‘സോഷ്യല്‍ മീഡിയയില്‍ വരുന്ന വിമര്‍ശനങ്ങളെ ഒരു പ്രശ്നമായി കാണാറില്ല’; മോഹന്‍ലാല്‍
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. സിനിമാ താരങ്ങളില്‍ പോലും നിരവധി ആരാധകര്‍ ഉള്ള മഹാനടന്. അദ്ദേഹത്തെ എന്ത് വിശേഷിപ്പിക്കണമെന്ന് അറിയില്ല, ഇന്ത്യയൊട്ടാകെ ആരാധകര്‍ ഉള്ള, പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ നടനവിസ്മയം. 42 വര്‍ഷത്തോളമായി മലയാള സിനിമയിലും, മറ്റ് ഭാഷകളിലും നിറസാന്നിധ്യമായി നില്ക്കുന്ന മലയാളികളുടെ സ്വന്തം ലാലേട്ടന് ഇതിനോടകം തന്നെ 360ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ‘തിരനോട്ടം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. എന്നാല്‍ ചില പ്രശ്നങ്ങള്‍ കാരണം ചിത്രം പുറത്തിറങ്ങിയില്ല.
പിന്നീട് മോഹന്‍ലാല്‍ അഭിനയിച്ച്, പ്രേക്ഷകരുടെ മുന്നിലെത്തിയ ആദ്യത്തെ സിനിമ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ആയിരുന്നു. അങ്ങനെ നടനായി തുടങ്ങിയ അദ്ദേഹത്തിന്റെ സിനിമാ ജീവിതം ഇന്നും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച് തുടരുകയാണ്. അഭിനയത്തിന് പുറമെ ബ്ലോഗ് എഴുതാനും സമയം കണ്ടെത്താറുണ്ട്. കൂടാതെ, അദ്ദേഹം സംവിധാന രംഗത്തും അരങ്ങേറ്റം കുറിച്ചു. ബറോസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നത്. മോഹന്‍ലാലിന്റെ ആദ്യ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമെന്നതിനാല്‍ പ്രേക്ഷകര്‍ ആകാംഷ കൈവിടാതെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്.
ഇപ്പോഴിതാ, താരം ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വരുന്ന വിമര്‍ശനങ്ങളെ എങ്ങനെ കാണുന്നുവെന്ന അവതാരികയുടെ ചോദ്യത്തിന് ഉത്തരം പറയുകയാണ് മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയില്‍ തന്റെ തനിക്കെതിരെ ധാരാളം വിമര്‍ശനങ്ങള്‍ വരാറുണ്ടെന്ന് ആരെങ്കിലും പറയുമ്പോഴാണ് താന്‍ അറിയുന്നത് എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ‘തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകളും, വിമര്‍ശനങ്ങളും താന്‍ സീരിയസ് ആയി എടുക്കാറില്ലെന്നും, അത്തരത്തിലുള്ള കമന്റുകളും മറ്റും താന്‍ നോക്കാറില്ലെന്നും, അത് വായിച്ചാല്‍ മാത്രമല്ലെ കുഴപ്പമുള്ളുവെന്നുമാണ് താരത്തിന്റെ മറുപടി.
അത് ഞാന്‍ മനസ്സിലേക്ക് എടുക്കാറില്ല. തന്റെ ബ്ലോഗിനെ വിമര്‍ശിച്ചും, തന്റെ സിനിമയെ വിമര്‍ശിച്ചും നിരവധി പേര് എഴുതാറുണ്ട്. അതൊക്കെ ഒരാളുടെ ഇഷ്ടമാണ്. അവര്‍ക്ക് അതിലൂടെ സന്തോഷം കിട്ടുവാണേല്‍ സന്തോഷം കിട്ടിക്കോട്ടെ എന്നാണ് താരം മറുപടി പറഞ്ഞത്. വളരെ മോശമായ കാര്യങ്ങളൊക്കെ അവര്‍ എഴുതുമായിരിക്കും. അപ്പോള്‍ അവരല്ലേ അതൊക്കെ തിരിച്ചറിഞ്ഞ് മാറേണ്ടത്? സോഷ്യല്‍ മീഡിയയെ നല്ല രീതിയില്‍ ഉപയോഗിക്കാനാണ് തനിക്ക് താല്പര്യം. മോശം പ്ലാറ്റ്ഫോമായി ഉപയോഗിക്കുന്നവരോട് സഹതാപം മാത്രമേ തോന്നാറുള്ളൂ, മോഹന്‍ലാല്‍ പറഞ്ഞു.