‘ബോളിവുഡിലെ താരങ്ങള്‍ നിരസിക്കും, പക്ഷെ ഞങ്ങള്‍ക്ക് ആ പ്രശ്നമില്ല’ ; മോഹൻലാൽ
ബറോസിന്‍റെ തിരക്കിട്ട പ്രമോഷനില്‍ ആയിരുന്നു നടന്‍ മോഹന്‍ലാല്‍. ഇത്തരം ഒരു അഭിമുഖത്തില്‍ മമ്മൂട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് വിവരിക്കുകയാണ് മോഹന്‍ലാല്‍. താരങ്ങളാകുന്നതിന് മുമ്പ്തങ്ങൾ പരസ്പരം അറിയുന്നവരാണെന്നും തങ്ങളുടെ മക്കൾ ഒരുമിച്ചാണ് വളർന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.
പരസ്പരം ഒരു മത്സര ബോധം ഇല്ലെന്നും, അതുകൊണ്ടാണ് ഒരുമിച്ച് നിരവധി സിനിമകൾ ചെയ്തത്. ‘രണ്ടു നായകൻ’ സിനിമകൾ ചെയ്യാൻ ഹിന്ദി സിനിമാതാരങ്ങൾ മടിക്കുന്ന സാഹചര്യത്തിലാണ് മുന്‍പ് അത് ചെയ്തിരുന്നത് എന്ന് മോഹന്‍ലാല്‍ പറഞ്ഞു.
പരസ്‌പരം സ്‌ക്രീൻ പങ്കിടാൻ വിസമ്മതിക്കുന്ന ബോളിവുഡ് താരങ്ങളിൽ നിന്ന് മോഹന്‍ലാലിനെയും മമ്മൂട്ടിയെയും വ്യത്യസ്തനാക്കുന്നത് എന്താണ് എന്ന ചോദ്യത്തിന് ഗലാറ്റ ഇന്ത്യയ്‌ക്ക് നൽകിയ അഭിമുഖത്തിൽ മോഹന്‍ലാല്‍ പറഞ്ഞത് ഇതാണ് “കഴിഞ്ഞ മാസവും ഞങ്ങൾ ഒന്നിച്ച് വരുന്ന സിനിമ ആരംഭിച്ചു. സ്റ്റാർഡം എന്നൊന്നും ഇല്ല. അല്‍പ്പം ഗ്രേ ഷെയ്ഡുള്ള കഥാപാത്രങ്ങളുള്ള ഒരു സിനിമ ചെയ്യാൻ ഞങ്ങൾക്ക് അവസരം ലഭിച്ചു. 55 സിനിമകൾ ഞങ്ങള്‍ ഒരുമിച്ച് ചെയ്തു, അതൊരു ചെറിയ സംഖ്യയല്ല. എന്നാല്‍ ഞങ്ങള്‍ ഒന്നിച്ചുള്ള സിനിമ കുറയാന്‍ കാരണം മലയാളം സിനിമയ്ക്ക് ഒരു ചിത്രത്തില്‍ ഈ രണ്ട് താരങ്ങളെയും ഉൾക്കൊള്ളുക എന്നത് എളുപ്പമുള്ള കാര്യമല്ല, അതുകൊണ്ടാണ് അദ്ദേഹം അദ്ദേഹത്തിന്‍റെ സിനിമകൾ ചെയ്യുന്നത്, ഞാൻ എന്‍റെ സിനിമകൾ ചെയ്യുന്നത്”.
മോഹന്‍ലാല്‍ തുടർന്നു, “ഞങ്ങൾ എന്നും ബന്ധത്തില്‍ തന്നെയാണ്. ഞങ്ങളുടെ കുടുംബങ്ങൾ എന്നും അടുപ്പത്തിലാണ്. ഞങ്ങളുടെ കുട്ടികൾ ഒരുമിച്ചാണ് വളർന്നത്. ഞങ്ങൾക്ക് ഒരു മത്സരവുമില്ല. മമ്മൂട്ടിയ്‌ക്കൊപ്പം മാത്രമല്ല, മറ്റേതൊരു നടനൊപ്പവും എനിക്ക് മത്സരമില്ല”.
അടുത്തിടെ സുഹാസിനി മണിരത്‌നത്തിന് നൽകിയ അഭിമുഖത്തിൽ, മോഹൻലാലിന്‍റെ മകനോട് മമ്മൂട്ടി തന്‍റെ മകനെപ്പോലെ പെരുമാറുന്നത് കണ്ട് തന്‍റെ ഭർത്താവ് എത്ര ആശ്ചര്യപ്പെട്ടുവെന്ന് അവർ അനുസ്മരിച്ചു. “മണി ഒരിക്കൽ മമ്മൂട്ടിയുടെ വീട്ടിൽ (അന്ന് ചെന്നൈയിൽ) ഒരു കഥ പറയാൻ പോയി. അവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു കുട്ടി അവരുടെ അടുത്തേക്ക് വരികയും മമ്മൂട്ടി ഒരു വടി എടുത്ത് അവനെ ഓടിക്കുകയും ചെയ്തു. ആരാണെന്ന് മണി ചോദിച്ചപ്പോൾ, ‘ഇത് പ്രണവ്, മോഹൻലാലിന്‍റെ മകൻ’ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.’ മമ്മൂട്ടി പ്രണവിനോട് സ്വന്തം മകനെപ്പോലെ പെരുമാറുന്നത് കണ്ട് മണി ഞെട്ടി, ”ഗലാട്ട തമിഴിൽ മോഹൻലാലുമായുള്ള അഭിമുഖത്തിനിടെ സുഹാസിനി പങ്കുവെച്ചു.