‘ഏറ്റവും നല്ല നടനുള്ള ദേശീയ അവാര്‍ഡ് ഇത്രയും വാങ്ങുക എന്നത് വളരെ പ്രയാസപ്പെട്ട കാര്യമാണ്, അത് സാധിച്ചെടുത്ത ആളാണ് മമ്മൂക്ക’ ; മോഹന്‍ലാല്‍
എണ്‍പത് കാലഘട്ടം മുതല്‍ മമ്മൂട്ടി-മോഹന്‍ലാല്‍ എന്നീ താരങ്ങളെ കേന്ദ്രീകരിച്ചായിരുന്നു വാണിജ്യപരമായി മലയാള സിനിമയുടെ നിലനില്‍പ്പ്. ഇരുവര്‍ക്കും പിന്നിലായി പലരും വന്നുപോയെങ്കില്‍ തന്നെയും മമ്മൂട്ടി-മോഹന്‍ലാല്‍ താരജോടികള്‍ ഇന്നും തങ്ങളുടെ പ്രഭാവം നിലനിര്‍ത്തി പോരുന്നു. നായകനും വില്ലനുമായും നായകനും സഹനയാകാനുമായും നായകനും നായകനുമായും നിരവധി സിനിമകള്‍ ഇരുവരും ഒന്നിച്ച് സമ്മാനിച്ചിട്ടുണ്ട്. ഇരുവരുടെയും വിസ്മയകരമായ പ്രകടനം മലയാള സിനിമക്ക് ആഗോളതലത്തില്‍ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തു.
ഇരുവരുടേയും ആരാധകര്‍ തമ്മില്‍ പോര്‍വിളികളും മത്സരബുദ്ധിയുമൊക്കെ മുറുകുമ്പോഴും ഇരുവരും തമ്മില്‍ പങ്കിടുന്ന ഒരു സൗഹൃദം വേറൊന്ന് തന്നെയാണ്. രണ്ട് വ്യക്തികളില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന സൗഹൃദമല്ല ഇവരുടേത്. അവരുടെ മക്കളും കുടുംബവുമെല്ലാവരും തമ്മില്‍ ഒരു അപൂര്‍വ്വ ബന്ധമാണുള്ളത്. ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് മോഹന്‍ലാല്‍ പറയുന്ന ഒരു പഴയ വീഡിയോ ആണ് വൈറലാവുന്നത്. എന്റെ സുഹൃത്തായ മമ്മൂട്ടിയെപറ്റി പറയുമ്പോള്‍ അദ്ദേഹം വളരെ മൂഡി ആയിട്ടുള്ള ഒരാളാണെന്നും അദ്ദേഹം നമുക്ക് പെട്ടെന്ന് റിയാക്ട് ചെയ്യാന്‍ പറ്റാത്ത വിധം പെരുമാററുണ്ടെന്നും മോഹന്‍ലാല്‍ വീഡിയോയില്‍ പറയുന്നു.
രണ്ട് തവണ ഏറ്റവും നല്ല നടനുള്ള ദേശീയ അവാര്‍ഡ് വാങ്ങുക എന്നത് വളരെ പ്രയാസപ്പെട്ട കാര്യമാണ്. അത് സാധിച്ചെടുത്ത ആളാണ് മമ്മൂക്ക. മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ സിനിമകളില്‍ അഭിനയിക്കുകയും ആ ഭാഷയില്‍ സ്വന്തം ശബ്ദത്തില്‍ തന്നെ ഡബ്ബ് ചെയ്യുന്ന നടനാണ് മമ്മൂട്ടി. ഇങ്ങനെ ഡബ്ബ് ചെയ്യുന്ന വേറൊരു ആക്ടര്‍ ഉണ്ടോ എന്നത് സംശയമാണ്. മമ്മൂക്ക വളരെ മൂഡിയായിട്ടുള്ള ഒരു ക്യാരക്ടര്‍ ഉള്ള ആളാണ്. കൂടെ ജോലി ചെയ്യുന്ന ഞങ്ങള്‍ക്ക് പോലും ഒരുപക്ഷേ പെട്ടന്ന് പ്രതികരിക്കാന്‍ പറ്റാത്ത രീതിയില്‍ പുള്ളി ചിലപ്പോള്‍ പെരുമാറുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.
ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍ പോലെയാണ് മലയാള സിനിമയ്ക്ക് മോഹന്‍ലാലും മമ്മൂട്ടിയും. നാല് പതിറ്റാണ്ടിലേറെയായി മലയാള സിനിമാ ആസ്വാദകരുടെ മനസിലും അഭ്രപാളികളിലും പകരക്കാരില്ലാത്ത രീതിയില്‍ ഇരുപ്പുറപ്പിച്ചവരാണ് ഇരുവരും. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തുന്ന വേദികളും ഇരുവരും നിറഞ്ഞു ചിരിക്കുന്ന ചിത്രങ്ങളും എന്നും താരരാജാക്കന്മാരുടെ ആരാധകരും പ്രേക്ഷകരും ഏറ്റെടുക്കാറുണ്ട്. 25ലേറെ സിനിമകള്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.