‘ഭയങ്കര ക്ഷമയുള്ള ആളാണെന്നാണ് ഞാന്‍ ആദ്യം കരുതിയത്, എന്നാല്‍ അജിത്ത് സാറിനെ കണ്ട് പരിചയപ്പെട്ടപ്പോള്‍ ആ ധാരണമാറി’ ; മഞ്ജു വാര്യര്‍
മലയാള സിനിമയില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പദവി ലഭിച്ച താരമാണ് മഞ്ജു വാര്യര്‍. വളരെ ചെറിയ പ്രായത്തില്‍ അഭിനയ രംഗത്ത് എത്തയ മഞ്ജു വിവാഹത്തോടെ സിനിമ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര് യു എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് തിരികെ വന്നു. അതുപോലെ, മഞ്ജുവിന് നിരവധി നല്ല കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇന്നത്തെ യുവ നായികമാര്ക്കൊന്നും കിട്ടാത്ത പല കാര്യങ്ങളും മഞ്ജുവിന് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. മഞ്ജു വാര്യര്‍ ചുരുങ്ങിയ കാലം കൊണ്ടാണ് മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി കൂടി നേടിയെടുത്തത്. മലയാളത്തില്‍ നിന്നും മാത്രമല്ല തമിഴില്‍ നിന്നും നിരവധി അവസരങ്ങള്‍ മഞ്ജുവിന് ലഭിക്കുന്നുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസം മഞ്ജു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റ് വൈറലായിരുന്നു. സൗത്ത് ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായ തല അജിത്തിനൊപ്പം ബൈക്കില്‍ റൈഡ് നടത്തിയ വിശേഷങ്ങളാണ് മഞ്ജു വാര്യര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നത്. ഇപ്പോഴിതാ, അജിത്തിനെ കുറിച്ച് സംസാരിക്കുകയാണ് നടി മഞ്ജു.
താന്‍ അജിത്ത് സാറിനൊപ്പമുള്ള തമിഴ് സിനിമയുടെ ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുകയാണെന്നും, അദ്ദേഹം തന്റെ ചില സിനിമകള്‍ ഒക്കെ കണ്ടിട്ടുണ്ടെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. അദ്ദേഹം മലയാളത്തിലെ അഭിനേതാക്കളെ കുറിച്ച് വളരെ ബഹുമാനത്തോടെയാണ് സംസാരിക്കാറുള്ളതെന്നും, കൂടാതെ അദ്ദേഹം മറ്റുള്ളവരോട് പെരുമാറുന്നത് വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണെന്നും മഞ്ജു പറയുന്നു. ഭയങ്കര ക്ഷമയുള്ള ആളാണെന്നാണ് ഞാന്‍ ആദ്യം കരുതിയത്, എന്നാല്‍ അജിത്ത് സാറിനെ കണ്ട് പരിചയപ്പെട്ടപ്പോള്‍ ആ ധാരണമാറിയെന്നും മഞ്ജു വാര്യര്‍ പറയുന്നു.
അതേസമയം, വലിമൈയുടെ വിജയത്തിന് ശേഷം എച്ച്വിനോദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് എകെ 61. ഏപ്രിലിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. ഒരു കവര്‍ച്ചയെ അടിസ്ഥാനമാക്കി കഥ പറയുന്ന ചിത്രമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. വെട്രിമാരന് ചിത്രം അസുരന് ശേഷം മഞ്ജു വാര്യര്‍ അഭിനയിക്കുന്ന തമിഴ് ചിത്രം എന്ന പ്രത്രേ്യകതയും ഈ ചിത്രത്തിനുണ്ട്. വലിമൈയാണ് അജിത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.