‘എന്റെ ശരീരത്തിന്റെ നിറം നഷ്ടമാകുന്നു’; രോഗാവസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞ് മംമ്ത മോഹന്‍ദാസ്
1 min read

‘എന്റെ ശരീരത്തിന്റെ നിറം നഷ്ടമാകുന്നു’; രോഗാവസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞ് മംമ്ത മോഹന്‍ദാസ്

മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹന്‍ദാസ്. ക്യാന്‍സറിനോട് പൊരുതി ജീവിതത്തിലേക്ക് തിരിച്ചുവന്ന നടി മറ്റൊരു പോരാട്ടത്തിന് തയ്യാറെടുക്കുകയാണ്. വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക് രോഗത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് നടി. തന്റെ നിറം നഷ്ടപ്പെടുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നുവെന്നും തനിക്ക് ഓട്ടോ ഇമ്മ്യൂണ്‍ ഡിസീസാണെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ നടി പറയുന്നു. തൊലിപ്പുറത്തെ യഥാര്‍ഥ അവസ്ഥ കാണിക്കുന്ന തരത്തില്‍ സെല്‍ഫി ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.

Mamta Mohandas's 10-year challenge is much valuable on the 'World Cancer Day' | Malayalam Movie News - Times of India

എന്നാല്‍ ഈ രോഗാവസ്ഥയെ കുറിച്ച് മംമ്ത സംസാരിക്കുന്നത് ആദ്യമായാണ്. തുടക്കത്തില്‍ താന്‍ തീര്‍ത്തും ഇരുണ്ട ഒരു സ്ഥലത്ത് പെട്ട രീതിയില്‍ ആയിരുന്നു. സാധാരണ വളരെ സ്‌ട്രോങ്ങ് ബോള്‍ഡാണെന്ന് പറയുന്ന മംമ്തയെ എനിക്ക് കാണാനെ കഴിഞ്ഞില്ല. ഞാന്‍ രോഗാവസ്ഥ ഒളിപ്പിച്ച് വയ്ക്കാന്‍ ശ്രമിച്ചു. ഞാന്‍ എന്റെ സുഹൃത്തിനെ വിളിച്ച് എവിടെയാണ് പഴയ മംമ്തയെന്ന് ചോദിച്ചു. എനിക്ക് കരച്ചില്‍ നിര്‍ത്താന്‍ കഴിഞ്ഞില്ല. മൂന്നാഴ്ച നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. ശരീരത്തിന്റെ പുറത്ത് കാണുന്ന പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ആന്തരികമായും ഏറെ സംഘര്‍ഷം അനുഭവിച്ചു.

mamta-mohandas

വളരെ പ്രയാസമുള്ള സമയമായിരുന്നു. പുതുവര്‍ഷത്തില്‍ ഞാന്‍ ലോസ് അഞ്ചലസിലേക്ക് പോയി. അവിടെ വച്ച് ചികില്‍സ ചെയ്തു. അതിന് ശേഷം കൂടുതല്‍ ആശ്വാസം ലഭിച്ചു. അതിന് ശേഷം രണ്ടാഴ്ച നല്ലതായിരുന്നു. എന്റെ പ്രശ്‌നം ഞാന്‍ മുഴുവനായും മറന്നു. തിരിച്ചെത്തി മൂന്ന് ദിവസത്തിന് ശേഷം ഞാന്‍ പുറത്തിറങ്ങി. വണ്ടിയില്‍ ഗ്യാസടിക്കാന്‍ പോയി. പാടുകള്‍ മറയ്ക്കാതെയുള്ള വസ്ത്രമായിരുന്നു ധരിച്ചത്. ഗ്യാസ് സ്റ്റേഷനില്‍ വെച്ച് ഒരാള്‍ എന്റെ മുഖത്ത് നോക്കി ഇക്കാര്യം ചോദിച്ചു. തിരിച്ച് വീട്ടിലെത്തിയത് 20 കിലോ സ്ട്രസുമായാണ്. ഇതാണ് എന്നെ ബാധിക്കുന്നതെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ‘ഞാന്‍ ഇത് ഒളിപ്പിച്ച് വെച്ച് കൊണ്ടിരിക്കുകയാണ് ഇത്.

South actress Mamta Mohandas diagnosed with vitiligo; here's everything you need to know about this autoimmune disease | The Times of India

മഹേഷും മാരുതിയും ഷൂട്ട് ചെയ്യുന്ന സമയത്താണ് സ്‌കിന്നില്‍ ചെറുതായിട്ട് തുടങ്ങിയത്. അന്ന് ഇത് എന്താണെന്ന് അറിയില്ലായിരുന്നു. എന്നെത്തന്നെ ഒളിപ്പിച്ച് വെക്കുകയാണെന്ന് ഞാന്‍ മനസ്സിലാക്കി. എനിക്കെന്റെ ആരോഗ്യത്തെക്കുറിച്ച് ഇനിയും സംസാരിക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. പക്ഷെ ഇത് തുറന്ന് പറയേണ്ട ഒരു ഘട്ടത്തിലെത്തി. തുറന്ന് പറഞ്ഞ ശേഷം ആരും എന്നോടൊന്നും ചോദിക്കുന്നില്ല. എപ്പോഴും ഇത് കവര്‍ ചെയ്ത് വെക്കണമെന്ന തോന്നലും നിന്നു. പക്ഷെ ഇപ്പോഴും ഞാനിത് മറച്ച് പിടിക്കുന്നുണ്ട്. ആളുകള്‍ക്ക് അതൊരു ഷോക്ക് ആകരുതെന്ന് കരുതി.ആയുര്‍വേദമാണ് ഇപ്പോള്‍ ചികില്‍സിക്കുന്നത്. അത് ഫലപ്രദമാകുന്നുണ്ട്. അതിന്റെ പോസറ്റീവ് കാര്യങ്ങള്‍ കാണുന്നുണ്ട്. താരം വെളിപ്പെടുത്തി.

Mamata Mohandas diagnosed with This autoimmune disease

അതേസമയം, ആസിഫ് അലിയെ കേന്ദ്രകഥാപാത്രമാക്കി സേതു സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ‘മഹേഷും മാരുതിയും’ നായികയാണ് മംമ്ത. സേതു ആണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. നേരത്തെ റിലീസ് പ്രഖ്യാപിച്ച് മാറ്റിവെച്ച ചിത്രം എന്തായാലും പ്രദര്‍ശനത്തിന് തയ്യാറായിരിക്കുകയാണ്. തികച്ചും വ്യത്യസ്തമായ പശ്ചാത്തലത്തിലുള്ള ഒരു ചിത്രമാണ് ‘മഹേഷും മാരുതി’യും. ചിത്രം മാര്‍ച്ച് 10ന് പ്രദര്‍ശനത്തിനെത്തുന്നു. ഫയസ് സിദ്ദിഖാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഹരി നാരായണന്റെ വരികള്‍ക്ക് കേദാര്‍ സംഗീതം പകര്‍ന്നിരിക്കുന്നു.