ഇത്തവണത്തെ ഓസ്കാറിന് മത്സരിക്കാൻ കാന്താരയും
1 min read

ഇത്തവണത്തെ ഓസ്കാറിന് മത്സരിക്കാൻ കാന്താരയും


2022ൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്തതും, വിജയിച്ചതും ആയ ചിത്രമാണ് കാന്താര. ഭാഷാഭേദമന്യേ സിനിമാ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ചിത്രം സംവിധാനം ചെയ്തത് ഋഷഭ് ഷെട്ടി ആയിരുന്നു. 16 കോടി മുതൽ മുടക്കിൽ പുറത്തിറങ്ങിയ ചിത്രം ഏകദേശം 400 കോടിയോളം കളക്ഷൻ നേടി. കെജിഎഫിന്റെ സ്വീകാര്യത പോലും തകർത്ത് മുന്നേറിയ ചിത്രം ആയിരുന്നു കാന്താര. മനുഷ്യനും മിത്തും മണ്ണും കൂടിച്ചേർന്ന ചിത്രം പ്രേക്ഷകരിൽ ഒന്നടങ്കം വ്യത്യസ്തമായ ഒരു അനുഭൂതി തന്നെ സമ്മാനിച്ചു. 2023 ലെ ഓസ്കാർ നാമനിർദ്ദേശ പട്ടികയിലേക്ക് ഇന്ത്യയിൽ നിന്നും കാന്താര കൂടി അപേക്ഷ സമർപ്പിച്ചിരുന്നു. ഇപ്പോൾ ഇന്ത്യയിൽ നിന്നുള്ള ഓസ്കാർ പട്ടികയിൽ ഇടം നേടി ഇരിക്കുകയാണ് കാന്താര .

മികച്ച നടൻ മികച്ച ചിത്രം എന്നീ മത്സരങ്ങളിലേക്കാണ് ചിത്രം തിരഞ്ഞെടുത്തിരിക്കുന്നത്. ഓസ്‌കർ അംഗങ്ങൾക്ക് പ്രധാന നോമിനേഷനിലേക്ക് സിനിമയെ വോട്ട് ചെയ്ത് തിരഞ്ഞെടുക്കാം. ചിത്രം യോഗ്യത പട്ടികയിലേക്ക് തിരഞ്ഞെടുത്തതിൽ ഏറെ സന്തോഷമുണ്ട് എന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്. തങ്ങളെ തിരഞ്ഞെടുക്കാൻ കാരണക്കാരായ പ്രേക്ഷകർക്കും പിന്തുണച്ച ഏവർക്കും ഹോംബാളെ ഫിലിംസ് നന്ദി അറിയിച്ചിട്ടുണ്ട്. മുന്നോട്ടു പോക്കിനും ഏവരോടും പിന്തുണ നൽകണമെന്നും അറിയിച്ചു. അന്തിമപ്പട്ടികയിൽ കാന്താര ഉണ്ടാകുമോ എന്ന് വൈകാതെ അറിയാൻ കഴിയും 2022ൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട സിനിമകളിൽ ഒന്നായിരുന്നു കാന്താര എന്ന കാര്യത്തിൽ ആർക്കും സംശയമില്ല.

രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആർ എന്ന സിനിമയിലെ നാട്ടുകൂട്ടം എന്ന ഗാനം അവസാന പട്ടികയിൽ ഇതിനോടൊപ്പം തന്നെ ഇടം നേടിയിട്ടുണ്ട്. ആർ ആർ ആർ മികച്ച സിനിമ, മികച്ച സംവിധാനം മികച്ച നടൻ മികച്ച ദൃശ്യാവിഷ്കാരം എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരിച്ചത്. എന്തായാലും കാന്താര ഇന്ത്യയിൽ നിന്നുള്ള നോമിനേഷൻ പട്ടികയിൽ ഇടം നേടുമോ ഇല്ലയോ എന്ന് വൈകാതെ അറിയാൻ കഴിയും എന്ന് പ്രതീക്ഷയിലാണ് ആരാധകലോകം. സിനിമയുടെ വിജയം അത്രയേറെ വലുതായിരുന്നു സിനിമ പ്രേക്ഷകരും നിരൂപകരും ഒരുപോലെ ഏറ്റെടുത്ത ചിത്രമായിരുന്നു കാന്താര. വ്യത്യസ്തമായ കഥ പറച്ചിൽ രീതി കൊണ്ട് തന്നെ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു ദൃശ്യഭംഗിയും അത്രയ്ക്ക് മേന്മ നിറഞ്ഞതായിരുന്നു.