
“ഞാൻ അല്ലാതെ മറ്റ് ആര് ഉണ്ടെടാ ഇങ്ങനെ ഇതൊക്കെ ചെയ്യാൻ”, മാധ്യമ പ്രവർത്തകർക്കൊപ്പം സെൽഫി എടുത്തു മമ്മൂട്ടി
മലയാളികളുടെ അഭിമാനമായ നടനാണ് മമ്മൂട്ടി തൊട്ടതെല്ലാം പൊന്നാക്കിയ മമ്മൂട്ടിയുടെ സിനിമ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലാകാൻ പോകുന്ന സിനിമയാണ് നൻ പകൽ നേരത്ത് മയക്കം. സിനിമയിൽ ജെയിംസ് എന്ന കഥാപാത്രത്തെ ആണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മലയാളത്തിലെ പ്രമുഖ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒന്നിച്ചെത്തുന്ന ആദ്യ ചിത്രമാണ് നൻ പകൽ നേരത്ത് മയക്കം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒന്നടങ്കം വൈറലായി മാറുന്നത് മമ്മൂട്ടിയുടെ ഒരു വീഡിയോ ആണ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന ചടങ്ങിൽ റിപ്പോർട്ടർമാരുടെ കൂടെ വീഡിയോ എടുക്കുന്ന മമ്മൂട്ടിയുടെ ഒരു വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്.

റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടറായ ഹൈദർ അലി ഞങ്ങൾ ഇത്രയും പേരോടൊപ്പം മമ്മൂക്ക ഒരു സെൽഫി എടുക്കുമോ എന്ന് ചോദിച്ചപ്പോൾ എല്ലാ മാധ്യമ പ്രവർത്തകരെയും ഉൾകൊള്ളിച്ച് മമ്മൂട്ടി സെൽഫി എടുത്തു. വീഡിയോ കാണുമ്പോൾ തന്നെ റിപ്പോർട്ടർമാർ അതിൽ ഉണ്ട് എന്ന് ആളുകൾക്ക് വ്യക്തമായി മനസ്സിലാകും. ഇന്റർവ്യൂ എടുക്കുമ്പോഴും പല നടന്മാരും പെരുമാറുന്ന രീതിയും മറ്റും എപ്പോഴും നാം ചർച്ച ചെയ്യാറുണ്ട് എന്നാൽ മമ്മൂട്ടിയെ പോലെ ഒരു താരത്തിനോട് ഹൈദരലി ഫോട്ടോ എടുക്കുമോ എന്ന് ചോദിച്ചപ്പോൾ യാതൊരു മടിയും കൂടാതെയാണ് റിപ്പോർട്ടർമാരുടെ ഒപ്പം ഉള്ള വീഡിയോ സെൽഫിയായി എടുത്തത്.

വീഡിയോ എടുത്തതിനു ശേഷം മമ്മൂക്ക അവിടെയുണ്ടായിരുന്ന മാധ്യമ പ്രവർത്തകരോട് ആയി ഇങ്ങനെ ചോതിച്ചു. ‘ഞാൻ അല്ലാതെ മറ്റ് ആര് ഉണ്ടെടാ ഇങ്ങനെ ഇതൊക്കെ ചെയ്യാൻ “. നൻപകൽ നേരത്ത് മയക്കം എന്ന സിനിമയുടെ പ്രൊമോഷൻ വേളയിൽ മമ്മൂക്ക ചോദിച്ച ഈ ചോദ്യത്തിന് മറ്റാരും ഇതു പോലെ ചെയ്യില്ല എന്ന് തന്നെയാണ് മാധ്യമങ്ങൾക്ക് ഒന്നടങ്കം ഉള്ള അഭിപ്രായം. പലപ്പോഴും മാധ്യമങ്ങളെ പല സിനിമാ പ്രവർത്തകരും തഴയുന്ന കാഴ്ച നാം കണ്ടിട്ടുണ്ട് അവരോട് മോശമായി പെരുമാറുന്ന രീതിയും അടുത്തിടെ പോലും ചർച്ചയായിട്ടുണ്ട്. എന്നാൽ മമ്മൂട്ടിയെ പോലെ ഒരു നടൻ യാതൊരു മടിയും കൂടാതെ തനിക്കൊപ്പം ഉള്ള എല്ലാ മാധ്യമപ്രവർത്തകരുടെയും വീഡിയോ ഫോണിൽ പകർത്തിയപ്പോൾ അത് മലയാളികൾക്കും മാധ്യമപ്രവർത്തകർക്കും വലിയ സന്തോഷം തന്നെയായിരുന്നു നൽകിയത്.