‘മഞ്ജു വാര്യരുടെ അഭിനയം മോഹൻലാലിന്റേതു പോലെയാണ്’;  നിർമ്മാതാവ് പി വി ഗംഗാധരൻ
1 min read

‘മഞ്ജു വാര്യരുടെ അഭിനയം മോഹൻലാലിന്റേതു പോലെയാണ്’; നിർമ്മാതാവ് പി വി ഗംഗാധരൻ

മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ. നിരവധി സിനിമകളിലൂടെ മലയാളികളുടെ ഹൃദയത്തിൽ തനതായ സ്ഥാനം നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ആദ്യ കാലങ്ങളിൽ തന്നെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറി. തുടർന്ന് ജനപ്രിയനായകൻ ദിലീപുമായുള്ള വിവാഹത്തോടെ താരം അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്തു. നീണ്ട ഇടവേളയ്ക്കു ശേഷം ഹൗ ഓൾഡ് ആർ യൂ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തിയപ്പോഴും ആരാധകർ ഇരുകൈയ്യും നീട്ടിയാണ് മഞ്ജുവിനെ സ്വീകരിച്ചത്.

രണ്ടാം വരവിൽ ലുക്കിലും ഭാവത്തിലും അടിമുടി മാറിയ പുതിയ മഞ്ജുവിനെയാണ് ആരാധകർക്ക് കാണാൻ കഴിഞ്ഞത്. നിരവധി സ്ത്രീകൾക്ക് പ്രചോദനമാകുന്ന ജീവിതം കൂടിയാണ് മഞ്ജുവാര്യരുടേത്. ഇപ്പോഴിതാ മഞ്ജുവാര്യരുടെ അഭിനയം മലയാളത്തിൻ്റെ നടന വിസ്മയം മോഹൻലാലിൻ്റേതു പോലെയാണ് തനിക്ക് തോന്നിയതെന്ന് നിർമാതാവ് പി വി ഗംഗാധരൻ തുറന്നു പറയുന്നതാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

മാനസികമായി എന്തൊക്കെ ദുഃഖങ്ങളുണ്ടായാലും അതൊക്കെ മാറ്റി വെച്ച് മഞ്ജുവാര്യർ അഭിനയിക്കുമെന്നും പറയുന്നുണ്ട്. തൂവൽ കൊട്ടാരം എന്ന സിനിമയിൽ അഭിനയിക്കാൻ വിളിച്ചപ്പോഴാണ് മഞ്ജുവാര്യരെ പരിചയപ്പെടുന്നതെന്നും, പിന്നീട് നല്ലൊരു സ്നേഹം ബന്ധം മഞ്ജുവാര്യരുമായി ഉണ്ടായതെന്നും പി വി ഗംഗാധരൻ പറയുന്നുണ്ട്. വളരെ നല്ലൊരു വ്യക്തിത്വത്തിനുടമയാണ് മഞ്ജുവാര്യർ. മാത്രമല്ല, നിരവധി പേരെ രഹസ്യമായി സഹായിക്കുകയും ചെയ്യാറുണ്ട്.

മോഹൻലാലിനെ പോലെയാണ് മഞ്ജുവാര്യരുടെയും അഭിനയം. അഭിനയിച്ച് ജീവിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. അഭിനയത്തിൽ അവർ ഒരു സൂപ്പർ ലേഡി ആണെന്നും പി വി ഗംഗാധരൻ പറയുന്നു. താരം ആദ്യമായി ഡബ്ബ് ചെയ്ത സിനിമ കൂടിയായിരുന്നു തൂവൽക്കൊട്ടാരം. പി വി ഗംഗാധരന്റെ വാക്കുകൾ നിമിഷ നേരം കൊണ്ടാണ് മഞ്ജുവാര്യരുടെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

രണ്ടാം വരവിലും ആരാധകർക്കിടയിൽ വൻ സ്വീകാര്യതയാണ് താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. തമിഴിലെ സൂപ്പർ നായകൻ ധനുഷ് നായകനായ അസുരൻ എന്ന സിനിമയിലൂടെ മഞ്ജു വാര്യർ തമിഴിലും അരങ്ങേറ്റം കുറിച്ചു. ദേശീയ അവാർഡുകളടക്കം നേടിയ സിനിമയായിരുന്നു അസുരൻ. അതിലെ മഞ്ജുവാര്യരുടെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ തെന്നിന്ത്യയിലെ തന്നെ മികച്ച നായികമാരിൽ ഒരാളാണ് മലയാളികളുടെ സ്വന്തം മഞ്ജു വാര്യർ.