പാന്‍ ഇന്ത്യന്‍ സിനിമയില്‍ നായകന്മാരായി മാത്യു തോമസും നസ്ലിന് ഗഫൂറും എത്തുന്നു
മലയാളത്തിലെ യുവ താരങ്ങളില്‍ ശ്രദ്ധേയരായ രണ്ട് പേരാണ് മാത്യു തോമസും,
നസ്ലിനും. ഗിരീഷ് എഡി സംവിധാനം ചെയ്ത ‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവരായി മാറിയ താരങ്ങളാണ് ഇരുവരും. 2019ല്‍ പുറത്തിറങ്ങിയ ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിലൂടെയാണ് മാത്യു തോമസ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട്, കൗമാര പ്രണയകഥ പറഞ്ഞ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയില്‍ ജയ്സണ്‍ എന്ന കഥാപാത്രത്തതെ മാത്യു അവതരിപ്പിച്ചു. എന്നാല്‍ ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന സിനിമയിലൂടെയാണ് നസ്ലിന് അഭിനയ രംഗത്തേക്ക് എത്തുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് മാത്യു തോമസ് ആയിരുന്നു.
പീന്നീട്, ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു ജോ&ജോ. നവാഗതനായ അരുണ്‍ ഡി ജോസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ജോ&ജോ. ചിത്രം തിയേറ്ററില്‍ എത്തിയതു മുതല്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരുന്നത്. നിഖില വിമല്‍, നസ്ലില്‍, മാത്യു തോമസ് എന്നിവരാണ് ഈ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജോമോള്‍ എന്ന കഥാപാത്രത്തെ നിഖില വിമലും, ജോമോന് എന്ന കഥാപാത്രത്തെ മാത്യു തോമസും, മനോജ് സുന്ദരന്‍ എന്ന കഥാപാത്രത്തെ നസ്ലിനുമാണ് അവതരിപ്പിച്ചത്. ഇരുവരുടേയും കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന് ആരാധകര്‍ ഏറെയാണ്.
ഇപ്പോഴിതാ, ആ കൂട്ട്കെട്ട് പ്രേക്ഷകര്‍ക്ക് മുന്നില്‍ വീണ്ടും എത്താന്‍ പോകുന്നുവെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. നെയ്മര്‍ എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും എത്തുന്നത്. നവാഗതനായ സുധി മാഡിസ്ണ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ഒരുങ്ങുന്നത്. ‘ഓപ്പറേഷന് ജാവ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പദ്മ ഉദയ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. സിനിമയില്‍ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണം പോണ്ടിച്ചേരിയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അതേസമയം, പ്രേക്ഷകര്‍ക്ക് ഇതുവരെ നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച മാത്യുവും നസ്ലിനും ഒരു പാന്‍ ഇന്ത്യന്‍ ചിത്രത്തിന് വേണ്ടി ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.