‘നല്ല ബെസ്റ്റ് മലയാളിയാണ് കളക്ടര്‍, വളരെ മനോഹരമായാണ് അവര്‍ സംസാരിച്ചത്’; നമ്മുടെ ജില്ലയ്ക്ക് വലിയൊരു മുതല്‍ കൂട്ടാകട്ടെ’ ! യേശുദാസിന്റെ ജന്മദിനാഘോഷ പരിപാടിയില്‍ രേണു രാജിനോട് മമ്മൂട്ടി
ഗാനഗന്ധര്‍വന്‍ കെജെ യേശുദാസിന്റെ 83ാം ജന്മദിനമാണ് ഇന്ന്. നിരവധി പേരാണ് അദ്ദേഹത്തിന് ആശംസ നേര്‍ന്ന് രംഗത്തെത്തിയത്. യേശുദാസ് അക്കാദമി, തരംഗിണി, മലയാള പിന്നണി ഗായകരുടെ കൂട്ടായ്മയായ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജന്മദിനാഘോഷം കൊച്ചിയിലാണ് സംഘടിപ്പിച്ചത്. മമ്മൂട്ടി അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഈ അവസരത്തില്‍ പരിപാടിക്കിടെ കളക്ടര്‍ രേണു രാജിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
https://www.facebook.com/watch/?v=6143937302318684
കളക്ടര്‍ വളരെ മനോഹരമായാണ് മലയാളം സംസാരിച്ചതെന്നും മലയാളിയാണെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്നും മമ്മൂട്ടി പരിപാടിയില്‍ പറയുന്നു. ‘കളക്ടര്‍ മലയാളിയാണെന്ന് ഇപ്പോഴാണ് കേട്ടോ ഞാന്‍ അറിയുന്നത്. നല്ല ബെസ്റ്റ് മലയാളിയാണ് കളക്ടര്‍. വളരെ മനോഹരമായാണ് അവര്‍ സംസാരിച്ചത്. ഇങ്ങനെ ഒരാള്‍ കളക്ടറായി വന്നതില്‍ ഒരുപാട് സന്തോഷം. നമ്മുടെ ജില്ലയ്ക്ക് വലിയൊരു മുതല്‍ കൂട്ടാകട്ടെ. അതൊരു സ്ത്രീ ശാക്തീകരണമാണ്. നമ്മള്‍ അറിയാത്ത സിനിമയില്‍ അഭിനയിക്കുന്ന ആരെങ്കിലും ആണോ എന്ന് ഞാന്‍ ഇവിടെ ചോദിക്കുക ആയിരുന്നു.
മനോജ് കെ ജയന്‍ പറഞ്ഞപ്പോഴാണ് കളക്ടര്‍ ആണെന്ന് അറിയുന്നത്’, എന്ന് പറഞ്ഞ മമ്മൂട്ടി, രേണുരാജിനോട് സോറി പറയുകയും സത്യസന്ധമായ കാര്യമാണ് താന്‍ പറഞ്ഞതെന്നും പറയുകയും ചെയ്തു. ഇതോടെ വീഡിയോ ആരാധകര്‍ ഏറ്റെടുക്കുകയും വൈറലാവുകയും ചെയ്തു. അതേസമയം, യേശുദാസിന്റെ പുതിയ ആല്‍ബം ‘തനിച്ചൊന്നു കാണാന്‍’ മമ്മൂട്ടി പ്രകാശനം ചെയ്തു. 11നു സംഗീത, സാഹിത്യ, സിനിമ, രാഷ്ട്രീയ മേഖലകളിലുള്ളവര്‍, യേശുദാസിന്റെ സഹപാഠികള്‍, സഹകലാകാരന്മാര്‍, സുഹൃത്തുക്കള്‍ എന്നിവര്‍ ചേര്‍ന്നു കേക്കു മുറിച്ചു.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം ആണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്ന സിനിമ. ചിത്രം ഈ വര്‍ഷത്തെ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ജനുവരി 19 ന് ചിത്രം തിയേറ്ററുകളില്‍ എത്തും. ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമയെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് നന്‍പകല്‍ നേരത്ത് മയക്കം.