“ഫൈറ്റിന്റെ കാര്യത്തിൽ മോഹൻലാലിനോളം ഫ്ലെക്സിബിലിറ്റി ഉള്ള ഒരു നടൻ ദക്ഷിണേന്ത്യൻ സിനിമയിൽ ഇല്ല” – ത്യാഗരാജൻ മാസ്റ്റർ
1 min read

“ഫൈറ്റിന്റെ കാര്യത്തിൽ മോഹൻലാലിനോളം ഫ്ലെക്സിബിലിറ്റി ഉള്ള ഒരു നടൻ ദക്ഷിണേന്ത്യൻ സിനിമയിൽ ഇല്ല” – ത്യാഗരാജൻ മാസ്റ്റർ

മലയാള സിനിമയിൽ സ്വാഭാവിക അഭിനയം കൊണ്ട് എന്നും പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുള്ള നടനാണ് മോഹൻലാൽ. നടനം കൊണ്ട് അദ്ദേഹം ഒരു വിസ്മയം തീർക്കുന്നതു കൊണ്ടു തന്നെയാണല്ലോ നടനവിസ്മയം എന്ന് അദ്ദേഹത്തെ ആരാധകർ വിളിക്കുന്നത്. ഇപ്പോൾ ഇന്ത്യൻ സിനിമയിലെ ഫൈറ്റ് മാസ്റ്റർ ആയ ത്യാഗരാജൻ മാസ്റ്റർ മോഹൻലാലിനെ കുറിച്ച് പറയുന്ന വാക്കുകൾ ഒക്കെയാണ് ശ്രദ്ധ നേടുന്നത്. ഏകദേശം 1970 കൾ മുതൽ തന്നെ ദക്ഷിണേന്ത്യൻ സിനിമകളിലൊക്കെ ജോലി ചെയ്യുകയാണ് ത്യാഗരാജൻ. ഒട്ടുമിക്ക എല്ലാ സൂപ്പർ നായകന്മാർക്കൊപ്പവും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. ദക്ഷിണേന്ത്യൻ സിനിമയിൽ സംഘട്ടനത്തിന്റെ കാര്യത്തിൽ ഏറ്റവും ഫ്ളക്സിബിലിറ്റി ഉള്ള ഒരു നടൻ മലയാളത്തിൽ മോഹൻലാലാണ് എന്നാണ് ത്യാഗരാജൻ പറയുന്നത്

മോഹൻലാലിന്റെ ഒപ്പമുള്ള അനുഭവത്തെക്കുറിച്ച് അദ്ദേഹം പറയുന്നു. ഉദയ സ്റ്റുഡിയോയിൽ നിർമ്മിച്ച സഞ്ചാരി എന്ന ചിത്രത്തിൽ അഭിനയിക്കാൻ വന്നപ്പോഴാണ് മോഹൻലാൽ എന്ന ചെറുപ്പക്കാരനെ താൻ ആദ്യമായി കണ്ടത് എന്നും, പിന്നീട് അയാളെ ശ്രദ്ധിക്കാനുള്ള ഒരു കാരണം എന്നത് അയാളുടെ വിനയം ആയിരുന്നു. പ്രധാന വില്ലനെ അവതരിപ്പിക്കുന്ന അയാൾ തൊഴു കൈകളോട് തന്നോട് പറഞ്ഞത് മാസ്റ്റർ ഞാൻ മോഹൻലാൽ എന്നാണെന്ന് ത്യാഗരാജൻ മാസ്റ്റർ ഓർമിക്കുന്നു. അവിടുന്ന് മുതൽ ശശികുമാർ നൂറോളം സിനിമകൾക്ക് ഫൈറ്റ് മാസ്റ്റർ ആയത് ത്യാഗരാജൻ മാസ്റ്റർ തന്നെയായിരുന്നു. അതിൽ 15 പടങ്ങൾ എങ്കിലും മോഹൻലാൽ വില്ലനായും നായകനായും ഒക്കെ അഭിനയിച്ചിട്ടുണ്ട്. സംഘട്ടന രംഗങ്ങളിൽ താൻ കൊണ്ടുവന്നിട്ടുള്ള പുതുമകൾ 100% പൂർണ്ണതയുടെ അവതരിപ്പിച്ചിട്ടുള്ള ഒരു നടൻ മോഹൻലാൽ തന്നെയാണ്.

 

ഫൈറ്റിന്റെ കാര്യത്തിൽ മോഹൻലാലിനോളം ഫ്ലെക്സിബിലിറ്റി ഉള്ള ഒരു നടൻ ദക്ഷിണേന്ത്യൻ സിനിമയിൽ ഇല്ല എന്നതാണ് എന്റെ അനുഭവം. ഇങ്ങനെയാണ് ത്യാഗരാജൻ മാസ്റ്റർ മോഹൻലാലിനെ കുറിച്ച് പറയുന്നത്. എത്രത്തോളം അപകടം പിടിച്ച രംഗങ്ങളായാലും ഡ്യൂപ്പ് ഉപയോഗിക്കാതെ ഫൈറ്റ് ചെയ്യുന്നത് ശരിയല്ലന്ന് മോഹൻലാലിനോട് താൻ പറഞ്ഞിട്ടുള്ളതാണ്. എന്നാൽ പല രംഗങ്ങളിലും അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ഓർമിക്കുന്നു. ഫൈറ്റിന്റെ എല്ലാ രീതിയിലും മോഹൻലാൽ ഒരു അഗ്രഗണ്യനാണ് എന്നാണ് പറയുന്നത്. നാടൻ തല്ലും കളരിപ്പയറ്റും തുടങ്ങി ബൈക്ക് സ്റ്റൻഡ് വരെ ലാൽ ചെയ്യും. ഡ്യൂപ്പുകളെ പോലെ അമ്പരപ്പിച്ചുകൊണ്ടാണ് മോഹൻലാലിന്റെ പ്രകടനം എന്നും ത്യാഗരാജൻ പറയുന്നുണ്ട്. ഇതൊക്കെ കാണുമ്പോൾ ദൈവികമായ ഒരു ശക്തി ഈ നടനില്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.