മോഹന്‍ലാല്‍ – ജീത്തു ജോസഫ് ടീം ഒന്നിക്കുന്ന ‘റാം’ ; ഓഗസ്റ്റില്‍ ഷൂട്ടിംഗ് വീണ്ടും തുടങ്ങുന്നു
ദൃശ്യത്തിനു ശേഷം മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീമിന്റേതായി പുറത്തുവരേണ്ടിയിരുന്നു റാം. ചിത്രത്തിന്റെ ഇന്ത്യന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാകാനിരിക്കെയായിരുന്നു കോവിഡ് വ്യാപനവും ലോക്ക്ഡൗണും വന്നത്. അങ്ങനെ ചിത്രീകരണം മുടങ്ങിപോവുകയായിരുന്നു. വന്‍ ക്യാന്‍വാസില്‍ ഒരുക്കുന്ന ചിത്രമാണ് റാം. വിദേശത്തെ ലൊക്കേഷനുകളെല്ലാം കണ്ട് ഫിക്സാക്കി വീണ്ടും ചിത്രീകരണത്തിനുള്ള തുടക്കങ്ങള്‍ ആരംഭിച്ചു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് പകുതിയോടെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ‘റാം’ എന്ന സിനിമയുടെ ചിത്രീകരണം ഓഗസ്റ്റ് പകുതിയോടെ ആരംഭിക്കുമെന്ന് ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളൈയാണ് ട്വീറ്റ് ചെയ്തത്.
രണ്ട് മാസം നീളുന്ന ചിത്രീകരണമായിരിക്കും നടക്കുകയെന്നും ലണ്ടന്‍, പാരിസ് എന്നിവടങ്ങളായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ എന്നും ശ്രീധര്‍ പിള്ളൈ ട്വീറ്റ് ചെയ്യുന്നുണ്ട്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന റാമിന്റെ രചനയും ജീത്തുവിന്റേത് തന്നെയാണ്. മാസ് ആക്ഷന്‍ എന്റര്‍ടെയിനറായി ഒരുക്കുന്ന ‘റാം’ ആദ്യഘട്ട ചിത്രീകരണം കേരളത്തില്‍ പൂര്‍ത്തിയാക്കിയിരുന്നു. ഹോളിവുഡ് ശൈലിയിലുള്ള ആക്ഷന്‍ ചിത്രമാണ് ‘റാം’ എന്ന് ജീത്തു ജോസഫ് മുന്‍പ് ചില അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു.
പുറത്ത് നിന്നുള്ള നിരവധി സ്റ്റണ്ട് മാസ്റ്റേഴ്സിനെ ചിത്രത്തിനായി കൊണ്ട് വരുന്നുണ്ടെന്നും ജീത്തു ജോസഫ് പറഞ്ഞിരുന്നു. റാമിന്റെ ചിത്രീകരണം പുനരാരംഭിക്കുന്നുവെന്ന വാര്‍്ത്ത സിനിമ പ്രേമികളും ആരാധകരും ഏറെ ആഹ്ലാദത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. തൃഷയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ഇന്ദ്രജിത്ത്, സിദ്ദിഖ്, സായ്കുമാര്, ആദില്‍ ഹുസൈന്, വിനയ് ഫോര്‍ട്ട്, ദുര്‍ഗ്ഗ കൃഷ്ണ തുടങ്ങി വലിയ താരനിരയും മോഹന്‍ലാലിനൊപ്പം ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ജീത്തുജോസഫും മോഹന്‍ലാലും ഏറ്റവും ഒടുവില്‍ ഒന്നിച്ച ചിത്രമാണ് ട്വല്‍ത്ത് മാന്‍. കൃഷ്ണകുമാറിന്റെ തിരക്കഥയിലാണ് ജീത്തു ജോസഫ് ‘ട്വല്‍ത്ത് മാന്‍’ സംവിധാനം ചെയ്തത്. ഒരു മിസ്റ്ററി ത്രില്ലര്‍ ചിത്രമായിരുന്ന ട്വല്‍ത്ത് മാനില്‍ അനുശ്രീ, അദിതി രവി, സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ശിവദ നായര്‍, ഉണ്ണി മുകുന്ദന്, ലിയോണ, അനുമോഹന്‍, അനു സിത്താര, പ്രിയങ്ക നായര്‍, രാഹുല്‍ മാധവ് എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ ്ഴതരിപ്പിച്ചത്.