‘മറ്റുള്ളവരുടെ നന്മയെ അംഗീകരിക്കുക, അവരെ നോക്കിയൊന്ന് പുഞ്ചിരിക്കുക’; മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ ക്യാമ്പയിനില്‍ ഭാഗമായി നടന്‍ മമ്മൂട്ടി
മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ ക്യാമ്പയിനിന്റെ ഭാഗമായി മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും. സംഭവുമായി ബന്ധപ്പെട്ട, പുതിയ ബോധവത്ക്കരണ വീഡിയോ പങ്കുവച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മമ്മൂട്ടി. ഡ്രൈവിംഗ് സുഗമമാക്കി സംഘര്‍ഷം ഒഴിവാക്കണമെന്ന് മമ്മൂട്ടി വീഡിയോയില്‍ പറയുന്നു.
‘പരസ്പര സഹകരണമില്ലാത്ത റോഡ് ഉപയോഗത്തിലൂടെ ഡ്രൈവിംഗ് വളരെ മാനസിക പിരിമുറുക്കം ഉള്ളതായി മാറ്റിയിട്ടുണ്ട് നമ്മള്‍. മറ്റുള്ളവരുടെ തെറ്റ് കുറ്റങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതിന് പകരം, അവരുടെ നന്മയെ അം?ഗീകരിക്കാന്‍ സാധിച്ചാല്‍, അവര്‍ക്കൊരു പുഞ്ചിരി സമ്മാനിക്കാന്‍ കഴിഞ്ഞാല്‍ കുറച്ചു കൂടി സംഘര്‍ഷം ഇല്ലാതെ ആകും. ഡ്രൈവിംഗ് സുഗമമാകും. ഡ്രൈവിംഗ് സുഗമമാക്കുക. സംഘര്‍ഷം ഒഴിവാക്കുക. മറ്റുള്ളവരുടെ നന്മയെ അംഗീകരിക്കുക. അവരെ നോക്കിയൊന്ന് പുഞ്ചിരിക്കുക. അതാണ് സംസ്‌കാരം. സംസ്‌കാരം ഉള്ളവരായി മാറുക’, എന്നാണ് മമ്മൂട്ടി വീഡിയോയില്‍ പറയുന്നത്.
https://www.facebook.com/watch/?v=170375019191158
അതേസമയം, റോബി വര്‍ഗീസ് സംവിധാനം ചെയ്യുന്ന കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് മമ്മൂട്ടി. ഫെബ്രുവരി 15ന് തുടങ്ങിയ ചിത്രത്തിന്റെ ഷൂട്ടിങ് അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്. വയനാട് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ചിത്രം നിലവില്‍ കൊച്ചി വെല്ലിങ്ടണ്‍ ഐലന്‍ഡിലാണ് ചിത്രീകരിക്കുന്നത്. സിനിമയുടെ ചിത്രീകരണം മാര്‍ച്ച് 30 ഓടെ അവസാനിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. വേറിട്ട ഗെറ്റപ്പിലുള്ള പോലീസ് കഥാപാത്രമാകും മമ്മൂട്ടിയുടേതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംങ് കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാലാ, പൂനെ, മുംബൈ, ഉത്തര്‍പ്രദേശ്, മംഗളൂരു, ബെല്‍ഗം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ്. ഛായാഗ്രാഹകന്‍ റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണവും. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കാതല്‍ എന്നിവയ്ക്കു ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണ് ഇത്. മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നടന്‍ റോണി ഡേവിഡ് രാജ് ആണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. എസ് ജോര്‍ജ് ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് ജിബിന്‍ ജോണ്‍, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാന്‍ റിജോ നെല്ലിവിള, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാജി നടുവില്‍, മേക്കപ്പ് റോണെക്സ് സേവ്യര്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, അഭിജിത്, സൗണ്ട് ഡിസൈന്‍ ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്സ് വി ടി ആദര്‍ശ്, വിഷ്ണു രവികുമാര്‍, വി എഫ് എക്സ് ഡിജിറ്റല്‍ ടര്‍ബോ മീഡിയ, സ്റ്റില്‍സ് നവീന്‍ മുരളി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിഷ്ണു സുഗതന്‍, അനൂപ് സുന്ദരന്‍, ഡിസൈന്‍ ഏയ്സ്തെറ്റിക് കുഞ്ഞമ്മ. ചിത്രത്തിന്റെ ഓവര്‍സീസ് വിതരണം സമദ് ട്രൂത്തിന്റെ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ആണ്. പി ആര്‍ ഒ പ്രതീഷ് ശേഖര്‍.