വീണ്ടും ഒടിടിയിലേക്ക് മമ്മൂട്ടി… നന്‍പകല്‍ നേരത്ത് മയക്കം ഒടിടി മുഖാന്തരം റിലീസ് ചെയ്യും
1 min read

വീണ്ടും ഒടിടിയിലേക്ക് മമ്മൂട്ടി… നന്‍പകല്‍ നേരത്ത് മയക്കം ഒടിടി മുഖാന്തരം റിലീസ് ചെയ്യും

മ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രമാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയിരുന്നു. ഹിറ്റ് ഫിലിം മേക്കറും മലയാളത്തിന്റെ മെഗാസ്റ്റാറും ആദ്യമായി ഒന്നിക്കുന്നുവെന്നത് തന്നെയാണ് അതിനുകാരണം. കഴിഞ്ഞ ദിവസം പുതിയ പോസ്റ്ററുമായി മമ്മൂട്ടി എത്തിയിരുന്നു. മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. 27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിലേക്ക് നന്‍പകല്‍ നേരത്ത് മയക്കം തെരഞ്ഞെടുത്തതിന്റെ സന്തോഷവും മമ്മൂട്ടി പങ്കുവച്ചിരുന്നു. അന്തര്‍ദേശീയ മത്സര വിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുത്തത്. ഒരു കവലയില്‍ ആളുകള്‍ക്ക് നടുവില്‍ ഇരുന്ന് സംസാരിക്കുന്ന മമ്മൂട്ടിയെയാണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്.

മമ്മൂട്ടിയുടെ സിനിമ നിര്‍മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ അമേന്‍ മൂവി മൊണാസ്ട്രിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. എല്‍ജെപിയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ രമ്യ പാണ്ട്യന്‍, അശോകന്‍, വിപിന്‍ അറ്റ്‌ലി, രാജേഷ് ശര്‍മ എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി വഴിയാണ് റിലീ്‌സ് ചെയ്യുക എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സോണിലൈവില്‍ നേരിട്ട് റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

2021ല്‍ വര്‍ഷം നവംബര്‍ 7ന് വേളാങ്കണ്ണിയില്‍ വച്ചായിരുന്നു ‘നന്‍പകല്‍ നേരത്ത് മയക്കത്തി’ന്റെ ചിത്രീകരണം ആരംഭിച്ചത്. സിനിമയുടെ പ്രധാന ലൊക്കേഷന്‍ പഴനിയായിരുന്നു. തമിഴ്‌നാട്ടിലാണ് മുഴുവന്‍ സിനിമയും ചിത്രീകരിച്ചത്. അമര’ത്തിനു ശേഷം അശോകന്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതകൂടി ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ ടീസറിനും പോസ്റ്ററുകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്.

അതേസമയം മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രമാണ് റോഷാക്ക്. സമീപകാല മലയാള സിനിമയില്‍ മികച്ച ബോക്‌സ് ഓഫീസ് വിജയം നേടിയ സിനിമകളുടെ കൂട്ടത്തില്‍ ഇരിപ്പുറപ്പിക്കുകയാണ് മമ്മൂട്ടി ചിത്രം റോഷാക്ക്. സൈക്കോളജിക്കല്‍ റിവെഞ്ച് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിസാം ബഷീര്‍ ആണ്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് മിഥുന്‍ മുകുന്ദന്‍ ആണ്.