മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ നടക്കാതെ പോയ സിനിമയെക്കുറിച്ച് മണിയൻപിള്ള രാജു
ഒരു സിനിമ ആരംഭിക്കുന്നതിനു മുൻപ് സിനിമയുമായി ബന്ധപ്പെട്ട അണിയറ പ്രവർത്തകർ നടത്തുന്ന ചില ചർച്ചകൾ ഉണ്ട് ചർച്ചകൾ വിജയത്തിൽ എത്തുമ്പോഴാണ് നല്ല ഒരു സിനിമ ആരാധകർക്ക് മുന്നിലേക്ക് എത്തുന്നത്.
എന്നാൽ നടക്കാത്ത പോയ പല പ്രോജക്ടുകളെക്കുറിച്ചും താരങ്ങളും അണിയർ പ്രവർത്തകരും പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ താൻ നിർമ്മാതാവാകേണ്ടിവന്ന ഒരു സിനിമ നടക്കാതെ പോയതിനെ കുറിച്ച് സംസാരിക്കുകയാണ് മണിയൻപിള്ള രാജു. മഹേഷ് മാരുതിയും എന്ന താരത്തിന്റെ പുതിയ സിനിമയുടെ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. അൻവർ റഷീദിന്റെ സംവിധാനത്തിൽ താൻ നിർമ്മിക്കാനിരുന്ന ചിത്രം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന കാര്യമാണ് താരം പറഞ്ഞത്. സച്ചി-സേതു ആയിരുന്നു സിനിമയുടെയും തിരക്കഥാകൃത്തുക്കൾ.
ചോക്ലേറ്റ് എന്ന സിനിമ സച്ചി-സേതുവായിരുന്നു എഴുതിയത് ചോട്ടാ മുംബൈ എന്ന ചിത്രം ഞാൻ നിർമ്മിച്ച സമയമായിരുന്നു അത് ആ ചിത്രത്തിന്റെ ക്യാമറാമാൻ ആയിരുന്ന അഴകപ്പനാണ്. സിനിമ നന്നായിട്ടുണ്ട് എന്ന് പറഞ്ഞു അതിനു ശേഷം അൻവർ റഷീദിനോട് സച്ചി- സേതുവിനോട് ഒരു കഥയെഴുതിക്കാമെന്ന് പറഞ്ഞു. ഞങ്ങൾ ഒരു ഫ്ലാറ്റിൽ ആയിരുന്നു ഒത്തു കൂടിയത് എന്നാൽ കഥകളൊന്നും അൻവറിന് ഒരു തൃപ്തിയാകുന്നില്ല ഏറ്റവും ഒടുവിലായി മോഹൻലാലിനെ വെച്ച് അവർ ഒരു കഥ പറഞ്ഞു. അത് തൃപ്തികരമായിരുന്നു എന്നാൽ ഒരു നിർമാതാവ് എന്ന നിലയിൽ ആ ബഡ്ജറ്റ് എന്നെക്കൊണ്ട് താങ്ങാവുന്നതായിരുന്നില്ല. ഒരു ഗുസ്തിക്കാരന്റെ കഥാപാത്രമായിരുന്നു സിനിമയിൽ മോഹൻലാലിന് ഉള്ളത് അയാളുടെ അടുത്ത് ട്രെയിനിങ് ആയി വരുന്ന വിദ്യാർഥിയായി പൃഥ്വിരാജും.
ചിത്രത്തിൽ ഹെലികോപ്റ്റർ സംഘടനകൾ ഒക്കെയുണ്ട് അതൊക്കെ കേട്ടപ്പോൾ എനിക്ക് താങ്ങാവുന്നതല്ല എന്ന് തോന്നി. അന്ന് എന്റെ മുഖ ഭാവം കണ്ടു മോഹൻലാൽ ഇത് ക്ലീഷേ അല്ലേ നമുക്ക് മാറ്റിപ്പിടിച്ചു എന്നാണ് ചോദിച്ചത്. എന്നാൽ നമുക്ക് ഒരു ഇടവേള എടുക്കാം എന്ന് അൻവർ റഷീദ് പറഞ്ഞു. അതിനു ശേഷം ആണ് മഹേഷും മാരുതിയും എന്ന കഥയുമായി സേതു എന്ന സമീപിക്കുന്നത്. 70ലെ മാരുതി കാറിനെയും ഗൗരി എന്ന പെൺകുട്ടിയെയും ഒരു പോലീസ് സ്നേഹിക്കുന്ന മഹേഷ് എന്ന കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിക്കുന്നത് ആസിഫലിയാണ് നായികയായി മമ്ത മോഹൻദാസ് ആണ് എത്തുന്നത്.