മമ്മൂട്ടിയുടെ തെലുങ്ക് ചിത്രത്തിന്റെ റിലീസ് തീയ്യതി മാറ്റുന്നു; കാരണം ഇതാണ്
മലയാളത്തിലെ മെഗാസ്റ്റാര്‍ ആണ് മമ്മൂട്ടി. തൊണ്ണൂറുകളിലൂടെ തുടങ്ങിയ അദ്ദേഹത്തിന്റെ സിനിമാ ജീവിതം ഇന്നും പ്രേക്ഷകര്‍ക്ക് ഹിറ്റ് സിനിമകള്‍ സമ്മാനിച്ച് തുടരുകയാണ്. തന്റെ വ്യത്യസ്തമായ അഭിനയ ശൈലി കൊണ്ട് എന്നും പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് മമ്മൂട്ടി. അതേസമയം, പുതുമുഖ സംവിധായകരോടൊപ്പം സിനിമ ചെയ്യുക എന്നത് മമ്മൂട്ടി എന്ന നടന്റെ മറ്റൊരു പ്രത്യേകതയാണ്. അങ്ങനെ ഒരുപാട് പുതുമുഖ സംവിധായകരാണ് മമ്മൂട്ടി എന്ന നടനിലൂടെ തുടക്കം കുറിച്ച് മലയാളത്തില്‍ സംവിധായകരായത്. മമ്മൂട്ടിയുടെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രമായിരുന്നു നവാഗതയായ റത്തീന സംവിധാനം ചെയ്ത പുഴു. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമായിരുന്നു അത്.
ഇപ്പോഴിതാ, മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന തെലുങ്ക് ചിത്രമാണ് ഏജന്റ്. മമ്മൂട്ടി സുപ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുരേന്ദര്‍ റെഡ്ഡിയാണ്. മമ്മൂട്ടിക്ക് പുറമെ അഖില്‍ അക്കിനേനി, സാക്ഷി വൈദ്യ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കോടികള്‍ മുടക്കിയാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ കിടിലന്‍ ടീസര്‍ പുറത്തു വിടാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
ചിത്രം 2022 ഓഗസ്റ്റ് 12 ന് റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നും റിലീസ് തീയ്യതിയില്‍ മാറ്റം വരുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ അവസാന ഷെഡ്യൂള്‍ നടന്നു കൊണ്ടിരിക്കുകയാണ്. അതേസമയം, ചിത്രം 2022 ഒക്ടോബറില്‍ ഒടിടി റിലീസ് ചെയ്യും. ഏജന്റ് ഒരു സ്പൈ ത്രില്ലര്‍ ഡ്രാമ ഒരു ബ്ലോക്ക്ബസ്റ്റര്‍ സിനിമയായിരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. തെലുങ്ക് സിനിമാ വ്യവസായത്തില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണിത്. വലിയ ഒരു മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഏജന്റ്.