“മോഹൻലാൽ കുടിച്ച ഗ്ലാസിൽ തന്നെ ജ്യൂസ് കുടിക്കാനുള്ള ഭാഗ്യം ലഭിച്ചു” – മോഹൻലാലുമായുള്ള അനുഭവങ്ങളെ കുറിച്ച് സ്വാസിക
മലയാള സിനിമയിൽ നിരവധി ആരാധകരുള്ള ഒരു നടിയാണ് സ്വാസിക. തമിഴ് സിനിമയിൽ നിന്നും ആയിരുന്നു സ്വാസികയുടെ തുടക്കം. പിന്നീട് മലയാളത്തിൽ ചെറിയ ചെറിയ വേഷങ്ങളിലാണ് താരം എത്തിയത്. അയാളും ഞാനും തമ്മിൽ, കട്ടപ്പനയിലെ ഋതിക് റോഷൻ, ഇട്ടിമാണി, കുമാരി, ചതുരം തുടങ്ങിയ ചിത്രങ്ങളൊക്കെ താരത്തിന്റെ ഇപ്പോൾ ശ്രദ്ധ നേടുന്ന ചിത്രങ്ങളിൽ ചിലത് മാത്രമാണ്. 2019 വാസന്തി എന്ന ചിത്രത്തിലൂടെ പുരസ്കാരം വരെ താരത്തെ തേടിയെത്തിയിരുന്നു. ഇപ്പോൾ സ്വാസിക സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത് കഴിഞ്ഞു. സീരിയലിലൂടെയും താരം ശ്രദ്ധ നേടിയിരുന്നു. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായ സീത എന്ന സീരിയലിലെ ടൈറ്റിൽ റോളിലാണ് സ്വാസിക ഒരു കരിയർ ബ്രേക്ക് സൃഷ്ടിച്ചത്.
ഈ കഥാപാത്രത്തിന് ശേഷമാണ് നടിയെ സിനിമയിലേക്ക് പോലും ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. അതിനുശേഷം ആയിരുന്നു കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന ചിത്രത്തിലൂടെ താരം ശ്രദ്ധ നേടിയത്. ഇട്ടിമാണി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തായിരുന്നു മോഹൻലാലിനൊപ്പം അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നത്. അദ്ദേഹം സിനിമയെ വളരെ മികച്ച രീതിയിൽ നോക്കി കാണുന്ന ഒരു വ്യക്തിയാണ്. മമ്മൂക്ക കഴിഞ്ഞാൽ സിനിമയെ ആവേശത്തോടെ നോക്കി കാണുന്ന ഒരു വ്യക്തി മോഹൻലാൽ തന്നെയാണ്. അവിടെ വെച്ച് ഞങ്ങളൊക്കെ ഒരു മണി കഴിയുമ്പോൾ ഷൂട്ടിങ് വേണോന്ന് ചോദിക്കുമായിരുന്നു. അദ്ദേഹം അങ്ങനെയല്ല ആ രംഗം വളരെ മനോഹരമായി ചിത്രീകരിക്കാൻ വേണ്ടിയാണ് നോക്കുന്നത്.
അത് കഴിഞ്ഞ് മാത്രമാണ് അദ്ദേഹത്തിന് ആഹാരവും റെസ്റ്റ് ഒക്കെ ഉള്ളത്. അതിനാണ് അദ്ദേഹം മുൻഗണന നൽകുന്നത്. സെറ്റിൽവെച്ച് അദ്ദേഹം മാംഗോ ജ്യൂസ് കുടിക്കുമായിരുന്നു. എല്ലാവരുടെയും അരികിൽ ഇരുന്നാണ് മാംഗോ ജ്യൂസ് കുടിക്കുന്നത്. ഒരു ദിവസം അദ്ദേഹം മാംഗോ ജ്യൂസ് കുടിച്ചിട്ട് ഞങ്ങൾക്കെല്ലാം തന്നു. ഞാൻ കരുതിയത് വേറൊരു ഗ്ലാസിൽ ഞങ്ങൾക്കെല്ലാം ജ്യൂസ് തരുമെന്നാണ്. എന്നാൽ അദ്ദേഹം കുടിച്ച ഗ്ലാസിൽ തന്നെ ഞങ്ങൾക്കെല്ലാം സിപ്പ് ചെയ്യാൻ തരികയായിരുന്നു ചെയ്തത്. എന്നെ സംബന്ധിച്ചിടത്തോളം അത് വലിയ സന്തോഷമായിരുന്നു. ലാലേട്ടൻ കുടിച്ച ഗ്ലാസിൽ തന്നെ നമുക്ക് അത് കുടിക്കാൻ പറ്റുക എന്ന് പറയുന്നത് വലിയൊരു ഭാഗ്യമായാണ് ഞാൻ കാണുന്നത്. ആ സിനിമയുടെ സമയത്ത് അദ്ദേഹത്തിനൊപ്പം സെൽഫി എടുക്കുവാനും അദ്ദേഹം ഉണ്ടാക്കിയ ഭക്ഷണം കഴിക്കുവാനും ഒക്കെ ഭാഗ്യം ലഭിച്ചുവെന്നും സ്വാസിക വ്യക്തമാക്കുന്നുണ്ട്.