മമ്മൂട്ടിച്ചിത്രം ടർബോ പിന്നിലാക്കിയത് കമൽഹാസന്റെ ഇന്ത്യൻ രണ്ടിനെ; ഇത് അഭിമാന നേട്ടം
1 min read

മമ്മൂട്ടിച്ചിത്രം ടർബോ പിന്നിലാക്കിയത് കമൽഹാസന്റെ ഇന്ത്യൻ രണ്ടിനെ; ഇത് അഭിമാന നേട്ടം

മ്മൂട്ടിയുടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ. മാസ് ആക്ഷൻ കോമ‍ഡി ജോണറിലുള്ള ഈ ചിത്രം പ്രഖ്യാപനം തൊട്ടേ പ്രേക്ഷകരുടെ ചർച്ചകളിൽ നിറഞ്ഞിരുന്നു. ഇതിനിടെ ജനപ്രീതിയുടെ അടിസ്ഥാനത്തിൽ ഐഎംഡിബിയിലെ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യൻ സിനിമയിൽ രണ്ടാം സ്ഥാനം ടർബോ നേടി എന്ന സന്തോഷ വാർത്തയാണ് പുറത്ത് വരുന്നത്.

ടീസറടക്കം പുറത്തു വിടുന്നതിനു മുന്നേ ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് മുന്നോട്ട് വരുന്നത്. മേയ് 23ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. കമൽഹാസന്റെ ‘ഇന്ത്യൻ 2, ബോളിവുഡ് താരം രാജ്‍കുമാർ റാവുവിന്റെ ശ്രീകാന്ത് എന്നിവയടക്കം പിന്നിലാക്കി ഐഎംഡിബിയിൽ ടർബോ രണ്ടാമത് എത്തിയപ്പോൾ ഒന്നാമത് പ്രഭാസിന്റെ കൽക്കി 2898 എഡി മാത്രമാണ്.

സംവിധാനം നിർവഹിക്കുന്നത് വൈശാഖാണ്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ‘ടർബോ ജോസ്’ എന്ന കഥാപാത്രത്തയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ജോസ് എന്ന നായക കഥാപാത്രമായി ചിത്രത്തിൽ മമ്മൂട്ടി എത്തുമ്പോൾ മറ്റ് സുപ്രധാന വേഷങ്ങളിൽ കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് ഉള്ളത്.

ആക്ഷന് ഏറെ പ്രാധാന്യം നൽകിയാണ് മമ്മൂട്ടിയുടെ ചിത്രം ഒരുക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് നിർണായകമായ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. നിർമാണം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ്. ക്രിസ്റ്റോ സേവ്യറാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിർവ്വഹിക്കുന്നത്. 200 കിമീ സ്‍പീഡ് ചേസിങ് വരെ ചിത്രീകരിക്കാൻ സാധിക്കുന്ന ഹോളിവുഡിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ ‘പർസ്യുട്ട് ക്യാമറ’യാണ് ‘ടർബോ’യിൽ ഉപയോഗിച്ചിരിക്കുന്നത്.