“നന്ദി ഉണ്ടേ….” ഇനി മമ്മൂക്കയുടെ ശബ്ദം കേരളത്തിൽ മുഴങ്ങി കേൾക്കും…!!!
ഗൂഗിൾ പേ, ഫോൺ പേ, പേറ്റിഎം നമ്മളിന്ന് ഉപയോഗിക്കുന്ന പേയ്മെൻ്റ് ആപ്പുകളാണ്. പേയ്മെന്റ് ചെയ്ത് കഴിഞ്ഞാൽ ഒരു വ്യക്തി എത്രയാണോ നൽകിയത് അത് കമ്പ്യൂട്ടറിന്റെ സഹായത്തോടെ ഷോപ്പുടമകൾ കേൾക്കും. എന്നാൽ ഇത്തരത്തിൽ കേൾക്കുന്ന ശബ്ദം പ്രിയ താരങ്ങളുടേത് ആണെങ്കിലോ?. അതേ ഇനി മുതൽ പ്രിയ താരങ്ങളുടെ ശബ്ദമാകും പേയ്മെന്റ് ആയെന്ന് അറിയിക്കുക. ഫോൺ പേ ആണ് പുതിയ സംരംഭത്തിന് വഴി ഒരുക്കിയിരിക്കുന്നത്. കേരളത്തിൽ ഫോൺ പേയിൽ വരുന്ന ശബ്ദം മമ്മൂട്ടിയുടേതാണ്. ഇതിന്റെ ചെറിയ വീഡിയോ ക്ലിപ്പുകൾ ഇപ്പോൾ ഫാൻസ് പേജുകളിൽ പ്രചരിക്കുന്നുണ്ട്. മമ്മൂട്ടിക്ക് പുറമെ മഹേഷ് ബാബു, കിച്ച സുദീപ്, അമിതാഭ് ബച്ചൻ എന്നിവരുടെ ശബ്ദങ്ങളും ഫോൺ പേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവ യഥാക്രമം ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിൽ ആകും കേൾക്കുക.
അതേസമയം ഭ്രമയുഗം എന്ന ചിത്രമാണ് മമ്മൂട്ടിയുടെ തിയേറ്ററിൽ ഹിറ്റായി കൊണ്ടിരിക്കുന്ന സിനിമ. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രാഹുല്‍ സദാശിവന് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ഭ്രമയുഗം വൻ പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ബോക്സ് ഓഫീസില്‍ കുതിക്കുകയാണ് ചിത്രം. സിനിമകളുടെ ബോക്സ് ഓഫീസ് കളക്ഷനൊപ്പം മറ്റ് മേഖലകളില്‍ നിന്ന് അവ നേടുന്ന വരുമാനവും ഇന്ന് വാര്‍ത്താപ്രാധാന്യം നേടാറുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ഭ്രമയുഗം ഒടിടിയില്‍ നേടിയ തുകയെത്ര എന്നത് സംബന്ധിച്ച ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ ഇടംപിടിച്ചിരിക്കുകയാണ്.
ഫെബ്രുവരി 15 ന് റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന് ബോക്സ് ഓഫീസില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. സോണി ലിവിന് ആണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ്. പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിച്ചിരിക്കുന്ന ഹൊറര്‍ ത്രില്ലര്‍, അതും മമ്മൂട്ടി നായകനാവുന്ന ചിത്രം എന്നതായിരുന്നു ഭ്രമയുഗത്തിന്റെ യുഎസ്പി. ഭൂതകാലം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ രാഹുല്‍ സദാശിവനാണ് സംവിധായകന്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് എല്ലാ റിലീസ് മാര്‍ക്കറ്റുകളില്‍ നിന്നും ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ മറുഭാഷാ പ്രേക്ഷകരിലും ചിത്രം ചര്‍ച്ചയായിട്ടുണ്ട്. തെലുങ്ക് പതിപ്പ് ഈ വാരം പ്രദര്ശനത്തിനെത്തുന്നുമുണ്ട്.