ദൃശ്യം 2 സൃഷ്ടിച്ച ജനപ്രീതി വൺ മറികടക്കുമോ? നെറ്റ്ഫ്ലിക്സിൽ ‘വൺ’ മുന്നേറുന്നു
1 min read

ദൃശ്യം 2 സൃഷ്ടിച്ച ജനപ്രീതി വൺ മറികടക്കുമോ? നെറ്റ്ഫ്ലിക്സിൽ ‘വൺ’ മുന്നേറുന്നു

മെഗാസ്റ്റാർ മമ്മൂട്ടിയുടെ പൊളിറ്റിക്കൽ സിനിമ ‘വൺ’ നെറ്റ്ഫ്ലിക്സ് വഴി സ്ട്രീമിങ് ആരംഭിച്ചതോടെ ഇന്ത്യയിലും വിദേശത്തുമുള്ള ഒരുപാട് പ്രേക്ഷകർ ഇതിനോടകം ‘വൺ’ കാണാനുള്ള സാഹചര്യമുണ്ടായിട്ടുണ്ട്. മാത്രമല്ല, ആന്ധ്ര-പ്രദേശിലടക്കം ചില ആരോഗ്യകരമായ രാഷ്ട്രീയ ചർച്ചകൾക്കും ഈ സിനിമ നിമിത്തമായിട്ടുണ്ട്. 2021 മാർച്ച്‌ 26ന് തിയറ്ററിൽ റിലീസ് കഴിഞ്ഞ് സാമാന്യം ഭേദപ്പെട്ട പ്രതികരണം നേടി ഒടിടി റിലീസ് ആയി നെറ്റ്ഫ്ലിക്സിൽ ‘വൺ’ എത്തുന്നത് ഏപ്രിൽ 27 മുതലാണ്. പക്ഷെ ഒടിടി പ്ലാറ്റ്ഫോമിലേക്ക് വന്നതോടെ തിയറ്റർ റിലീസിനേക്കാൾ പ്രേക്ഷക പിന്തുണയാണ് ഈ രാഷ്ട്രീയ സിനിമയ്ക്ക് ലഭിക്കുന്നത് എന്നതാണ് കൗതുകകരമായ കാര്യം. അതായത് നെറ്റ്ഫ്ലിക്സിൽ ഒരു മലയാള സിനിമ നേടുന്ന ഏറ്റവും മികച്ച വ്യൂവർഷിപ്പ് നേടിക്കൊണ്ട് മമ്മൂട്ടിയുടെ ‘വൺ’ കുതിച്ചുകയറുകയാണ്.

 

ഒടിടി വഴി ഏറ്റവും കൂടുതൽ ആളുകൾ കണ്ട മലയാള സിനിമ ആയിരുന്നു മോഹൻലാൽ – ജീത്തുജോസഫ് ടീമിന്റെ ‘ദൃശ്യം-2’. നേരിട്ട് ആമസോൺ പ്രൈം വഴി റിലീസ് ചെയ്ത ‘ദൃശ്യം – 2’ നേടിയ വ്യൂവർഷിപ്പ് മമ്മൂട്ടിയുടെ ‘വൺ’ മറികടക്കുമോ എന്നതാണ് ഇപ്പോൾ സംശയകരമായ കാര്യം. അത്രത്തോളം നല്ല രീതിയിൽ നോർത്ത്- സൗത്ത് ഇന്ത്യൻ റീജിയണുകളിൽ ‘വൺ’ പ്രേക്ഷകരെ സൃഷ്ടിക്കുന്നുണ്ട്. അണിയറ പ്രവർത്തകർ പോലും ഇത്തരം ഒരു നേട്ടത്തിലേക്ക് ‘വൺ’ എത്തുമെന്ന് വിചാരിച്ചുകാണില്ല. ബോബി – സഞ്ജയ്‌ കൂട്ടുകെട്ട് തിരക്കഥ ഒരുക്കിയ ‘വൺ’ സംവിധാനം ചെയ്തത് സന്തോഷ്‌ വിശ്വനാഥനാണ്. കേരളത്തിലെ തിയറ്ററുകളിൽ നിന്ന് സമ്മിശ്ര പ്രതികരണം മാത്രം നേടാനേ ഈ സിനിമയ്ക്ക് സാധിച്ചൊള്ളൂ. എങ്കിലും നേടിഫ്ലിക്സ് വഴി കൂടുതൽ പ്രേക്ഷകപ്രീതി ‘വൺ’ നേടുന്നുണ്ട്.

 

Leave a Reply