ആർട്ട്‌ സിനിമകളുടെ ലിസ്റ്റിൽ ആദ്യമായി  മികച്ച ഇന്ത്യൻ ചിത്രമായി തിരഞ്ഞെടുത്ത ആദ്യ മലയാളം കോമേഴ്‌ഷ്യൽ സിനിമയാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം !! കുറുപ്പ് വായിക്കാം
1 min read

ആർട്ട്‌ സിനിമകളുടെ ലിസ്റ്റിൽ ആദ്യമായി മികച്ച ഇന്ത്യൻ ചിത്രമായി തിരഞ്ഞെടുത്ത ആദ്യ മലയാളം കോമേഴ്‌ഷ്യൽ സിനിമയാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം !! കുറുപ്പ് വായിക്കാം

മലയാള സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ കോവിഡ് മഹാമാരി തീർത്ത വലിയ പ്രതിസന്ധി മൂലം റിലീസ് പലകുറി മുടങ്ങിപ്പോയ ചിത്രം ഓണം റിലീസായി തീയേറ്ററുകളിലെത്തും എന്ന സംവിധായകൻ പ്രിയദർശൻ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. തിയേറ്ററുകൾ തുറന്നു പ്രവർത്തിക്കാനുള്ള അനുകൂല സാഹചര്യങ്ങൾ ഉരുത്തിരിഞ്ഞു വരുന്നതിനാൽ വലിയ പ്രതീക്ഷയിലാണ് ആരാധകരും മറ്റ് സഹപ്രവർത്തകരും. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റുമായി വലിയ തോതിലുള്ള പിന്തുണയാണ് മരക്കാറിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തെ പുകഴ്ത്തിക്കൊണ്ടുള്ള നിരവധി കുറിപ്പുകളും ഏറെ ആഘോഷിക്കപ്പെടാറുമുണ്ട്. അത്തരത്തിൽ മരക്കാർ നേടിയ ദേശീയ പുരസ്കാരത്തെക്കുറിച്ച് ആരാധകർ പങ്കുവെച്ച ഒരു കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്ന ആരാധകർ വളരെ ആവേശത്തോടെ ഏറ്റെടുത്ത കുറുപ്പിനെ പൂർണ്ണരൂപം ഇങ്ങനെ:,”മരക്കാർ അഭിമാന നേട്ടം ചെമ്മീൻ, സ്വയംവരം, നിർമ്മാല്യം, ചിദബരം, പിറവി, കഥപുരുഷൻ, വനാപ്രസ്‌തം, പുലി ജന്മം, കുട്ടി സ്രാങ്ക്, ആദാമിന്റെ മകൻ അബു എന്നീ ആർട്ട്‌ സിനിമകളുടെ ലിസ്റ്റിൽ ആദ്യമായി നാഷണൽ അവാർഡ് വേദിയിൽ മികച്ച ഇന്ത്യൻ ചിത്രമായി തിരഞ്ഞെടുത്ത ആദ്യ മലയാളം കോമേഴ്‌ഷ്യൽ സിനിമ.

അടൂർ ഗോപാലകൃഷ്ണനെയും, ഷാജി എൻ.കരുണിനെയും പോലെ ഒന്നിലേറെ തവണ മോഹൻലാൽ ചിത്രവും മലയാളത്തിൽ നിന്ന് ഈ പദവി നേടി (വനപ്രസ്‌തം, മരക്കാർ ). കഞ്ച്ചീവരം എന്ന തമിഴ് സിനിമയിലൂടെയും, മരക്കാർ എന്ന മലയാളം സിനിമയിലൂടെയും മറ്റൊരു മലയാളിയായ പ്രിയനും ഈ പദവിയുടെ ഭാഗമായി, രസകരമായ മറ്റൊരു കാര്യമെന്തെന്നാൽ, മലയാളത്തിൽ രണ്ടു തവണ ഈ പദവി ഏറ്റു വാങ്ങിയത് മോഹൻലാലുമായി ബന്ധപ്പെട്ട നിർമാണ കമ്പനിയുമാണ് ( പ്രണവം, മരക്കാർ) മൂന്നു തവണ ഈ അർഹതയുടെ ഭാഗമായ വ്യക്തി ഷാജി എൻ.കരുൺ മരക്കാറിനു വേണ്ടി കാത്തിരിക്കാനുള്ള പ്രധാന കാരണങ്ങളിൽ ചിലത് ഇത് തന്നെയാണ്.. നോൺ – കോമേഴ്‌ഷ്യൽ മലയാളം സിനിമകൾ നേടിയ പദവിയിൽ ഇടം പിടിച്ച ആദ്യ കൊമേർഷ്യൽ മലയാളം ചിത്രം കഞ്ച്ചീവരം എന്ന സിനിമയ്ക്ക് ഈ പദവി നേടി കൊടുത്ത പ്രിയന്റെ അടുത്ത ചിത്രം കലാപാനിയെന്ന പ്രിയൻ ചിത്രവും ഈ പദവിക്ക് അടുത്തെത്തിയെങ്കിലും ലാൽ ദർജ എന്ന ബംഗാൾ ചിത്രത്തിനൊപ്പം പിടിച്ചു നിൽക്കാൻ കലാപാനിക്ക് കഴിഞ്ഞില്ല..സത്യജിത് റായ് ചിത്രമാണ് ഏറ്റവും കൂടുതൽ തവണ മികച്ച ചിത്രമായത്-അഞ്ചു തവണ”

Leave a Reply