വാളുമേന്തി കുതിരപ്പുറത്ത് മോഹൻലാൽ…! ബറോസിന്റെ പുതുവര്‍ഷ ആശംസയുമായി പുത്തൻ പോസ്റ്റര്‍ പുറത്ത്
ഏറ്റവും കൂടുതൽ ആളുകൾ സാധ്വീനിച്ച ഒരു മലയാളി ആരാണെന്ന് ചോദിച്ചാൽ ഭൂരിഭാഗം പേരും പറയാൻ പോകുന്ന ഒരു ഉത്തരം നടൻ മോഹൻലാൽ എന്നായിരിക്കും. കഴിഞ്ഞ നാൽപ്പത് വർഷത്തിലേറെയായി കാണുന്ന മുഖമായുകൊണ്ട് തന്നെ മോഹൻലാൽ സിംഹാസനത്തിൽ ഇരുന്ന് ബോക്സ് ഓഫീസ് ഭരിക്കുന്നത് കാണാൻ മലയാളികൾക്ക് എന്നും ഇഷ്ടമാണ്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി നല്ല മോഹൻലാൽ സിനിമകളൊന്നും വന്നിരുന്നില്ല. ഇറങ്ങിയതിൽ ഒട്ടുമിക്ക സിനിമകളും പരാജയമായിരുന്നു. ഇതിന്റെ എല്ലാം കേട് തീർത്തത് രണ്ടാഴ്ച മുമ്പ് പുറത്തിറങ്ങിയ നേര് സിനിമയാണ്. ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ എത്തിയ സിനിമ മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുകയാണ്.
ഇനി മോഹൻലാലിന്റെ തായി പുറത്തു വരാനിരിക്കുന്ന ചിത്രങ്ങളെല്ലാം പ്രക്ഷകർ ഒരുപാട് പ്രതീക്ഷകൾ നൽക്കുന്ന ചിത്രങ്ങളാണ്. അതിലൊന്നാണ് മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ്. ഇപ്പോഴിതാ
പ്രേക്ഷകര്‍ക്ക് പുതുവര്‍ഷാശംസകള്‍ നേര്‍ന്നതിനൊപ്പം ബറോസിന്റെ പുത്തന്‍ പോസ്റ്ററും പുറത്തുവിട്ടിരിക്കുകയാണ് മോഹന്‍ ലാല്‍. വാളുമായി കുതിരയുടെ രൂപത്തിലിരിക്കുന്ന മോഹൻലാലിനെയാണ് ചിത്രത്തിന്റെ പോസ്റ്ററില്‍ കാണുന്നത്. മോഹൻലാലിനറെ ബറോസ് ഒരു ഫാന്റസി ചിത്രമായിരിക്കും.
2024ല്‍ മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലാല്‍ ആദ്യമായി സംവിധായകന് കൂടിയാകുന്ന ബറോസ്. ഈ വര്‍ഷം മാര്‍ച്ചിലാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. 2019ല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച ബറോസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്‍ ലാലാണ്. അന്നു മുതല്‍ ബറോസുമായി ബന്ധപ്പെട്ട അപ്ഡേറ്റ്സുകളെല്ലാം അദ്ദേഹം തന്റെ സോഷ്യല്‍മീഡിയയിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നുണ്ട്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സന്തോഷ് ശിവനാണ്. ചിത്രം ത്രീഡിയിലാണ് എത്തുക. നിര്‍മാണം ആന്റണി പെരുമ്പാവൂരാണ്. മോഹൻലാലിന് പുറമേ ബറോസ് എന്ന ചിത്രത്തില്‍ മായ, സീസര്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു എന്നാണ് റിപ്പോര്‍ട്ട്. മാര്‍ക്ക് കില്യനും ലിഡിയൻ നാദസ്വരമുമാണ് സംഗീതം പകരുന്നത്.
ചിത്രം പോര്‍ച്ചുഗീസ് , ചൈനീസ് ഉള്‍പ്പെടെ ഇരുപതോളം ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് സബ് ടൈറ്റിലോട് കൂടി പുറത്തുവരുമെന്ന് നേരത്തേ സൂചനകള്‍ പുറത്തുവന്നിരുന്നു. ബറോസ് ദി ഗാര്ഡിയന് ഓഫ് ദി ‘ഗാമാ’സ് ട്രഷര്‍ എന്ന നോവലിനെ അടിസ്ഥാനമാക്കി ജിജോ പുന്നൂസാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിലൂടെ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.