ടോയ്‌ലറ്റ് പേപ്പറില്‍ വരെ സ്‌ക്രിപ്റ്റ് എഴുതുന്ന ആളാണ് പ്രിയദര്‍ശനെന്ന് മമ്മൂട്ടി
1 min read

ടോയ്‌ലറ്റ് പേപ്പറില്‍ വരെ സ്‌ക്രിപ്റ്റ് എഴുതുന്ന ആളാണ് പ്രിയദര്‍ശനെന്ന് മമ്മൂട്ടി

മലയാളത്തിലേയും, ഹിന്ദിയിലേയും, തമിഴിലേയും ആരാധകരുടെ പ്രിയപ്പെട്ട സിനിമ സംവിധായകനാണ് പ്രിയദര്‍ശന്‍. മലയാളികള്‍ ഒന്നടങ്കം ഇഷ്ടപ്പെടുന്ന അവര്‍ നെഞ്ചിലേറ്റിയ സംവിധായകന്‍. ഹിന്ദിയില്‍ പ്രധാനമായും മറ്റു ഭാഷകളിലെ സിനിമകള്‍ പുനര്‍ നിര്‍മ്മിക്കുകയാണ് പ്രിയദര്‍ശന്‍ ചെയ്യുന്നത്. പ്രിയദര്‍ശന്റെ ആദ്യ സിനിമയാണ് പൂച്ചക്കൊരു മൂക്കുത്തി. ഈ ചിത്രം മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു. അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ് ഹാസ്യം. ഇതു പ്രിയദര്‍ശന്റെ എല്ലാ ഭാഷാ ചിത്രങ്ങളിലും കാണാന്‍ സാധിക്കും.

പൂച്ചയ്‌ക്കൊരു മൂക്കുത്തി, ബോയിംഗ ബോയിംഗ്, അരം+ അരം= കിന്നരം, പറയാനും വയ്യ പറയാതിരിക്കാനും വയ്യ, ചേക്കേറാനൊരു ചില്ല, നിന്നിഷ്ടം എന്നിഷ്ടം, താളവട്ടം, മുകുന്ദേട്ടാ, സുമിത്ര വിളിക്കുന്നു തുടങ്ങി വിവിധ ഭാഷകളിലായി 95 ല്‍ അധികം സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. അതേസമയം, നടന്‍ മോഹന്‍ലാല്‍ പ്രിയ ദര്‍ശന്റെ സിനിമയിലെ ഒരു പ്രിയപ്പെട്ട നായക കഥാപാത്രമായിരുന്നു. മോഹന്‍ലാലിനോടൊപ്പം അദ്ദേഹം ഒരു പാട് ഹിറ്റ് ചിത്രങ്ങള്‍ മലയാള സിനിമക്ക് നല്‍കിയിട്ടുണ്ട്. കൂടാതെ, നടന്‍ മോഹന്‍ലാല്‍ പ്രിയദര്‍ശന്റെ അടുത്ത കൂട്ടുകാരില്‍ ഒരാളാണ്.

 

മോഹന്‍ലാലിനൊപ്പവും മമ്മൂട്ടിക്കൊപ്പവും പ്രിയദര്‍ശന്‍ ഒരു പാട് ഹിറ്റ് ചിത്രങ്ങള്‍ ആരാധകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. മമ്മൂട്ടിയെ നായകനാക്കി പ്രിയദര്‍ശന്‍ അഞ്ചില്‍ താഴെ ചിത്രങ്ങളാണ് സംവിധാനം ചെയ്തിട്ടുള്ളത്. അതേസമയം, താന്‍ സംവിധാനത്തിലേക്ക് വന്ന വഴിയും, അനുഭവവും തുറന്നു പറയുകയാണ് പ്രിയദര്‍ശന്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെുത്തല്‍.

”ടോയ്‌ലറ്റ് പേപ്പറില്‍ വരെ സ്‌ക്രിപ്റ്റ് എഴുതി സിനിമ എടുത്തിട്ടുള്ള ആളല്ലെ’ എന്ന് പറഞ്ഞ് മമ്മൂട്ടി തന്നെ കളിയാക്കുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ചിത്രം എന്ന സിനിമ സ്‌ക്രിപ്റ്റ് ഇല്ലാതെ അപ്പപ്പോള്‍ എഴുതി ഷൂട്ട് ചെയ്തതാണെന്ന് പ്രിയദര്‍ശന്‍ പറയുന്നു. തന്റെ തകര്‍ച്ചയിലും മറ്റും നിരവധി കൂട്ടുകാര്‍ ആശ്വാസവാക്കുമായി തന്റെ അരികില്‍ വന്നിട്ടുണ്ടെന്നും, ജീവിതത്തില്‍ ഒരുപാട് പേര്‍ തുണയായി വന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. പ്രിയദര്‍ശന്റെ രണ്ടാമത്തെ സിനിമയുടെ സെറ്റില്‍ വെച്ച് കണ്ടുമുട്ടിയ ലിസിയെയാണ് അദ്ദേഹം ഭാര്യയായി സ്വീകരിച്ചത്. ഇരുവരും ഒരുമിച്ച് പന്ത്രണ്ട് സിനിമകളില്‍ ജോലി ചെയ്തിരുന്നു. കല്യാണി, സിദ്ധാര്‍ത്ഥ് എന്നിവര്‍ മക്കളാണ്.