരെ തോന്നിപോയി’: നിർമ്മാതാവ് ബി സി ജോഷി തുറന്നുപറയുന്നു..
ബി ഉണ്ണികൃഷ്ണൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത് 2008ൽ കേരളത്തിലെ തിയേറ്ററുകളിലെത്തിയ മോഹൻലാൽ ചിത്രമാണ് മാടമ്പി. ബിസി ജോഷിയാണ് സിനിമ നിർമ്മിച്ചത്. ഗോപാലകൃഷ്ണപിള്ള എന്ന ഒരു പലിശക്കാരൻ്റെ ജീവിതത്തിലൂടെയാണ് സിനിമയുടെ കഥ പറയുന്നത്. സിനിമയും മോഹൻലാലിനു പുറമേ കാവ്യാ മാധവൻ, അജ്മൽ തുടങ്ങി നിരവധി താരങ്ങൾ അഭിനയിച്ചു. ഇപ്പോഴിതാ ആ സിനിമയുടെ നിർമ്മാതാവ് ബി സി ജോഷിയുടെ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
ചിത്രത്തിൻ്റെ ഷൂട്ടിംഗ് തുടങ്ങി പത്ത് ദിവസം കഴിഞ്ഞപ്പോൾ ഇത് ചെയ്യേണ്ടിയിരുന്നില്ലെന്ന് തനിക്ക് തോന്നിയെന്ന് ബി സി ജോഷി തന്നെ തുറന്നു പറയുന്നു. തന്നെ ഈ സിനിമ ചെയ്യാൻ സംവിധായകൻ നിർബന്ധിച്ചതായും ഏതോ ഒരു ദുർബല നിമിഷത്തിൽ സമ്മതിച്ച് പോയതാണെന്നും താരം പറയുന്നു. മാത്രമല്ല ആദ്യം 50 ലക്ഷം രൂപ മാത്രം മതിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ബാക്കി തുക ഡിസ്ട്രിബ്യൂഷനിലൂടെ സംഘടിപ്പിച്ച തരാമെന്ന് സംവിധായകൻ പറഞ്ഞിരുന്നു. തൻറെ വീട്ടിൽ നിന്ന് ഇതിനോട് പൂർണ എതിർപ്പായിരുന്നെന്നും എന്നാൽ ഭാര്യ പിന്തുണ നൽകിയെന്നും താരം പറയുന്നു. തുടർന്ന് സിനിമ ചെയ്യുകയും 108 ദിവസം തിയറ്ററിൽ പ്രദർശിപ്പിക്കുകയും ചെയ്തു. തൻ്റെ ഒരു പല സുഹൃത്തുക്കളോടും ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. മോഹൻലാൽ നായകനായ ചിത്രമാണെങ്കിൽ റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ സാറ്റലൈറ്റ് വഴിയും മറ്റു മാർഗങ്ങളിലൂടെയും നല്ലൊരു തുക ലഭിക്കുമെന്ന് സുഹൃത്തും പറഞ്ഞു.
അങ്ങനെയാണ് തനിക്ക് സിനിമ ചെയ്യാൻ ഒരു ആത്മധൈര്യം ലഭിച്ചതെന്നും താരം പറയുന്നു. താൻ സിനിമയുടെ ഫിനാൻസ് കാര്യങ്ങൾ മാത്രമേ നോക്കിയിട്ടുള്ളൂ എന്നും ടെക്നിക്കൽ കാര്യങ്ങളിൽ ഇടപെടാൻ പോയിട്ടില്ലെന്നുമാണ് താരം പറഞ്ഞത്. ആ സിനിമയിൽ നഷ്ടമൊന്നും ഇല്ലെങ്കിലും താൻ ഉദ്ദേശിച്ച ലാഭം ലഭിച്ചില്ലെന്നും താരം പറയുന്നുണ്ട്. 108 ദിവസം സിനിമ പ്രദർശിപ്പിച്ചതു കൊണ്ട് തനിക്ക് വലിയ ലാഭം ലഭിച്ചു എന്നാണ് ജനത്തിന്റെ ധാരണ, അത് ശരിയല്ലെന്നും താരം പറയുന്നു.
സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി പത്താം ദിവസമായപ്പോൾ വേണ്ടായിരുന്നു എന്നു തോന്നി. കാരണം മോഹൻലാൽ ആണെന്നും താരം പറയുന്നു. മോഹൻലാൽ ഒരു മാജിക് ഷോയിൽ പങ്കെടുക്കാൻ പോകുന്നു എന്ന് തന്നോട് പറഞ്ഞെന്നും കയ്യും കാലും കെട്ടി തീയിൽ ചാടുന്ന മാജിക് ആയിരുന്നു. അപ്പോൾ തനിക്ക് പേടിയായി, മോഹൻലാൽ സാറിന് എന്തെങ്കിലും പറ്റിയാൽ തൻ്റെ സിനിമയുടെ അവസ്ഥ എന്താകുമെന്ന് ഓർത്തായിരുന്നു പേടി. അതിന് പോകണ്ട എന്ന് താൻ ആൻ്റണി പെരുമ്പാവൂരിനോട് പറഞ്ഞു. എന്നാൽ ആൻ്റണി പെരുമ്പാവൂർ ബി ഉണ്ണികൃഷ്ണനും തൻ്റെ ദുഃഖം മനസ്സിലാക്കില്ലെന്നാണ് ബി സി ജോഷി പറയുന്നത്. പിന്നീട് അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ പറഞ്ഞതനുസരിച്ചാണ് മോഹൻലാൽ ആ പരിപാടിയിൽ നിന്നും പിന്മാറിയതെന്നും താരം വ്യക്തമാക്കി.