“ഒരു സിനിമയില്‍ പോലും നായകനാവാത്ത മോഹന്‍ലാല്‍ ഉടന്‍ തനിക്ക് ഒരു ഭീഷണിയാവാന്‍ സാധ്യതയുണ്ടെന്ന് മമ്മൂട്ടി ഒരിക്കൻ പറഞ്ഞു” – ശ്രീനിവാസൻ
1 min read

“ഒരു സിനിമയില്‍ പോലും നായകനാവാത്ത മോഹന്‍ലാല്‍ ഉടന്‍ തനിക്ക് ഒരു ഭീഷണിയാവാന്‍ സാധ്യതയുണ്ടെന്ന് മമ്മൂട്ടി ഒരിക്കൻ പറഞ്ഞു” – ശ്രീനിവാസൻ

മലയാളികളുടെ എക്കാലത്തെയും മികച്ച നടന്മാരില്‍ മുൻനിരയിൽ നിൽക്കുന്ന നടന്‍ തന്നെയാണ് ശ്രീനിവാസന്‍. അഭിനയം, സംവിധാനം, തിരക്കഥാ രചന, നിര്‍മ്മാണം തുടങ്ങി സിനിമാ മേഖലയില്‍ താരം കൈ വയ്ക്കാത്ത ഇടങ്ങൾ ഇല്ല എന്ന് തന്നെ പറയാം. എല്ലാ മേഖലയിലും തന്റെതായ മുദ്ര പതിപ്പിച്ചിട്ടുണ്ട് താരം. പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടൻ ആയി താരം മാറിയത് തരത്തിന്റെ മുഖം നോക്കാതെ ഉള്ള അഭിപ്രായങ്ങൾ കൊണ്ടായിരിക്കും. പ്രേക്ഷകരെ ചിരിപ്പിക്കാനും, ചിന്തിപ്പിക്കാനും സാധിക്കുന്ന പ്രേമേയങ്ങൾ എഴുതിയ വ്യക്തി തന്നെയായിരുന്നു ശ്രീനിവാസന്‍. രണ്ട് രാഷ്ട്രീയചിന്തകൾ ഉള്ളവർ ഒരു വീട്ടില്‍ ഉണ്ടായാൽ അവിടെ എന്തായിരിക്കും സംഭവിക്കുന്നത് എന്ന് സന്ദേശം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ കാണിച്ച് ചിരിപ്പിച്ചു ചിന്തിപ്പിച്ച നടനും തിരക്കഥാകൃത്തുമാണ് ശ്രീനിവാസന്‍ എന്ന വ്യക്തി.

മലയാള സിനിമയിൽ പകരക്കാറില്ലാതെ തിളങ്ങിയ പ്രതിഭ തന്നെയായിരുന്നു ശ്രീനിവാസന്‍. കുറച്ചു നാളുകൾ സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം താരം അടുത്തസമയത്ത് വീണ്ടും വാര്‍ത്തകളില്‍ ചർച്ച ആയിരുന്നു. മഴവിൽ മനോരമ വേദിയിൽ ശ്രീനിവാസന്‍ എത്തിയതും വേദിയിലേക്ക് കയറി വന്നപ്പോള്‍ തന്നെ മോഹന്‍ലാല്‍ അദ്ദേഹത്തെ സ്നേഹത്തോടെ ചുംബിക്കുന്ന ദൃശ്യങ്ങളും വലിയ തോതിൽ തന്നെ വൈറലായത് ആണ്. പണ്ടൊരിക്കൽ ശ്രീനിവാസന്‍ താരരാജാക്കന്മാരായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച് പറഞ്ഞ ഒരു പ്രസ്താവന ആണ് ഇപ്പോള്‍ വീണ്ടും ചർച്ച ആകുന്നത്. ഒരു സിനിമയില്‍ പോലും നായകനാവാത്ത മോഹന്‍ലാല്‍ ഉടന്‍ തനിക്ക് ഒരു ഭീഷണിയാവാന്‍ സാധ്യതയുണ്ടെന്ന് മമ്മൂട്ടി ഒരിക്കൻ പറഞ്ഞതായി ശ്രീനിവാസന്‍ തുറന്നു പറയുന്നുണ്ട്.

മോഹന്‍ലാല്‍ വലിയ നാടനായി മാറുമെന്ന് മമ്മൂട്ടി നേരത്തെ മനസിലാക്കിയിരുന്നുവെന്നും അത് അദ്ദേഹം മനസിലാക്കിയിരുന്നുവെന്നുമാണ് ശ്രീനിവാസന്‍ വ്യക്തമാക്കിയത്. മദ്രാസില്‍ വെച്ചാണ് മോഹന്‍ലാലിനെ ആദ്യമായി കാണുന്നത്. അന്ന് അഭിനയിക്കാന്‍ അവസരം ചോദിച്ച് എത്തിയ വ്യക്തി ആയിരുന്നു മോഹൻലാൽ എന്ന് ശ്രീനിവാസന്‍ ഓർക്കുന്നു. ആ സമയത്ത് മോഹന്‍ലാലിനെ താന്‍ പോലും കളിയാക്കിയിട്ടുണ്ട്. പിന്നീട് ഫാസില്‍ സംവിധാനം ചെയ്തിരുന്ന മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന ചിത്രം എത്തിയതോടെ മോഹന്‍ലാല്‍ എന്ന നടൻ ശ്രദ്ധ നേടിയിരുന്നുവെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി. സിനിമയിൽ ഉള്ള ആളുകളെപോലും അമ്പരപെടുത്തിയ വളർച്ച ആയിരുന്നു മോഹൻലാലിന്റെ.