‘അപ്പന് പൈസ ഉണ്ടെങ്കില്‍ എല്ലാവര്‍ക്കും പ്രണവിനെ പ്പോലെ ജീവിക്കാന്‍ പറ്റുമെന്നു പറയുന്നത് ശുദ്ധ മണ്ടത്തരം ആണ്’; കുറിപ്പ് വൈറല്‍
1 min read

‘അപ്പന് പൈസ ഉണ്ടെങ്കില്‍ എല്ലാവര്‍ക്കും പ്രണവിനെ പ്പോലെ ജീവിക്കാന്‍ പറ്റുമെന്നു പറയുന്നത് ശുദ്ധ മണ്ടത്തരം ആണ്’; കുറിപ്പ് വൈറല്‍

ലയാള സിനിമയില്‍ എത്തുന്നതിന് മുമ്പ് തന്നെ ആരാധകരെ നേടിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. നടന്‍ മോഹന്‍ലാലിന്റെ മകനെന്ന ലേബലില്‍ വെള്ളിത്തിരയില്‍ എത്തിയ താരത്തിന് ആദ്യ സിനിമ കൊണ്ട് തന്നെ സിനിമയില്‍ തന്റേതായൊരു സ്ഥാനം സ്വന്തമാക്കാന്‍ സാധിച്ചു. സിനിമയ്ക്കപ്പുറം താരപുത്രന്റെ സ്വകാര്യ ജീവിതമാണ് പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുന്നത്. സിനിമയെക്കാള്‍ ഏറെ യാത്രകളെ സ്നേഹിക്കുന്ന പ്രണവിന്റെ ചിത്രങ്ങളും വീഡിയോകളും ഏറെ ശ്രദ്ധനേടാറുണ്ട്. താരത്തിന്റെ സാഹസിക യാത്രകള്‍ കണ്ട് ‘മല്ലു സ്പൈഡര്‍മാന്‍’ എന്നാണ് ആരാധകര്‍ പ്രണവിനെ വിശേഷിപ്പിച്ചത്. റിയല്‍ ലൈഫ് ചാര്‍ളി എന്നും ആരാധകര്‍ വിശേഷിപ്പിക്കുന്നുണ്ട്. സാധാരണക്കാരന്റെ ഇമേജാണ് പ്രണവ് മോഹന്‍ലാലിനുള്ളത്. തിരിച്ചും അങ്ങനെ തന്നെയാണ്. എല്ലാവരോടും വളരെ വിനയത്തോടെയാണ് പെരുമാറുന്നത്. ഇപ്പോഴിതാ താരത്തിന്റെ ചിത്രങ്ങള്‍ക്ക് താഴെ വന്ന ‘അപ്പന്‍ ഉണ്ടാക്കിയിട്ടിട്ടുണ്ടല്ലോ.. അപ്പൊ അവനു ഇങ്ങനെ നടക്കാം, അപ്പന്‍ കാണിച്ചുകൂട്ടുന്നത് കണ്ടു മനസ്സ് മടുത്തിട്ടാണ് അവന്‍ ഇങ്ങനെ ആയത് എന്നിങ്ങനെയുള്ള കമന്റുകള്‍ക്ക് മറുപടിയുമായി സിനിഫൈല്‍ ഗ്രൂപ്പില്‍ ജിതിന്‍ ജോസഫ് പങ്കുവെച്ച കുറിപ്പാണ് വൈറലാവുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

പ്രണവിനെക്കുറിച്ച് ആര് എന്ത് നല്ലതിട്ടാലും വരുന്ന ചില comments ആണ്
‘അപ്പന്‍ ഉണ്ടാക്കിയിട്ടിട്ടുണ്ടല്ലോ.. അപ്പൊ അവനു ഇങ്ങനെ നടക്കാം”.
‘പൈസ ഉണ്ടേല്‍ ഞാനും ഇങ്ങനെ നാട് ചുറ്റിയേന”.
‘ചെക്കന് പൈസ കുത്തിയിട്ടാണ് ‘
‘ വീട്ടില്‍ ചിലവിനു കൊടുക്കണ്ട.. പെങ്ങളെ കേട്ടിക്കണ്ട.. അപ്പന്‍ നാലു തലമുറയ്ക്ക് ഉണ്ടാക്കി ഇട്ടിട്ടുണ്ട്. പിന്നെന്താ ‘
അപ്പന്‍ കാണിച്ചുകൂട്ടുന്നത് കണ്ടു മനസ്സ് മടുത്തിട്ടാണ് അവന്‍ ഇങ്ങനെ ആയതു’etc

അയാളെക്കുറിച്ച് വരുന്ന വാര്‍ത്തകളോ ഫോട്ടോകളോ ഒന്നും അയാള്‍ സ്വന്തം ഇമേജ് boost ചെയ്യാനോ റീച് ഉണ്ടാക്കാനോ ആരെക്കൊണ്ടും ചെയ്യിക്കുന്നതല്ല. അറിഞ്ഞിടത്തോളം പൈസയുടെ അഹങ്കാരം ഇല്ലാത്ത, എളിമയുള്ള എല്ലാവരോടും വിനയത്തോടെ മാത്രം പെരുമാറുന്ന, അത്യാവശ്യം introvert ആയ ഒരു പഞ്ച പാവം പയ്യന്‍ ആണ് പ്രണവ്. എന്തിനാണ് അവനോട് ഇത്ര അസഹിഷ്ണുത. അപ്പന് പൈസ ഉണ്ടെങ്കില്‍ എല്ലാവര്‍ക്കും പ്രണവിനെ പ്പോലെ ജീവിക്കാന്‍ പറ്റുമെന്നു പറയുന്നത് ശുദ്ധ മണ്ടത്തരം ആണ്. എനിക്കറിയാവുന്ന പൈസക്കാരുടെ മക്കള്‍ മിക്കവരും friends ന്റെ കൂടെ അടിച്ചു പൊളിച്ചും ക്ലബ്ബിങ്ങും പാര്‍ട്ടിയിങ്ങും ചെയ്തു നടക്കുന്ന സുഖിമാന്മാര്‍ ആണ്.അവര്‍ യാത്ര പോകും..ഫ്‌ലൈറ്റില്‍.. ഫൈവ് star ഫെസിലിറ്റീസ് ഒക്കെ book ചെയ്തിട്ട്.പ്രണവിനെ പ്പോലെ വിദൂര സോളോ യാത്രകള്‍… ലിഫ്റ്റ് ഒക്കെ അടിച്ചു പോകണമെങ്കില്‍, മണ്ണില്‍ ചാക്ക് ഒക്കെ വിരിച്ചു തണുപ്പത്തു കിടന്നുറങ്ങണമെങ്കില്‍ യാത്രകളോട് പാഷന്‍ വേണം. പൈസ ഉണ്ടായതുകൊണ്ട് മാത്രം അവനെ പ്പോലെ ആകാന്‍ പറ്റണം എന്നില്ല.

He is unique in his own rights.

മലയാളികള്‍ക്കുള്ള ദുസ്സ്വഭാവങ്ങളില്‍ ഒന്നാണ് പലതിനോടുമുള്ള അകാരണമായ പുച്ഛം. പ്രണവിന്റെ കാര്യത്തില്‍ പലര്‍ക്കും അച്ഛനോടുള്ള വിരോധവും ഒരു പരിധി വരെ കാരണമാകാം. എങ്ങനൊക്കെ കളിയാക്കിയാലും പുച്ഛിച്ചാലും അയാള്‍ അതൊന്നും കാണുന്ന പോലും ഉണ്ടാകില്ല. അതൊന്നും bother ചെയ്യുന്ന ഒരു മൈന്‍ഡ്‌സെറ്റ് അല്ല അയാള്‍ക്ക്. No matter what others say, he will continue his life in his own terms ….