“മോഹൻലാലും മമ്മൂട്ടിയും ഒക്കെ ചാരിറ്റി ചെയ്യാറുണ്ട്, എന്നാൽ സുരേഷ് ഗോപി ഇവരിൽ നിന്നും വ്യത്യസ്തനാണ്” – കൊല്ലം തുളസി
മലയാളി പ്രേക്ഷകർക്കിടയിൽ വളരെയധികം മികച്ച കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയിട്ടുള്ള നടനാണ് കൊല്ലം തുളസി. വില്ലൻ വേഷങ്ങളും ഹാസ്യവേഷങ്ങളും ഒക്കെ താരം സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. നാടകത്തിലൂടെ ആയിരുന്നു സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ തുടക്കം. സിനിമകളിലും സീരിയലുകളിലും ഒക്കെ തന്നെ അദ്ദേഹം തിളങ്ങി നിൽക്കുകയും ചെയ്തു. 200 സിനിമകളിലും മുന്നൂറിൽ കൂടുതൽ റേഡിയോ നാടകങ്ങളിലും ഒക്കെ തന്നെ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2006 ഇൽ ജോഷിയുടെ ലേലം എന്ന ചിത്രത്തിൽ മികച്ച രണ്ടാമത്തെ നടനുള്ള കേരള ക്രിട്ടിക്സ് അവാർഡും ഇദ്ദേഹത്തിന് സ്വന്തമായിരുന്നു.
ഇപ്പോഴിതാ മലയാളത്തിൽ സൂപ്പർ താരങ്ങളുടെ സഹായമനസ്കതയെ കുറിച്ച് പറഞ്ഞു കൊണ്ടാണ് കൊല്ലം തുളസി രംഗത്തെത്തിയിരിക്കുന്നത്. മലയാള സിനിമയിൽ മമ്മൂട്ടിയും മോഹൻലാലും ഏറ്റവും വലിയ താരങ്ങളാണ്. ഏറ്റവും കൂടുതൽ തുക പ്രതിഫലം വാങ്ങുന്നതും അവരാണ്. അവരൊക്കെ ഒരുപാട് ചാരിറ്റി ചെയ്യുന്നുണ്ട്. ഒരുപാട് കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട് എന്നത് തനിക്ക് നേരിട്ട് അറിയാം. ചാരിറ്റിക്കായി മമ്മൂട്ടിയൊക്കെ ലക്ഷങ്ങൾ വാരിയെറിയുന്ന ഒരാളാണ്. അങ്ങനെയാണ് അദ്ദേഹം കൊറോണ സമയത്ത് ആവശ്യക്കാരെല്ലാം സഹായിച്ചിട്ടുള്ളത്. എന്നാൽ സുരേഷ് ഗോപി ഇതിൽ നിന്നൊക്കെ വളരെയധികം വ്യത്യസ്തനാണ്. തന്റെ വരുമാനത്തിന്റെ പകുതിയും കാരുണ്യ പ്രവർത്തനങ്ങൾക്ക് ചിലവാക്കുന്ന ആളാണ് സുരേഷ് ഗോപി.
ആവശ്യമറിഞ്ഞ് അവിടെ ചെന്ന് സഹായിക്കാൻ മനസ്സുള്ള ആളാണ് എന്നും കൊല്ലം തുളസി പറയുന്നുണ്ട്. പക്ഷെ സുരേഷ് ഗോപിക്ക് ഒരു കുഴപ്പമുണ്ട് അദ്ദേഹം ചെയ്യുന്നത് 10 പേർ അറിയണം എന്ന് അദ്ദേഹത്തിനുണ്ട് എന്നതാണ്. അത് നല്ലതാണെന്നും ഞാൻ കരുതുന്നു അങ്ങനെയുള്ള സിനിമക്കാർ മറ്റുള്ളവർക്ക് മാതൃകയാവാൻ അത് പറയുന്നതു കൊണ്ട് കുഴപ്പമൊന്നുമില്ല എന്നാണ് കൊല്ലം തുളസി പറയുന്നത്. ഇതൊക്കെ പബ്ലിസിറ്റി ആണെന്ന് ചില കുബുദ്ധികൾ പറയുമെങ്കിലും മറ്റുള്ളവർക്ക് പ്രചോദനമാകാൻ അത് വേണം അത് നല്ലതാണ്. ദിലീപ് പലതും ചെയ്യാറുണ്ട് പക്ഷേ ഒന്നും പറയില്ല. ജയറാമും ഉണ്ടെന്നാണ് അറിവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. നടൻ സുരേഷ് ഗോപി ചെയ്യുന്നത് അറിയിച്ചു കൊണ്ടാകുമ്പോൾ അത് മറ്റുള്ളവർക്ക് പ്രേരണയാണ്. അറിയിച്ചു ചെയ്യുന്നത് തെറ്റാണെന്ന് പറയുന്നതിനോട് ഒന്നും യോജിപ്പില്ല. വെള്ളപ്പൊക്ക സമയത്ത് ടോവിനോയോക്കെ ഇറങ്ങി സഹായിച്ചത് ഒക്കെ വലിയ കാര്യങ്ങളാണ് എന്നും കൊല്ലം തുളസി പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ഈ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.