‘തിയേറ്ററിൽ പോയപ്പോൾ വീട്ടുകാർക്ക് ടിക്കറ്റ് കിട്ടിയില്ല ഒരു രോമാഞ്ച വിജയം’; സിജു സണ്ണി മനസ് തുറക്കുന്നു
1 min read

‘തിയേറ്ററിൽ പോയപ്പോൾ വീട്ടുകാർക്ക് ടിക്കറ്റ് കിട്ടിയില്ല ഒരു രോമാഞ്ച വിജയം’; സിജു സണ്ണി മനസ് തുറക്കുന്നു

രോമാഞ്ചം സിനിമയില്‍  ശ്രദ്ധേയ വേഷം നടനാണ് പത്തനംതിട്ട സ്വദേശിയായ സിജു സണ്ണി സിനിമ കണ്ട പ്രേക്ഷകർക്കിടയിൽ തരംഗമായി നിൽക്കുന്ന താരത്തിന്റെ അനുഭവങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മലയാള സിനിമയിലേക്ക് ഒരു കൂട്ടം പുത്തന്‍ താരനിരയെ സമ്മാനിച്ച ചിത്രമാണ് രോമാഞ്ചം. ചിത്രം ഇപ്പോൾ  50 കോടി ക്ലബിലേക്ക് എത്തിയിരിക്കുകയാണ് . സൌബിന്‍ ഷാഹിർ കേന്ദ്ര കഥാപാത്രമായി ഉണ്ടെങ്കിലും  സോഷ്യല്‍ മീഡിയയില്‍ തിളങ്ങി നിൽക്കുന്ന ഒരുകൂട്ടം പുതിയ മുഖങ്ങളുടെ ബിഗ് സ്ക്രീന്‍ അരങ്ങേറ്റം കൂടിയാണ് ഈ സിനിമ . ഈ കൂട്ടത്തിൽ  ശ്രദ്ധേയ വേഷം ചെയ്തയാളാണ് പത്തനംതിട്ട സ്വദേശിയായ സിജു സണ്ണി.

നേരത്തെ സോഷ്യൽ മീഡിയയിൽ ചില റീല്‍സുകളിലൂടെ ആളുകള്‍ എന്നെ സംശയത്തോടെ നോക്കുമായിരുന്നു. രോമാഞ്ചത്തില്‍ ഞാന്‍ സാധാരണ കാണുന്ന  ലുക്കില്‍ അല്ല, അത് കൊണ്ട് എന്റെ നാട്ടുകാര്‍ക്ക് ഒരു കണ്‍ഫ്യൂഷനുണ്ട് എന്നാണ് താരം പറയുന്നത്. നാട്ടിൽ പ്രതീക്ഷ എന്ന ക്ലബുണ്ട്. ഞങ്ങളെക്കാൾ വലിയ ചേട്ടന്മാര്‍ തുടങ്ങി അത് തലമുറയായി കൈമാറിയതാണ്. ആ പരിപാടികളില്‍ പങ്കെടുത്താണ് ഞാൻ കലാരംഗത്തേക്ക് എത്തിയത് എന്നാണ് സിജു പറയുന്നത് . രോമാഞ്ചം ഇറങ്ങിയപ്പോള്‍ നാട്ടിലെ കവലയില്‍ എന്‍റെ ഫോട്ടോയില്‍ ആ പ്രതീക്ഷ ക്ലബ് ഫ്ലെക്സ് വച്ചപ്പോള്‍ ശരിക്കും സന്തോഷമായി.  ആദ്യ ദിവസം കുടുംബം തിയേറ്ററിൽ പോയി സിനിമ കണ്ടപ്പോ വെറും 7പേർ മാത്രമായിരുന്നു തിയേറ്ററിൽ ഉണ്ടായിരുന്നത്. എന്നാൽ രണ്ടാം തവണ പോയപ്പോൾ ടിക്കറ്റ് കിട്ടിയില്ല.

പ്ലസ്ടുവിനും എൻജിനിയറിങ്ങിനും പഠിക്കുന്ന കാലത്തും സിനിമ തന്നെയായിരുന്നു സ്വപ്നം .  മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പാസായി വിദേശത്തേക്ക് പോയി അവിടെ നിന്ന് തിരക്കഥയെഴുതി ഒരു നിർമ്മാതാവിനെ കിട്ടിയപ്പോൾ വിദേശത്തെ ജോലിയും കളഞ്ഞ് നാട്ടിലെത്തിയപ്പോൾ നിര്‍മ്മാതാവ് പിന്‍മാറിയത്. പിന്നീട് ലോക്ഡൗണിന്റെ സമയത്താണ് സോഷ്യല്‍ മീഡിയയില്‍ കണ്ടന്‍റ് ക്രിയേറ്ററായത്. അങ്ങനെയുള്ള എന്‍റെ റീല്‍സ് കണ്ടാണ് രോമാഞ്ചത്തിലേക്ക് അവസരം ലഭിക്കുന്നത്. പല സിനിമകളിലും താരങ്ങൾ വ്യത്യസ്തമായ വേഷങ്ങൾ അണിയുമ്പോൾ എനിക്ക് ആഗ്രഹമുണ്ടായിരുന്നു എന്നാൽ ഈ ചിത്രത്തിൽ തനിക്ക് എപ്പോഴും ഒരു ലുങ്കിയായിരുന്നു വേഷം ചിലപ്പോൾ ഒരു ജാക്കറ്റ്. ആദ്യമൊക്കെ വിഷമമുണ്ടായിരുന്നെങ്കിലും സിനിമ റിലീസ് ആയപ്പോഴാണ് വസ്ത്രത്തിന്റെ പ്രാധാന്യം മനസ്സിലായത് തന്നെ ആളുകൾ ഐഡന്റിഫയ് ചെയ്യുന്നതും ഈ വസ്ത്രത്തിലൂടെയാണ്. അതുകൊണ്ട് പിന്നീട് കോസ്‌റ്റ്യുമിന്റെ കാര്യത്തിലുള്ള വിഷമവും പോയി.